Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീതു അർജുന് ഗുണം ചെയ്തത് അങ്ങനെയാണ്: 5 വർഷംകൊണ്ട് ഞങ്ങള്‍ ഭൂരിപക്ഷമാകുമെന്ന് നാദിറ പറഞ്ഞു: അഭിഷേക്

എല്‍ ജി ബി ടി ക്യൂ കമ്മ്യൂണിറ്റിയെ എതിർത്ത് നിന്നത് തനിക്ക് ബിഗ് ബോസ് കപ്പ് നഷ്ടപ്പെടുന്നതിന് കാരണമായിട്ടില്ലെന്ന് അഭിഷേക് ശ്രീകുമാർ. ഞാന്‍ എത്തിയതിന് ശേഷമുള്ള ആദ്യ വീക്ക് ഷോയില്‍ നിന്നത് അവർക്കെതിരെ സംസാരിച്ചതുകൊണ്ടാണെന്ന് മനസ്സിലായി. അന്നത്തെ വോട്ടിങ്ങിന്റെ ചാർട്ട് നോക്കിയാല്‍ എനിക്ക് നല്ല വോട്ട് ഷെയറുണ്ട്. ഞാന്‍ അന്ന് ചെയ്തത് നല്ല രസമുള്ള കാര്യമായിരുന്നുവെന്ന് പുറത്ത് വന്നപ്പോള്‍ ഒരുപാട് പേർ പറഞ്ഞു. അവർക്കെതിരെ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ആദ്യ ആഴ്ച എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അഭിഷേക് പറയുന്നു.

ഞാന്‍ ആരാണെന്ന് അറിഞ്ഞ് ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ വോട്ട് ചെയ്തത് ജിന്റോ ചേട്ടനാണെന്ന് അഭിപ്രായപ്പെട്ട ചിലരുണ്ട്. സത്യപറഞ്ഞാല്‍ അത് എന്നെ ബാധിച്ചെന്ന് പറയാം. പിന്നെ അതൊക്കെ ജനങ്ങളുടെ ഇഷ്ടമാണ്. എന്നേക്കാള്‍ ഒരുപടിയായി ആളുകള്‍ ജിന്റോ ചേട്ടനെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളിക്ക് വേണ്ടി ചെയ്തത്. അദ്ദേഹത്തേക്കാള്‍ ഞാനാണ് മുകളില്‍ നിന്നതെങ്കില്‍ എനിക്ക് വോട്ട് കിട്ടിയേനെ.

abhishek-arjun-

ടാസ്ക് വരുമ്പോള്‍ അവിടെ ഞാന്‍ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. സീല്‍ അടിക്കുന്ന ടാസ്കിലൊക്കെ ജിന്റോ ചേട്ടന്‍ എന്റെ നേരെ വന്നത് എല്ലാവരും കണ്ടതാണ്. ടിക്കറ്റ് ടു ഫിനാലെയില്‍ എന്നെ താഴ്ത്തിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് കയറി വരാന്‍ കഴിയുകയുള്ളുവെന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. പുറകില്‍ ചാക്ക് വെച്ചിട്ടുള്ള ഗെയിമില്‍ എന്നെയാണ് ആദ്യം പുറത്താക്കിയത്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഭിഷേക് പറയുന്നു.

മുന്‍ ബിഗ് ബോസ് താരവും ട്രാന്‍സ്ജന്‍ഡറുമായ നാദിറയുമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. അവർ അവരുടേതായ രീതിയില്‍ മുന്നോട്ട് പോകുന്നു. ഞാന്‍ എന്റേതായ രീതിയില്‍ മുന്നോട്ട് പോകുന്നു. അവരുടെ ഐഡിയോളജിയെ എതിർക്കുന്നുവെന്ന് മാത്രം, അല്ലാതെ വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ല. അവർ എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നതായി ഞാന്‍ കണ്ടു. ഞാന്‍ ആരേയും വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നില്ല.

ആരേയെങ്കിലും വ്യക്തിപരമായി ടാർഗറ്റ് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ആദ്യം പറയേണ്ടത് നാദിറയ്ക്കെതിരെയാണ്. അഞ്ച് വർഷം കൊണ്ട് ന്യൂനപക്ഷം എന്നത് ഭൂരിപക്ഷം ആക്കുമെന്ന നാദിറയുടെ മെസേജിന്റെ സ്ക്രീന്‍ഷോട്ട് പുറത്ത് വന്നിരുന്നു. അതൊക്കെ വെച്ച് എനിക്ക് പ്രതികരിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ ഒരു ഗ്രൂപ്പ് ഓഫ് പീപ്പിളിനെയാണ് എതിർക്കുന്നത്. അവർ എന്നേയും എതിർക്കുന്നു. അതില്‍ എനിക്ക് വിഷയങ്ങളൊന്നുമില്ല. ഇവിടെയുള്ള എല്ലാവരും എന്നെ ഇഷ്ടപ്പെടണമെന്ന നിർബന്ധമുള്ള വ്യക്തിയല്ല ഞാനെന്നും അഭിഷേക് പറയുന്നു.

അർജുന്‍ ശ്രീതു കോംമ്പോയെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടാവുമല്ലോ. ആ സാഹചര്യത്തില്‍ ശ്രീതു പുറത്തേക്ക് പോയതോടെ ശ്രീതുവിനെ ഇഷ്ടപ്പെടുന്നവർ അർജുന് വോട്ട് ചെയ്യും. അത് ഗെയിമിന്റെ ഭാഗമാണ്. അതിനെതിരെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ഒരു ഗുണം കിട്ടണമെങ്കില്‍ നമ്മള്‍ ആദ്യം പോയി ഒരു കോമ്പോ ഉണ്ടാക്കണമായിരുന്നു. എന്നാല്‍ അതിനൊന്നും ഞാന്‍ നിന്നിട്ടില്ല.

അർജുനും ശ്രീതുവും തമ്മില്‍ റിയല്‍ ഫ്രണ്ട്ഷിപ്പാണെന്ന് തോന്നുന്നു. അവരെ ഇഷ്ടപ്പെടുന്ന ആളുകള്‍ അവരില്‍ ആർക്കെങ്കിലും വോട്ട് ചെയ്യുന്നു. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യും. അത് സാധാരണമാണെന്നും അഭിഷേക് വ്യക്തമാക്കുന്നു. ജനങ്ങള്‍ ഇഷ്ടപ്പെട്ടതുകൊണ്ട് എന്റെ കഴിവ് അനുസരിച്ച് ഞാന്‍ അവിടെ നിന്നു. എതിർക്കുന്നവർ അല്ലാലോ ഏഷ്യാനെറ്റ്. ഒരു സമയത്ത് പോലും മടുത്തിട്ട് ഇറങ്ങിപ്പോകണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+