Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനും അഫ്സലും പ്രണയത്തിലാകുന്നത് എങ്ങനെ? മുന്‍കാമുകനെ ചതിച്ചോ, ഹെയ്ദി സാദിയ തുറന്ന് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫർ. ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ് അവർ. ജാസ്മിന്റെ വീട്ടുകാരുടെ ഇടപെടല്‍, അഫ്സലുമായുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങള്‍ ബിഗ് ബോസ് ആരാധകരും സജീവ ചർച്ച വിഷയമാക്കി. ഇപ്പോഴിതാ ജാസ്മിന്‍ - അഫ്സല്‍ ബന്ധത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ഇവരുടെ സുഹൃത്തായിരുന്ന ഹെയ്ദി സാദിയ.

ഒരു ഏഴ് മാസക്കലയളവിന് മുന്നേയുള്ള ഫ്രണ്ട്ഷിപ്പ് സർക്കിളില്‍ കണ്ടിട്ടുള്ളതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ പല തരത്തിലുള്ള നെഗറ്റീവ് പറയുന്നു. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ ബുദ്ധിമുണ്ട്. യാഥാർത്ഥ്യം ഇതൊന്നുമല്ല, അവരെ അങ്ങനെ കുറ്റം പറയേണ്ട ആവശ്യമില്ല.

heidi-jasmine

ജാസ്മിന്‍ വേറെ ഒരാളുമായി പ്രണയത്തിലായിരിക്കുമ്പോള്‍ അഫ്സല്‍ ഇടിച്ച് കയറി വരികയായിരുന്നു എന്നൊക്കെ പറയുന്നുണ്ട്. എന്നാല്‍ അത് അങ്ങനെ ഒന്നുമല്ല. അഫ്സല്‍ അമീറിനെ വളരെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. ആ നിലയില്‍ എന്റെ ഭാഗത്ത് നിന്നുമുള്ള കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്‍ഫ്ലൂവന്‍സറായ മറ്റൊരു കുട്ടിയുടെ കല്യാണത്തിന് പോയപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നതെന്നും ഹെയ്ദി സാദിയ പറയുന്നു.

വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ ബന്ധം ദൃഢമായി. ഞങ്ങളുടെ വീട്ടില്‍ ജാസ്മിനും അഫ്സല്‍ അമീറുമൊക്കെ വന്നിട്ടുണ്ട്. ട്രിപ്പൊക്കെ പോയിട്ടുണ്ട്. കല്യാണത്തിന്റെ സമയത്താണ് ജാസ്മിന്‍ തന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് വെളിപ്പെടുത്തത്. ജാസ്മിന്‍ കമ്മിറ്റഡ് ആയ കുട്ടിയെന്ന നിലയിലാണ് എല്ലാവരും കണ്ടിരുന്നത്. അഫ്സല്‍ ബ്രേക്ക് അപ്പ് ആയിരുന്നെങ്കിലും വീണ്ടും അത് ഓക്കെ ആകുമെന്ന നിലയിലായിരുന്നു. ആ കുട്ടിയും അന്ന് കല്യാണത്തിന് വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് പിരിയുന്നത്.

അങ്ങനെയിരിക്കെയാണ് ജാസ്മിന്‍ ആ റിലേഷനില്‍ നിന്നും ബ്രേക്ക് അപ്പ് ആകുന്നത്. അവള്‍ വലിയ വിഷമത്തിലായിരുന്നു. റൂമില്‍ ഇരുന്നൊക്കെ കരഞ്ഞു. ഇതിന് ശേഷമാണ് അഫ്സലുമായുള്ള റിലേഷന്‍ തുടങ്ങുന്നത്. അതായത് നേരത്തേയുള്ള റിലേഷന്‍ ഉള്ളപ്പോഴല്ല, അഫ്സലുമായി റിലേഷനിലാവുന്നത്. അതേക്കുറിച്ച് ഞങ്ങളോടൊന്നും അങ്ങനെ തുറന്ന് പറഞ്ഞിരുന്നില്ല. എന്നാലും ഒരു പ്രതീക്ഷ ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ഹെയ്ദി സാദിയ വ്യക്തമാക്കുന്നു.

അഫ്സലുമായി സെറ്റ് ആയോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലടീ.. ഞങ്ങള്‍ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. അഥവാ ഓക്കെ ആയാലും പബ്ലിക്ക് ആക്കേണ്ടതില്ലെന്നും ഞാന്‍ പറഞ്ഞു. വലിയ സൈബർ ബുള്ളിയിങ് നേരിടേണ്ടി വരും എന്നുള്ളതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്നും ഹെയ്ദി സാദിയ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+