Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനോട് ഫേവറേറ്റിസം കാണിച്ചു,ഗെയിമിന് വേണ്ടി എന്റെ ക്യാരക്ടർ ഇല്ലാണ്ടാക്കാൻ നോക്കി';തുറന്നടിച്ച് നോറ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ ചർച്ചയായ മത്സരാർത്ഥിയായിരുന്നു നോറ മുസ്കാൻ. 90ാം ദിവസമായിരുന്നു താരം പുറത്തായത്. തനിച്ച് നിന്ന് മത്സരം കാഴ്ചവെച്ച നോറ ഏറ്റവും കൂടുതൽ വിമർശനം കേട്ടത് കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നു എന്നതിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം ആ രീതി മാറിയെന്നും അനാവശ്യകാര്യങ്ങളെ അവഗണിക്കാൻ പഠിച്ചുവെന്നും പറയുകയാണ് നോറ. ബിഗ് ബോസ് അനുഭവവും താരം പങ്കുവെച്ചു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

' ബിഗ് ബോസിന് ശേഷം ജീവിതം അടിപൊളിയായി പോകുന്നു. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും വൈകാരികമായി പെരുമാറിയിരുന്ന ആളായിരുന്നു ഞാൻ. എന്നാൽ ബിഗ് ബോസിന് ശേഷം അത്തരം കാര്യങ്ങളെയെല്ലാം അവഗണിക്കാൻ പഠിച്ചു. അടി കൂടുന്ന സമയത്ത് എന്റെ ശബ്ദം ഭയങ്കര അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന് പലരും പറയുമായിരുന്നു. അത് കേൾക്കുമ്പോൾ എനിക്ക് വളരെ വിഷമം തോന്നുമായിരുന്നു. എന്നാൽ ശ്വേതാ മേനോനും സംവിധായകൻ ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും എന്റെ ശബ്ദം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്.

jasminenora-1

ബിഗ് ബോസിൽ എല്ലാവർക്കും ഞാൻ പോകണമെന്നായിരുന്നു. പുറത്താകുമ്പോൾ ആരോടും പറയാതെയല്ല ഞാൻ പോയത്. അവിടെ ഉള്ളവരാണ് എന്നെ അവഗണിച്ചത്. ഞാൻ പോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ജാസ്മിനും അഭിഷേകും ഋഷിയുമായിരിക്കും.

ഞാനും ജാസ്മിനും സുഹൃത്തല്ല. പരിചയക്കാരാണ്. എന്റെ സുഹൃത്ത് എന്ന് പറഞ്ഞാണ് ജാസ്മിൻ അവിടെ സംസാരിച്ചത്. എന്നാൽ എന്നെ സംബന്ധിച്ച് പരിചയം ഒരിക്കലും സൗഹൃദമല്ല. മാത്രമല്ല എൻറെ സുഹൃത്തെന്ന് പറഞ്ഞ് അവിടെ പലതും കാണിച്ച് കൂട്ടുമ്പോൾ ഞാൻ ഇങ്ങനെയുള്ളവരെയാണോ സുഹൃത്താക്കുന്നതെന്നൊരു ചിന്ത പുറത്ത് പലർക്കും ഉണ്ടാകുമെന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ട് തുടക്കം മുതൽ തന്നെ ഞാൻ അങ്ങനെ പറയുന്നതിനെ എതിർത്തിരുന്നു. അതിന്റെ പേരിലാണ് അടിയുണ്ടായത്. ജാസ്മിനെ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യുന്ന സമയത്ത് എനിക്ക് പാവം തോന്നിയിട്ടുണ്ട്.

പേഴ്സണൽ ഗ്രഡ്ജിന്റെ അർത്ഥം അവൾക്ക് അറിയില്ലെന്ന് തോന്നുന്നു. പക, നെഗറ്റീവ് ആയി ചിന്തിക്കുകയെന്നൊക്കെയാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നോട് നെഗറ്റീവ് കാണിച്ചാലും ഞാൻ അങ്ങനെയല്ല തിരിച്ച് പെരുമാറിയിട്ടുള്ളത്. പകരം ആ സ്പേസിൽ നിന്നും മാറി നിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ ക്യാരക്ടറിൽ ഇല്ലാത്ത സാധനം എന്തിനാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത. ഗെയിമിന് വേണ്ടി എന്റെ ക്യാരക്ടർ ഇല്ലാണ്ടാക്കാൻ ശ്രമിക്കുകയാണോ അവളുടെ വലിയ ഫാൻ ബേസിലേക്ക് അതൊക്കെ ഇൻജെക്ട് ചെയ്യുകയാണോ എന്നൊക്കെയൊരു ചിന്തയായിരുന്നു.

വൈൽഡ് കാർഡ് വരുന്നതിന് മുൻപ് ജാസ്മിന് ഹൗസിൽ നല്ല പിന്തുണയായിരുന്നു. അവൾ എന്ത് ചെയ്താലും എല്ലാവരും പുകഴ്ത്തിയിരുന്നു. കാലിന്റെ അടിഭാഗം കീറിയിരിക്കുന്നത് കാരണം ഞാൻ ആദ്യം ചെരുപ്പിടാറില്ലായിരുന്നു. ഒരു തവണ അടിയുണ്ടാക്കുമ്പോൾ ഞാൻ സോഫയിൽ കയറി നിന്നു. അന്ന് ചെരിപ്പിടാത്ത കാല് വെച്ച് സോഫയിൽ കയറി എന്ന് പറഞ്ഞ് യമുനേച്ചിയടക്കം എന്നെ വിമർശിച്ചു. ഞാൻ അങ്ങനെ തെറ്റ് മനസിലാക്കി തിരുത്തി. പക്ഷെ എന്നെ പോലെ തെറ്റ് ചെയ്ത മറ്റൊരാൾ അവിടെ ഉണ്ടായിരുന്നു. അവളെ ഞാൻ ചൂണ്ടിക്കാട്ടിയില്ല. എന്നാൽ വൈൽഡ് കാർഡ് വന്നപ്പോൾ പലതും അറിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് ജാസ്മിനെ കൂട്ടമായി ആക്രമിച്ചു. അന്ന് പക്ഷെ അവൾക്കൊപ്പം നിന്നത് ഞാൻ മാത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+