'ജാസ്മിനോട് മോഹൻലാൽ സർ അത് ചോദിച്ചശേഷം ഹൗസിൽ യഥാർത്ഥത്തിൽ നടന്നത് ഇതാണ്'; വെളിപ്പെടുത്തി സിബിൻ
കൊച്ചി: ഗബ്രി-ജാസ്മിൻ ബന്ധത്തിനെതിരെ തുറന്നടിച്ച് ഡിജെ സിബിൻ. ഇരുവരും കളിക്കുന്നത് വ്യക്തമായ പ്ലാനോടെയാണെന്നും അവർ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നതെന്ന് 80 ദിവസമൊക്കെ ആകുമ്പോഴേക്കും പ്രേക്ഷകർക്ക് കൃത്യമായി മനസിലാകുമെന്നും സിബിൻ പറഞ്ഞു. ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞത്-
'ജാസ്മിനും ഗബ്രിയും തമ്മിൽ അവിടെ കാണിക്കുന്ന മെലോ ഡ്രാമ ഒരു ഇറിറ്റേറ്റഡ് പരിപാടിയാണ്. അത് വീട്ടിലുള്ളവർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ഞങ്ങൾ പോയപ്പോൾ ഹൗസിലുള്ള മറ്റുള്ളവരോട് ഞാൻ ചോദിച്ചത് നിങ്ങൾ എന്തിനാണ് ഗബ്രിയേയും ജാസ്മിനേയും നോക്കുന്നത്, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ, അവരെ ഒഴിവാക്കി വിടൂ എന്നാണ്. അതാണ് പിന്നീട് അവർ ചെയ്തത്. അവർ ഒഴിവാക്കി വിട്ടു.

ഗബ്രി ജാസ്മിനെ കൺഫ്യൂസ് ചെയ്യിപ്പിക്കുന്നതൊന്നുമല്ല, എന്താണെന്ന് അവർക്ക് കൃത്യമായ ഐഡിയയും പ്ലാനും ഉണ്ട്. അവർ പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ ഇതൊന്നും ഉണ്ടാകില്ല. ഇതിനകത്ത് വെച്ച് ഇവർ ക്രിയേറ്റ് ചെയ്ത പ്ലാനാണ്. ഇവർ തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ട്. ഫൈനൽ 5 വരെ എത്താനുള്ള പ്ലാനാണ്. ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല.
വേറെ കാര്യങ്ങളുണ്ട്. അത് പ്രേക്ഷകർക്ക് ഒരു 70 -80 ദിവസം ആകുമ്പോഴേക്കൊക്കെ മനസിലാകും. എനിക്ക് കയറി രണ്ടാം ആഴ്ചയിൽ മനസിലായി. പ്രേക്ഷകർ മനസിലാകാത്ത കാര്യമുണ്ട്, അതൊരു ബോംബാണ്, ആ ബോംബ് ഞാൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചേനെ. പക്ഷേ അതിന് മുമ്പ് അവർ എന്നെ തൂക്കി പുറത്തിട്ട് എന്നെ പൊട്ടിച്ചു.
ലാൽ സാർ വന്ന് റിലേഷൻ സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ അവൾ ഹാപ്പിയാണ്. കാരണം തന്നെയല്ല ഗബ്രിയെ ആണ് കുറ്റം പറയുന്നതെന്നാണ് അവൾ മനസിലാക്കിയത്. അൽ ഹെൽപ് മി, ഹെൽപ് യു രീതിയിലാണ് പോകുന്നത്.
ലാൽ സാർ ചോദിച്ചപ്പോൾ എനിക്കുള്ളത് ആത്മാർത്ഥ പ്രണയമാണ്, ഗബ്രിയെ കുറ്റം പറഞ്ഞോട്ടെ, ഗബ്രി എന്നെ ചതിക്കുകയാണെന്ന് പുറത്തൊരു സന്ദേശം പ്രേക്ഷകർക്ക് കൊടുക്കാനാണ് അവൾ ശ്രമിച്ചത്. അതാണ് അവളുടെ ബുദ്ധി. പിന്നീട് നടന്നത് നിങ്ങൾ കണ്ടിട്ടില്ല. ഞങ്ങൾ കണ്ടത് ഗബ്രി ബ്രേക്ക് ഡൗൺ ആയി ഒരു മുറിയിൽ പോയി ഇരിക്കുന്നതാണ്. ജാസ്മിൻ എൻജോയ് ചെയ്ത് നടക്കുകയായിരുന്നു.
അപ്പോൾ ഞാൻ ചോദിച്ചു നീ എന്താണ് ചെയ്യുന്നത് അവന്റെ അവസ്ഥ കാണുന്നില്ലേയെന്ന്. അപ്പോൾ ശരിയാണല്ലോ എന്ന മട്ടിൽ അവനോട് പോയി സംസാരിച്ചു. അവർ സംസാരിച്ച ശേഷം അവൻ നേരെ അകത്ത് കയറി പോയി പിന്നെ അവൾ അവിടെ ഇരുന്ന് കരയാൻ തുടങ്ങി. അതുവരെ കരയാത്ത പെൺകുട്ടി പിന്നെ കരയുമ്പോൾ നമ്മുക്ക് മനസിലാകില്ലേ അത് നാടകമാണെന്ന്. എന്നിട്ട് അവൾ പറയുകയാണ് നിങ്ങൾ എന്നെ പിച്ചി ചീന്തി തിന്നില്ലേയെന്ന്. ആര് പിച്ചിചീന്തിയെന്നാണ്.
ഞങ്ങൾ എന്താണ് ചെയ്തത്? അവൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നതൊക്കെ അവളുടെ സ്ട്രാറ്റജിയാണ്. ഗബ്രി കരഞ്ഞപ്പോൾ എനിക്ക് അത് യഥാർത്ഥമാണെന്ന് തോന്നി. ഒരേ പോലെ രണ്ട് പേർ തെറ്റ് ചെയ്തിട്ട് അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചത് പോലെ എനിക്ക് തോന്നി. മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയതൊക്കെ ഞാൻ ആണ്. അവൻ നല്ല ഗെയിമറാണ്. അവൻ ജാസ്മിൻ എന്ന ചങ്ങലയിൽ പെട്ട് കിടക്കുകയാണ്.












Click it and Unblock the Notifications