'ബിഗ് ബോസിൽ നടക്കുന്നത് മൂന്ന് ഗെയിം; എനിക്ക് ക്വാളിറ്റിയില്ലെന്ന് എന്നെകൊണ്ട് തന്നെ പറയിപ്പിച്ചു..'; സിബിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും സിബിൻ പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ. ബിഗ് ബോസിൽ വെച്ച് മാനസിക സംഘർഷം അനുഭവിച്ചതിനെ തുടർന്ന് സിബിൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. സൈക്കോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം സിബിന് വിശ്രമം ആവശ്യമാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് സിബിനെ പുറത്തേക്ക് കൊണ്ടുപോയത്.
വിശ്രമം കഴിഞ്ഞ് സിബിൻ ഉടൻ പുറത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ച് കൊണ്ടാണ് സിബിൻ പുറത്തേക്ക് എത്തിയത്. എന്തുകൊണ്ട് താൻ പുറത്തേക്ക് വന്നതെന്നും ബിഗ് ബോസ് ഷോയെ കുറിച്ചുമെല്ലാം ഇപ്പോൾ പ്രതികരിക്കുകയാണ് സിബിൻ. സിബിൻറെ വാക്കുകളിലേക്ക്

'പുറത്തേക്ക് കൊണ്ടുവന്നതിന് പിന്നാലെ ഒന്ന് സമാധാനിച്ചിട്ട് തീരുമാനിക്കൂവെന്നാണ് സൈക്കോളജിസ്റ്റ് അറിയിച്ചത് . എന്നാൽ സാമാധാനമായപ്പോൾ എന്തോ എന്റെ തീരുമാനത്തിന് പ്രസക്തിയില്ലാതായി. എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാൻ തോറ്റ് പിൻമാറില്ലെന്ന് നാട്ടുകാരൊക്കെ പറഞ്ഞത് എന്നെ അവർക്ക് അറിയുന്നത് കൊണ്ടാണ്. ഞാൻ തോറ്റ് തിരിച്ചുവരുന്ന ആളല്ല. കരയുകയെന്നതൊക്കെ സ്വാഭാവികമാണ്. ജാക്പോട്ട് അല്ലെങ്കിൽ പടുകുഴി എന്ന കാഴ്ചപ്പാടോടെയാണ് ബിഗ് ബോസിൽ പോയത്.
ഗബ്രി-ജാസ്മിൻ സംസാരത്തിൽ നിന്ന് എന്താണ് പ്രേക്ഷകർക്ക് കിട്ടിയത്? ഫുൾ നെഗറ്റിവിറ്റിയല്ലേ കിട്ടുന്നത്. അവരെ കുറിച്ച് സംസാരിക്കാതിരിക്കട്ടെ. അവർ പ്രേമിക്കുകയോ കെട്ടുകയോ കുട്ടികൾ ഉണ്ടാവുകയോ ചെയ്യട്ടെ. ഗബ്രി പറയുന്നത് പ്രേമമാണ് പക്ഷെ കെട്ടാൻ പറ്റില്ലെന്നാണ്, എന്തുവാണോയെന്തോ.
ഗബ്രി പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥിയാണ്. ഫിൽട്ടർ ചെയ്താൽ നന്നാവാൻ സാധ്യതയുള്ളയാളാണ്. അവൻ എവിടെയോ ചങ്ങലയിൽ പെട്ട് കിടക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. ജിന്റോ ചേട്ടൻ ഒന്നുമില്ലായ്മയിൽ നിന്നും ഒരു സാമ്രാജ്യം കെട്ടിപടുത്തയാളാണ്. അദ്ദേഹത്തെ മണ്ടനെന്നൊന്നും വിളിക്കരുത്. അയാളെ അമ്മാതിരി ചീത്ത വിളിയാണ് അവിടെ.
ക്വാളിറ്റിയില്ലാത്ത മത്സരാർത്ഥികളാണ് ബിഗ് ബോസിൽ എത്തിയതെന്ന് ചർച്ച ചെയ്യിപ്പിച്ചതിന് എന്നെ കൊണ്ട് തന്നെ എനിക്ക് ക്വാളിറ്റിയില്ലെന്ന് അവർ പറയിപ്പിച്ചു. കാണുന്ന ജനങ്ങളാണ് വിധിയെഴുതേണ്ടത്. ക്വാളിറ്റി പരിപാടികൾ വരേണ്ടതുണ്ട്.
ബിഗ് ബോസിൽ മൂന്ന് ഗെയിം ആണ് ഉള്ളത്. ഞാനും മറ്റ് മത്സരാർത്ഥികളും തമ്മിൽ. മറ്റൊന്ന് പുറത്ത് നടക്കുന്ന ഫാൻസ് പിആർ ഗെയിം. ഞാൻ പത്ത് പൈസ പിആർ കൊടുത്തിട്ടില്ല. ഹൗസിൽ ചെന്നപ്പോഴാണ് എനിക്ക് മനസിലായത് ബിഗ് ബോസിന് ഒരു ഗെയിം പ്ലാൻ ഉണ്ടെന്ന്. ആ ഗെയിം പ്ലാൻ അപ്രതീക്ഷിതമായി മനസിലാക്കിയതാണ്. ആ പ്ലാനിൽ അവർ വിജയിയെ കണ്ട് വെച്ചെന്ന് ഞാൻ കരുതുന്നില്ല. അതൊന്നും അവിടെ നടക്കില്ല. അവർ ഒരു സിറ്റുവേഷൻ തരികയാണ് ചെയ്യുന്നത്.












Click it and Unblock the Notifications