ജാസ്മിനെ നിനക്കിട്ട് അവർ നന്നായി പണിതു: നീ തലയിലേറ്റിയവർ, ചതിച്ചെന്ന് തുറന്ന് പറഞ്ഞ് ഗബ്രി
ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാനിക്കാന്‍ ഇനി രണ്ടുനാള്‍ കൂടിയാണ് ശേഷിക്കുന്നത്. ശ്രീതുകൂടി പുറത്തായതോടെ ജാസ്മിന്‍, ജിന്റോ, അഭിഷേക്, റിഷി, അർജുന്‍ എന്നിവരാണ് ഷോയില്‍ തുടരുന്നത്. ഇവരില്‍ ആരായിരിക്കും ജേതാവ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് ഏകപക്ഷീയമായി നീങ്ങാതെ നാലോളം പേർക്ക് ഒരു പോലെ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ഈ സീസണിന്റെ പ്രത്യേകത.
ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് പുറത്തായ മത്സരാർത്ഥികള്‍ ഷോയിലേക്ക് തിരികെ വരുന്നത് പതിവുള്ള കാര്യമാണ്. അത്തരത്തില്‍ ഈ സീസണില്‍ നിന്നും പുറത്തായ പല താരങ്ങളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഷോയിലേക്ക് എത്തിക്കഴിഞ്ഞു. അതിനിടെ സിജോ, സായി, ശ്രീനന്ദന എന്നിവർക്ക് കറക്ട് സമയത്ത് വിമാനത്താവളത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ചെന്നൈയിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യാനും സാധിച്ചില്ല.

ബിഗ് ബോസ് പ്രേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേർ കാത്തിരുന്നത് ഗബ്രിയുടെ തിരിച്ച് വരവിനായിട്ടായിരുന്നു. താരത്തെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഈ കാത്തരിപ്പുകാരിലുണ്ടായിരുന്നു. ഷോയിലേക്ക് തിരിച്ചെത്തിയ ഗബ്രി ജാസ്മിനുമായി പലവിധ കാര്യങ്ങള്‍ സംസാരിക്കുകയും താരത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം പുറത്ത് പോയ ചില താരങ്ങള്‍ നല്‍കിയ പണിയെക്കുറിച്ചുള്ള സൂചനകളും ഗബ്രി ജാസ്മിന് നല്‍കുന്നുണ്ട്.
നിനക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലാലോ. പുറത്ത് വരുമ്പോള്‍ നിനക്ക് പലകാര്യങ്ങളും മനസ്സിലാകും. നീ തലയില്‍ എടുത്തുവെച്ച് നടക്കുന്ന പലരും നിനക്കിട്ട് നന്നായിട്ട് പണതിട്ടുണ്ട്. വെളിയില്‍ ഇറങ്ങുമ്പോള്‍ നിനക്ക് അത് മനസ്സിലാകുമെന്നും ഗബ്രി പറയുന്നു. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമാക്കാന്‍ ഗബ്രി തയ്യാറായില്ല.
ജാസ്മിനെ പല കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിക്കാനും ഗബ്രി ശ്രമിക്കുന്നുണ്ടായിരുന്നു. നിന്റെ അച്ഛനും അമ്മയും ചെയ്തത് നന്റെ നല്ലതിന് മാത്രമാണ്. നീ ഇവിടെ പറയുന്ന പല കാര്യങ്ങളും ആളുകള്‍ക്ക് ക്രിഞ്ചാണ്. ഇത് ഗെയിമാണ്, എല്ലാം ചിരിച്ചോണ്ട് നേരിടുക. പുറത്ത് പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം ഈ തരത്തില്‍ നേരിടണമെന്നും ഗബ്രി വ്യക്തമാക്കുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിനും ഗബ്രിക്കും ഇടയിൽ ഒരു ബോണ്ടുണ്ട് എന്ന കാര്യം ഉറപ്പാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബാപ്പയും ഉമ്മയും വന്നു ജാസ്മിനോട് അത്രയും പറഞ്ഞിട്ട് പോയി. ഗബ്രി പുറത്തു ഇറങ്ങി പുറത്തു ഉള്ള സകല നെഗറ്റീവും അറിഞ്ഞു. എന്നിട്ടും യാതൊരു അകല്‍ച്ചയും കാണിക്കാതെ പോകുന്നെങ്കിൽ അവർ തമ്മിൽ അത്രയും ശക്തമായ ഒരു ബന്ധമുണ്ട് എന്ന് തന്നെയാണ് അർത്ഥമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, ശ്രീതുവിന്റെ പുറത്താകല്‍ കുറച്ച് നേരത്തെ ആകണമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ശ്രീതുവിനെപ്പോലെ സേഫ് ഗെയിം കളിക്കാതെ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറഞ്ഞ നിരവധി മത്സരാർത്ഥികള്‍ അവിടെ ഉണ്ടായിരുന്നു. ശ്രീതു പോയിട്ട് മാത്രം പുറത്തേക്ക് പോകേണ്ടവരായിരുന്നു അവർ. എന്തായാലും ഇത്രയധികം നാള്‍ നിന്ന ശ്രീതു ഭാഗ്യവതി തന്നെയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications