'ജാസ്മിന്‍ ആദ്യം അവന്റെ ചെവിക്കല്ലിനിട്ട് കൊടുക്കണം': കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും മാത്രമല്ല വിഷയം
ബിഗ് ബോസില്‍ ലവ് കോംമ്പോകള്‍ പുതുമയുള്ള കാര്യമല്ല. സ്ട്രാറ്റജിയുടെ ഭാഗമായും അല്ലാതേയും എല്ലാ സീസണുകളിലും ഇത്തരത്തിലുള്ള കോംമ്പോ പിടിക്കുന്ന താരങ്ങളുണ്ട്. അതിന് പ്രേക്ഷകർക്കിടയില്‍ സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ജാസ്മിന്‍ - ഗബ്രി കോംമ്പോയ്ക്കെതിരെ വ്യാപക വിമർശനമാണ് പ്രേക്ഷകർക്കിടയില്‍ നിന്നും ഉയരുന്നത്. അതേസമയം, ജാസ്മിന് ഇനിയും സമയം ബാക്കിയുണ്ടെന്നും ഗബ്രിയെ ഒഴിവാക്കി മുന്നോട്ട് പോകുന്നതുമാണ് നല്ലതെന്നുമാണ് ഉണ്ണികൃഷ്ണന്‍ എന്ന പ്രേക്ഷകന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഈദ് സന്തോഷത്തിനിടെ ശ്രദ്ധയിൽപ്പെട്ടതാണ് ചുവടേ കാണുന്ന ഫോട്ടോ. പറയാതെ വയ്യാ എന്ന് തോന്നി.വിതച്ചതേ കൊയ്യാൻ പറ്റൂ , സങ്കടപ്പെട്ടിട്ട് എന്ത് കാര്യം?? യുട്യൂബിൽ വാപ്പ തള്ളിമറച്ചത് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ. എന്തായാലും ഈ ദുരവസ്ഥയിൽ സഹതാപം ഉണ്ട്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണ്. ഒരു ചെക്കന്റെ കയ്യും കാലും പിടിച്ചിരുന്നതും കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും മാത്രമല്ല വിഷയം. വായിൽ നിന്ന് വരുന്ന വാക്കുകൾ അതിന്റെ ശൈലി പെരുമാറ്റം തുടങ്ങി ഒരുപാട് ഉണ്ട്.

എഴുപതിലധികം ക്യാമറകൾ സ്ഥാപിച്ച ഒരു സെറ്റിനുള്ളിൽ, 24×7 അതിന്റെ നിരീക്ഷണത്തിൽ, അതെല്ലാം ഷൂട്ട് ചെയ്ത് അതേപടി തന്നെ ടിവിയിലും ഇന്റർനെറ്റിലും ലോകം മുഴുവൻ കാണുമ്പോൾ എത്രയൊക്കെ വലിയ ഗെയിം ആയിക്കോട്ടെ ഏതു തരത്തിലുള്ള കരുനീക്കവുമായിക്കൊള്ളട്ടെ സ്വന്തം കുടുംബത്തേയും മാതാപിതാക്കളേയും നാണം കെടുത്തുന്ന റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുന്ന രീതിയിലാണോ ഉയരങ്ങൾ കീഴടക്കേണ്ടത്? പെരുമാറേണ്ടത്?
എന്ത് പച്ചത്തെറിയും വിളിച്ച് പറയുന്നത്, ആടിനെ പട്ടിയാക്കും വിധം കാര്യങ്ങൾ വളച്ചൊടിക്കുന്നത്, അവസരവാദം നടത്തുന്നത്, പ്രായഭേദമന്യേ ആരോടും തട്ടിക്കയറി എന്ത് അനാവശ്യവും ആഭാസവും വിളിച്ചുപറയുന്നതെല്ലാം ഒരു മഹിമയോ നന്മയോ ശരിയോ ആയി കണക്കാൻ കഴിയുമെങ്കിൽ പിന്നെ ഒന്നും പറയേണ്ട കാര്യമില്ല സങ്കടപ്പെടേണ്ട കാര്യവുമില്ല.
സ്വാതന്ത്ര്യവും സമത്വവും സ്വപ്രയത്ന വിജയവുമൊന്നും ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് ഈ വിധത്തിലല്ല. അടുക്കളയിൽ ഒതുങ്ങിയിരിക്കണമെന്നോ ഉമ്മറത്തേക്ക് വരരുതെന്നോ അല്ല ഇതിനർത്ഥം. എന്തുകൊണ്ടൊരു മോഹിനിയാട്ടം ടീച്ചറിനെ കുറച്ച് നാൾ മുമ്പ് ലോകം മുഴുവൻ ഒരുപോലെ എതിർത്തു അധിക്ഷേപിച്ചു? അതും ഒരു സ്ത്രീ ആയിരുന്നു, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ എതിർത്തു. അപ്പോൾ വിഷയം സംസ്കാരം മര്യാദ അച്ചടക്കം സ്നേഹം കരുണ എന്നുതുടങ്ങുന്ന സ്വഭാവ സവിശേഷതകളിലൂടെ ലോകപ്രീതി നേടിയെടുക്കുക എല്ലാവരാലും സ്നേഹിക്കപ്പെടുക ബഹുമാനിക്കപ്പെടുക എന്നതിലും കൂടിയാണ്.
വളരേയേറെ സവിശേഷതകളുള്ള ഒരു മതമാണ് ഇസ്ലാം,എല്ലാ മതങ്ങളും സവിശേഷത നിറഞ്ഞത് തന്നെ എന്നിരുന്നാലും വ്യക്തി ശുചിത്വം, സ്നേഹം, അച്ചടക്കം തുടങ്ങിയവയിൽ ഇസ്ലാം മതമെന്നതിലുപരി ഇസ്ലാം സ്ത്രീകൾ ഒരു പടി മുന്നിലാണ് എപ്പോഴും കണ്ടുവന്നിട്ടുള്ളത്. പറയുകയാണങ്കിൽ ഇനിയും ഒരു 10 പാരഗ്രാഫിൽ കുറയാതെ എഴുതാൻ കഴിയും. കൂടുതൽ പറയുന്നില്ല , അദ്ദേഹത്തിന്റെ മകൾക്ക് ഇനിയും സ്വയം തിരുത്തി മാന്യമായി മുന്നോട്ട് പോകാൻ കഴിയും താമസിച്ചിട്ടില്ല.
അതിലേറ്റവും ആദ്യമായി പുതിയ കൂട്ടുകാരന്റെ അഥവാ അൾട്ടിമേറ്റ് കൂട്ടുകാരൻ എന്ന് മകൾ വിശ്വസിക്കുന്ന ആ ഭൂലോക ഊള നയവനഞ്ചകൻ, വളച്ചൊടിക്കൽ നായകൻ ഊടായ്പ്പിന്റെ ചെവിക്കല്ല് ചേർത്ത് ഒരൊറ്റ പടക്കം പൊട്ടിച്ചിട്ട് മേലാൽ ഏഴയലത്ത് വന്നേക്കരുത് എന്ന് പറഞ്ഞാൽ ഈ കളിയാക്കിയവരെല്ലാം മനസ്സിൽ അദ്ദേഹത്തിന്റെ മകളെ സ്നേഹിക്കാൻ തുടങ്ങും എന്ന് കരുതുന്നു.
അതല്ല..എന്നേ തല്ലേണ്ട വാപ്പ ,, ഞാൻ നന്നാവൂല എന്ന നിലയിൽ നിലപാടിൽത്തന്നെ മുന്നോട്ട് പോകുകയാണങ്കിൽ നാട്ടുകാര് പൊറോട്ട പോലെ വലിച്ച്കീറും ആരേയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല അതെല്ലങ്കിൽപ്പിന്നെ ഇതുപോലത്തെ ഏടാകൂടത്തിൽ പോയി ചാടരുതായിരുന്നു. അവിടെ വേറെയും സ്ത്രീകളില്ലേ അവർക്കാർക്കും ഈ ഒരു ദുരവസ്ഥ ഇല്ലാ എന്ന്കൂടി ഓർക്കണം.












Click it and Unblock the Notifications