ജാസ്മിൻ മണ്ടത്തരം കാണിച്ചു, പകരം ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ മാസ്സ് ആയേനെ: വൈറല്‍ കുറിപ്പ്
വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളിന് പിന്നാലെ ബിഗ് ബോസിലെ തന്റെ ഗെയിം വലിയ രീതിയില്‍ മാറ്റിയിരിക്കുകയാണ് ജാസ്മിന്‍. ഗ്രബിയുമായി കോമ്പോ പിടിച്ച് പോയിരുന്ന താരം പെട്ടെന്ന് തന്നെ അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കാനും തുടങ്ങി. ഇത് പ്രേക്ഷകരില്‍ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്നും വ്യക്തമായ സൂചന ജാസ്മിന് കിട്ടിയിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
പുറത്ത് നിന്നുള്ള സൂചന കിട്ടുന്നത് വലിയ പ്രശ്നമല്ല. എന്നാല്‍ ജാസ്മിന്‍ അത് കിട്ടിയ ഉടനെ ഗെയിം മാറ്റിയതാണ് പ്രശ്നമായതെന്നാണ് ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ എഴുതിയ ഗ്രൂപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ്സ് ടീം ജാസ്മിന്റെ ഇഷ്യൂ നേരിട്ട രീതി ശെരിയായില്ല. ഇതിന് മുൻപും പലരും ഹൗസിൽ നിന്നും പുറത്ത് പോയിട്ട് തിരികെ വന്നിട്ടുണ്ട്. മണികുട്ടനും മാരാരും ഉൾപ്പടെ തിരിച്ചു വന്നിട്ട് കപ്പും അടിച്ചിട്ടുണ്ട്. ജാസ്മിന്റെ ഇഷ്യൂ കുറച്ചൂടെ പക്വമായി കൈകാര്യം ചെയ്തിരുന്നേൽ ആ പെണ്ണിന് നേരെ ഇത്രയും ഹേറ്റ് വരില്ലായിരുന്നു.
ഒന്നുകില്‍ കോൾ നമ്മളെ സ്പോട്ടിൽ കേൾപ്പിക്കണം ആയിരുന്നു. ഇത്രയുമൊക്കെ നടന്നിട്ടും കേൾപ്പിക്കില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഒരിക്കലും നമ്മൾ ആ കോൾ കേൾക്കില്ല... ആ കോളിന്റെ സത്യം അവരോടൊപ്പം മണ്ണിൽ അലിഞ്ഞു ചേർന്ന് ഇല്ലാതെ ആവും. മത്സരാർത്ഥികളുടെ വീട്ടിൽ എന്തേലും ബുദ്ധിമുട്ടുകളോ മരണമോ നടക്കുമ്പോൾ മാനുഷിക പരിഗണനയുടെ പേരിൽ തന്നെ അവരെ ഷോയിൽ നിന്നും ബ്രേക്ക് എടുത്തിട്ട് വീട്ടിലേക്ക് വിടാറുണ്ട്.
ജാസ്മിന്റെ കാര്യത്തിലും കോൾ ഹൈഡ് ചെയ്യുന്നതിന് പകരം, അവളെ വീട്ടിലേക്ക് വിട്ടുരുന്നേൽ പ്രശ്നം ഇല്ലായിരുന്നു. ഗബ്രി ഔട്ട് ആവുന്ന വരെ ജാസ്മിൻ പുറത്ത് നിൽക്കണം. എന്നിട്ട് ഒരു 40 ദിവസം ഒക്കെ കഴിയുമ്പോൾ ഒരു മാസ്സ് റീ എൻട്രി കൊടുത്തിരുന്നേൽ കഥ മാറും കളി മാറും. ആളുകൾ തന്നെ അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഒരുപക്ഷെ ആഗ്രഹിക്കും.
പുറത്തുള്ള കാര്യങ്ങൾ, ഇതിനു മുൻപ് നടന്ന സീസണുകളിലും പലരും അറിഞ്ഞിട്ടുണ്ട്. അതെല്ലാം സ്വാഭാവികമായിട്ട് അറിഞ്ഞതാണ്. മാരാർ പോകുമ്പോൾ ഏതാണ്ട് 40 ദിവസം കഴിഞ്ഞു. മണിക്കുട്ടൻ 70 ദിവസം കഴിഞ്ഞാണ് പോകുന്നത്. അവർക്ക് ഓൾറെഡി ഫാൻസ് ആയിട്ടുണ്ടായിരുന്നു... അവർ ഗെയിം മാറ്റിയതുമില്ല തിരിച്ചു വന്നിട്ട്. ജാസ്മിൻ ഒറ്റയടിക്ക് ഗെയിം മാറ്റിയതും പ്രശ്നമായി. കോൾ വന്നതിനു ശേഷവും ഗബ്രി ആയിട്ട് പഴപോലെ തുടർന്നിട്ട്, ഇന്നലെ ലാലേട്ടൻ പറയുന്നത് കേട്ടിട്ട് അവൾ ഗെയിം മാറ്റിയിരുന്നേൽ അതിനു ഇതിനേക്കാൾ സ്വീകാര്യത വന്നേനെ.
ജാസ്മിൻ ഒട്ടും ബുദ്ധി ഉപയോഗിച്ചില്ല. സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് കളി മാറ്റണമായിരുന്നു. ഒറ്റ അടിക്ക് 180° ഉൾട്ട അടിച്ചപ്പോൾ അവളുടെ കഥാപാത്രം നല്ലപോലെ എക്സ്പോസ് ചെയ്യപ്പെട്ടു. അതുകൊണ്ടാണ് കോളിലെ ഉള്ളടക്കത്തെ കുറിച്ച് ആളുകൾക്ക് ഇത്ര സംശയം ഉണ്ടാവുന്നതും അത് കേൾക്കണം എന്ന് പറയുന്നതും. ഒരാഴ്ച കൊണ്ട് സാവധാനം അവൾ കളി മാറ്റിയിരുന്നേൽ, കുറച്ചൂടെ ജനുവിൻ ആണ് അവളെന്നു ചിലർക്ക് എങ്കിലും തോന്നിയേനെ.












Click it and Unblock the Notifications