'ജിന്റോ ഒന്നൊന്നര സംഭവമായത് ഇങ്ങനെ; 'എ മാൻ വിത്ത് എ പ്യുർ ഹാർട്ട്', 'ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ വലിയ പരിഹാസങ്ങൾക്ക് പാത്രമായ മത്സരാർത്ഥിയായിരുന്നു ജിന്റോ. അനവസരത്തിലുള്ള ജിന്റോയുടെ പ്രതികരണങ്ങളായിരുന്നു ഇതിന് വഴിവെച്ചത്. എന്നാൽ സീസൺ രണ്ടാം ആഴ്ചായിലേക്ക് കടക്കുമ്പോൾ പ്രേക്ഷക പ്രീതി നേടിയെടുത്തിരിക്കുകയാണ് ജിന്റോ. നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റവും തമാശകളും ഗെയിമിലെ മികച്ച പ്രകടനങ്ങളുമെല്ലാമാണ് ജിന്റോയെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനാക്കിയിരിക്കുന്നത്.
അതേസമയം ജിന്റോ എങ്ങനെയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു 'സംഭവമായി' മാറിയിരിക്കുന്നതെന്ന് പറയുകയാണ് ഒരു ആരാധകൻ. ആ കുറിപ്പ് ഇങ്ങനെ

'ജിന്റോ ഇങ്ങേര് ഒരു സംഭവം തന്നെയാണ്, ഒരു സംഭവം അല്ല ഒരു ഒന്നൊന്നര സംഭവം, എ മാൻ വിത്ത് എ പ്യുർ ഹാർട്ട്. ഒന്നാം ആഴ്ചയിലെ വീഴ്ചയിൽ നിന്നും രണ്ടാം ആഴ്ചയിൽ കാഴ്ചയുടെ വിരുന്നൊരിക്കിയ മത്സരാർത്ഥി. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെ ആയിരുന്നു ആദ്യ ആഴ്ച്ച. നിർഭാഗ്യവശാൽ പുള്ളിയുടെ വായിൽ നിന്നും വീണ ചില വാക്കുകൾ പുള്ളിക്ക് വിന ആയി. ആദ്യ ആഴ്ചയിൽ തന്നെ എലിമിനേഷൻ നോമിനേഷനിലേക്കും, ജയിലിലേക്കും ജിന്റോയ്ക്ക് പോകേണ്ടി വന്നു.
രണ്ടാം ആഴ്ചയിൽ പവർ ടീമിൽ നിന്നും ഒരാളെ ഒഴിവാക്കി അവിടേക്ക് പുതിയ ഒരാളെ കൊണ്ടു വരുന്ന പ്രോസസിൽ പവർ റൂമിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിച്ച വ്യക്തി ആയിരുന്നു ജിന്റോ. നാവ് കൊണ്ട് യുദ്ധം ചെയ്യുന്ന ജാസ്മിൻ എന്ന കണ്ടസ്റ്റന്റ് അന്ന് ജിന്റോയെ ആക്ഷേപിച്ചത് നമ്മളെല്ലാം കണ്ടതാണ്. അന്ന് അഹങ്കാരത്തോടെ പവർ റൂമിലേക്ക് പോയ ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്കൊക്കെ അറിയാമല്ലോ.
ആദ്യത്തെ ആഴ്ചയിലെ ജിന്റോയിൽ നിന്നും തികച്ചും വിഭിന്നനായ ജിന്റോയെ ആണ് നമ്മൾ രണ്ടാമത്തെ ആഴ്ച്ച കണ്ടത്. കൂടുതൽ ആക്റ്റീവ് ആകുകയും, തമാശകളും തഗ്ഗുകളും കൊണ്ട് കളം പിടിച്ച ജിന്റോയെയാണ് പിന്നീട് നമ്മൾ കണ്ടത്. പവർ റൂം മത്സരത്തിൽ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു വിജയിപ്പിച്ചു പവർ ടീമിന്റെ അധിപതികൾ ആക്കി . മറ്റ് പല ടാസ്കുകളിലും ജിന്റോയുടെ മിന്നും പ്രകടനം നമ്മൾ കണ്ടു.
ഞാൻ ആദ്യം പറഞ്ഞത് പോലെ 'എ മാൻ വിത്ത് എ പ്യുർ ഹാർട്ട്' യെസ് ഹി ഈസ് ദി മോസ്റ്റ് എന്റെർറ്റൈനർ ഇൻ ദി ഹോൾ ഹൗസ്, സച്ച് എ ജെം, സച്ച് എ മാൻ ദി വൺ ആൻഡ് ഒൺലി ജിന്റോ ബോഡിക്രാഫ്റ്റ്'.












Click it and Unblock the Notifications