Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ മണ്ടനില്‍ നിന്നും ജനപ്രിയനായതെങ്ങനെ: 'കട്ട് തിന്നുന്നവന്‍' എന്ന വിളി റോക്കിക്ക് പൊള്ളും

ബിഗ് ബോസ് മലയാളം സീസണ് 6 രണ്ട് ആഴ്ച പിന്നിട്ട് കഴിഞ്ഞപ്പോള്‍ മൂന്ന് താരങ്ങളാണ് ഇതുവരെ പുറത്തായിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ രതീഷും ഈ ആഴ്ച നിഷാന, സുരേഷ് എന്നിവരും ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങി. ഇവർ മൂന്ന് പേർക്കും പുറമെ സിജോയെ തല്ലിയതിന് പുറമെ റോക്കിയെ വീട്ടില്‍ നിന്നും പുറത്താക്കിയതായുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

എന്തായാലും രണ്ട് ആഴ്ചയില്‍ ഏറ്റവും മികച്ച മത്സരാർത്ഥികള്‍ ആരെന്നത് സംബന്ധിച്ച് പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറലായ ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jinto-rocky

1 - അപ്സര : പോയിന്റുകൾ പറഞ്ഞു നല്ല വ്യക്തമായ സംസാരം. ക്യാപ്റ്റൻസി ടാസ്കിലും പിന്നീട് ക്യാപ്റ്റൻ ആയും മികച്ച പ്രകടനം. മിക്ക വീട്ടുകാരും ആയി സൗഹൃദവും പാലിക്കുന്നു. രണ്ടാഴ്ച കണ്ടതിൽ ഒച്ച വച്ച് ബഹളം ഉണ്ടാക്കാതെ പറയുന്ന കാര്യങ്ങൾ കൃത്യമായും എല്ലാവരിലേക്കും എത്തിച്ച അപ്സര ആണ് എന്റെ നമ്പർ 1.

നെഗറ്റീവ് : കൂടെ ഉള്ളവർ വിഷമിച്ചല്ലോ അല്ലെങ്കിൽ തനിക്കെതിരായി എന്തെങ്കിലും പറഞ്ഞാലോ വിഷമിച്ചു കരയുന്ന സ്വഭാവം. ഋഷി ഇത് പറഞ്ഞു അപ്സരയെ താഴ്ത്തി പറയുക കൂടി ചെയ്തു. ഷോ മുന്നോട്ട് പോകുംതോറും അപ്സര കുറച്ചുകൂടി സ്ട്രോങ്ങ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

2 - ജിന്റോ : ആദ്യ ആഴ്ചയിലെ "മണ്ടനിൽ" നിന്ന് രണ്ടാം ആഴ്ചയിലെ ഹീറോ ആയി ഉള്ള ട്രാൻസ്ഫോർമേഷൻ. പവർ ടീം ടാസ്കുകളിൽ മികച്ച പ്രകടനം നടത്തി പുതിയ പവർ ടീമിൽ കയറി. അത് കൂടാതെ എന്റെർറ്റൈനെർ എന്ന നിലയിലും വളരെ മുന്നിൽ ആണ് ജിന്റോ.

ജിന്റോയുടെ ഏറ്റവും വലിയ ഗുണം മിസ്റ്റേക്കിൽ നിന്ന് പാഠം പഠിക്കുന്നതാണ്. "ഞാൻ തെറ്റ് ചെയ്യുമ്പോൾ വിളിച്ചു ചീത്ത പറയൂ. ഞാൻ അതിൽ നിന്ന് മാറ്റം വരുത്താം" എന്ന് ബിഗ് ബോസ്സിനോട് പറയുകയും ചെയ്തു. ഈ അപ്പ്രോച്ച് കളിയിൽ വളരെ ഗുണം ചെയ്യും.

നെഗറ്റീവ് : സ്വന്തം ആയുള്ള പ്രശ്‍നം അല്ലാതെ മറ്റുള്ളവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഡിപ്ലോമാറ്റിക് ആയി പോകുന്ന പോലെ തോന്നി. കുറച്ചുകൂടി ഇറങ്ങി കളിച്ചാൽ നന്നായിരിക്കും.

3 - റോക്കി : നടപ്പിലും ഇരിപ്പിലും മാസ്സ് ആണ് റോക്കി or "റോക്കി ഭായ്". വാക്കുകളിൽ വെള്ളം ചേർക്കാതെ ആരുടേയും മുഖത്തു നോക്കി ഉള്ള കാര്യം പറയുന്നതും ഒരു never back down ആറ്റിട്യൂഡും എല്ലാം റോക്കിയെ ഒന്നാം സ്ഥാനത്തു നിർത്തേണ്ടതായിരുന്നു. പക്ഷെ കുറെ വലിയ നെഗറ്റീവ്സ് റോക്കിയെ പുറകോട്ട് വലിക്കുന്നു.

നെഗറ്റീവ്സ് : വളരെ എളുപ്പം പ്രൊവോക്ക് ആവുന്നു. അത് ബിഗ് ബോസ് എന്ന ഗെയിമിൽ ഒരിക്കലും നല്ലതല്ല. അതുവരെ ചെയ്ത എല്ലാ നല്ല കാര്യങ്ങളും റോക്കിയുടെ അനാവശ്യ ദേഷ്യപെടലിൽ മുങ്ങി പോകുന്നു. അതുപോലെ ടാസ്കിലെ വിധിയോ, ജയിൽ നോമിനേഷനോ ഒക്കെ തന്റെ താല്പര്യത്തിനെതിരെ പോകുമ്പോൾ അസ്വസ്ഥനാവുന്ന റോക്കിയെ കാണാം.

"റോക്കി കട്ട് തിന്നുന്നവൻ" ആണെന്ന് പറഞ്ഞാൽ പുള്ളിക്ക് കളി കൈവിട്ട പോകും. ഇത് പലരും എതിരെ യൂസ് ചെയ്താൽ റോക്കിയെ പൂട്ടാൻ ചാൻസ് ഉണ്ട്.

4 - അൻസിബ : പിന്നണിയിൽ നിന്ന് ബുദ്ധി ഉപയോഗിച്ച കളിക്കുന്ന ആളാണ് അൻസിബ. തന്റെ സ്പേസ് ആവുമ്പോൾ എന്ത് പറയണം എന്ന് കൃത്യമായി അറിയുന്നവൾ. രതീഷ് സുരേഷിനെ പറ്റി പറഞ്ഞത് എല്ലാവരോടും പറഞ്ഞു കളി തിരിച്ചു വിട്ടു. ഇന്നലെ വീക്കെൻഡ് എപ്പിസോഡിൽ കൂടി "സഭ്യത പാലിക്കണം" എന്ന സിമ്പിൾ വാക്കിൽകൂടി വലിയൊരു ഇമ്പാക്ട് നേടാൻ കഴിഞ്ഞു.

നെഗറ്റീവ് : ഇറങ്ങി കളിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ്. പല മൂലകളിൽ പല ആൾക്കാരോട് മൈൻഡ് ഗെയിം കളിക്കുന്നതിനു ഒപ്പം ഒരു പ്രശ്‍നം നടക്കുമ്പോൾ മുന്നിൽ നിൽക്കുന്ന അന്സിബയെ കാണാൻ കഴിഞ്ഞാൽ ഒന്നാം സ്ഥാനത്തേക്ക് വരാൻ അന്സിബക്ക് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+