Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന് ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം: ജാസ്മിനും ജിന്റോയും ഇരകള്‍, പ്രതീക്ഷിച്ചത് പോലെ നടക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്‍ഡ് ഫിനാലയിലേക്ക് ഇനി 4 നാളിന്റെ ദൂരം കൂടിയാണ് അവശേഷിക്കുന്നത്. ജാസ്മിന്‍, ജിന്റോ, അഭിഷേക്, അർജുന്‍, ശ്രീതു, റിഷി എന്നീ ആറ് മത്സരാർത്ഥികളാണ് ഫിനാലെ വീക്കിലേക്ക് കടന്നതെങ്കില്‍ ഇവരില്‍ നിന്നും ശ്രീതു ഇപ്പോള്‍ പുറത്തായെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ശ്രീതുവിന്റെ ഈ അവസരത്തിലുള്ള പുറത്താകല്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക അർജുനാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നത്. ശ്രീതുവിന് ലഭിക്കേണ്ട വോട്ട് അർജുന് ലഭിക്കുകയും അത് അദ്ദേഹത്തിന് ഫൈനലില്‍ വലിയ മുന്നേറ്റം നല്‍കുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. സീസണില്‍ തന്നെ അവസാന നിമിഷം വലിയ മുന്നേറ്റമുണ്ടാക്കിയ താരമാണ് അർജുന്‍. നിലവിലെ സാഹചര്യത്തില്‍ അത് ഒരു പക്ഷെ കപ്പ് അടിക്കുന്നതിലേക്ക് വരെ എത്തിയേക്കാമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

arjun-bigg-boss-

'ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും അർജുന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന പ്രേക്ഷരുമുണ്ട്. ഈ സീസൺ തുടങ്ങിയപ്പോൾ അപ്സരയെ നന്നായി ബൂസ്റ്റ് ചെയിതു. അത് കഴിഞ്ഞു ജിന്റോയെ, ജബ്രി കോംമ്പോയുടെ നെഗറ്റീവ് കാണിച്ച് ടി ആർ പി കൂട്ടി. ജിന്റോയ്ക്ക് പിന്നെ സ്ക്രീൻ സ്പേസ് ഇല്ല. ഗബ്രി പോയപ്പോൾ പുറത്തൂന്നു ആളെ വരെ കൊണ്ട് വന്നു ജാസ്മിനെ ബൂസ്റ്റ് ചെയിതു. അവസാനം അത് അർജുനിലേക്ക് എത്തി. സിജോയെ പുറത്താക്കിയത് അടക്കം അർജുന് വോട്ട് കിട്ടാന്‍ വേണ്ടിയായിരുന്നു' എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ അവസാന രണ്ടാഴ്ചയായി അർജുൻ മാത്രമാണുള്ളത്. ഒരു ടാസ്ക് കൊടുക്കുന്നു. നോറ എന്ന വ്യക്തി അവിടെ ഉണ്ടായപ്പോൾ കൊടുത്ത കണ്ടന്റ് അല്ലാതെ അർജുൻ എക്സ്ട്രാ ഒന്നും ചെയ്തില്ല. അങ്ങനെ വീക്കെൻഡ് എപ്പിസോഡിൽ ഹോസ്റ്റ് വക പുകഴ്ത്തൽ. ഇപ്പോൾ കൊലപാതകി ടാസ്ക്. ഒന്നും ചെയ്യാതെ ശ്രീതുന്റെ പുറകിൽ കോംബോ ഉണ്ടാക്കി നടന്നിട്ടു ലാസ്‌റ് വീക്ക് ബിബി ഡയറക്റ്റ് ടാസ്ക് കൊടുത്തു പ്രൊമോട്ട് ചെയ്യുന്നു. ജാസ്മിനും ജിന്റോയുമൊക്കെ ടിആർപി കൂട്ടാൻ ഉള്ള വെറും ഇരകൾ ആയിരുന്നു.

അവരുടെ വിന്നർ അർജുൻ ആണ്. വാഴ പോലെ ഇരിന്നു ടോപ് 5 എത്തി. ടിക്കറ്റ് ടു ഫിനാലെ കിട്ടിയ അഭിഷേകിനെ പോലും വീക്കെൻഡ് എപ്പിസോഡിൽ ഇത്രയും അഭിനന്ദിച്ചില്ല. എല്ലാ ഫാൻസും ഒന്നു ചിന്തിച്ച് നോക്ക് ഞാൻ പറഞ്ഞത് സത്യമാണോയെന്ന്. സിബിൻ നിന്നിരുന്നേൽ അർജുന് ഒരു വെല്ലുവിളി തന്നെയായിരുന്നു.

ഇൻസ്റ്റാ ഏഷ്യാനെറ്റ് വോട്ട് ഫോർ അർജുൻ എന്ന പോസ്റ്റ് നോക്ക് 27000 ത്തിന് മുകളിലാണ് ലൈക്ക്. ബാക്കിയുള്ളവർക്ക് എല്ലാം 5000 താഴെയാണ്. ഇതൊക്കെയാണ് പിആർ. സീസൺ 6 വിന്നർ അർജുൻ തന്നെ. അനൌദ്യോഗിക പോളുകളില്‍ ജിന്റോയും ജാസ്മിനുമാണ് ഫസ്റ്റ് ആൻഡ് സെക്കന്റ്. പക്ഷെ ഫൈനലില്‍ എന്ത് നടക്കുമെന്ന് കണ്ടറിയാമെന്നും ബിഗ് ബോസ് പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+