Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ എത്തില്ല, പിറന്നാളിന് എത്തിയേക്കും; എവിക്ഷൻ ഇന്ന് ഉണ്ടാകുമോ?

ബി​ഗ് ബോസ് പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോ‍ഡാണ് വീക്കെന്റ് എപ്പിസോഡ്. ശനി, ഞായർ ദിവസങ്ങളിലാണ് മോ​ഹൻലാൽ ബി​ഗ് ബോസ് വീട്ടിലേക്ക് എത്തുക. വീക്കെന്റ് എപ്പിസോഡിൽ ആ ആഴ്ച നടന്ന സംഭവങ്ങളൊക്കെ ലാലേട്ടൻ സംസാരിക്കും. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറയും.

ശിക്ഷ കൊടുക്കേണ്ടവർക്ക് കൊടുക്കും. പത്താം ആഴ്ചയുടെ അവസാനത്തിലാണ് സീസൺ 6 നിൽക്കുന്നത്. ഇനിയങ്ങോട്ട് വളരെ നിർണായകമായ ദിവസങ്ങളാണ്. ഇനി ആരാണ് പുറത്തേക്ക് പോവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എന്നാൽ ഈ ആഴ്ച ലാലേട്ടൻ എത്തില്ലെന്നാണ് വിവരം.

bigg boss

ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലേക്ക് മത്സരാർത്ഥികളുടെ കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയും ഞായറാഴ്ചയും ബി ബി ഹൗസിലേക്ക് മത്സരാർത്ഥികളുടെ കുടുംബം എത്തുമായിരിക്കും. സാധാരണ മത്സരം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഫാമിലി എത്താറുള്ളത്. ഇത്തവണ നേരത്തെയാണ് എത്തിയത്. ഈ ആഴ്ച ഫാമിലി വീക്കായി പോകാനാണ് സാധ്യ.

മേയ് 18, മേയ് 19 ദിവസങ്ങളിലെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ എത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മോ​ഹൻലാൽ എത്താത്തത് കൊണ്ടുതന്നെ ഈ ആഴ്ച എവിക്ഷൻ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് വിവരം. മോഹൻലാലിന്റെ ജന്മദിനമായ തിങ്കളാഴ്ചയായിരിക്കും അദ്ദേഹം ബി​ഗ് ബോസ് വീട്ടിലേക്ക് എത്തുക എന്നാണ് സൂചന.

കഴിഞ്ഞാഴ്ചത്തെ വീക്കെന്റ് എപ്പിസോഡ് വളരെ നിർണായകമായിരുന്നു. കാരണം പല മാറ്റങ്ങളും കഴിഞ്ഞ തവണ വരുത്തിയിട്ടുണ്ടായിരുന്നു. പവർ റൂം എന്ന ആശയം കഴിഞ്ഞ വാരമാണ് അവസാനിപ്പിച്ചത്. പവർ റൂം അവസാനിച്ചതോടെ കളി കുറച്ച് കൂടി രസകരമായി. പവർ റൂം അവസാനിപ്പിച്ചതിന് ശേഷം വരുന്ന വീക്കെന്റ് എപ്പിസോഡ് കാണാൻ പ്രേക്ഷകർക്കും ആ​ഗ്രഹമുണ്ടായിരുന്നു. ഇത്തവണ ഫാമിലി എത്തുന്ന വീക്കായത് കൊണ്ട് വീടനകത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

പൊതുവേ എല്ലാവരും വളരെ സ്നേഹത്തിലാണ് കാണുന്നത്. ഇടയ്ക്ക് ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ പരമാവധി ദേഷ്യം അടക്കിപ്പിടിച്ചിട്ടാണ് എല്ലാവരുംനിൽക്കുന്നത്. ആദ്യ അൻസിബയുടെയും ഋഷിയുടെയും കുടുംബമാണ് എത്തിയത്. ശ്രീതുവിന്റെയും അർജുന്റെയും കുടുബം എത്തിയിരുന്നു. നന്ദനയുടെ ഫാമലി എത്തി. ഇനി ജാസ്മിന്റെ കുടുംബം എത്തുന്ന എപ്പിസോഡിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ തവണത്തെ നോമിനേഷൻ ഇത്തവണ എലിമിനേഷൻ ഇല്ലെങ്കിൽ തുടരാനാണ് സാധ്യത. നന്ദന, സായി കൃഷ്ണ, നോറ എന്നവർ ഒഴികെ എല്ലാവരും നോമിലേഷനിൽ ഉണ്ട്. അത് പോലെ മോഹൻലാൽ എത്താത്തത് കൊണ്ട് മറ്റ് എപ്പിസോഡുകൾ പോലെ സാധാരണ എപ്പിസോഡുകളായിരിക്കും രണ്ട് ദിവസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+