Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനോട് ഈ കളി വേണ്ടെന്ന് അന്നേ പറഞ്ഞതാണ്: ആളുകള്‍ മാറി ചിന്തിക്കുന്നു, ഇനി ഫൈനല്‍ 5 ല്‍ കാണാം

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരു പോലെ ടാർഗറ്റ് ചെയ്യപ്പെടുന്ന താരമാണ് ജാസ്മിന്‍. അതിന് എന്താണ് കാരണം അന്വേഷിച്ച് പോയാല്‍ ജാസ്മിന് തന്നെ അതില്‍ വലിയ പങ്കുണ്ടെന്നും കണ്ടെത്താന്‍ സാധിക്കും. തുടക്കത്തില്‍ വളരെ ശക്തമായ രീതിയില്‍ മത്സരിച്ച് മുന്നേറിയുന്ന താരം പിന്നീട് ഗബ്രിയുമായി ചേർന്ന് കോംമ്പോ പിടിച്ചതോടെ പിന്നോട്ട് പോയി എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജാസ്മിന്‍ മത്സരത്തിലേക്ക് ശക്തമായ രീതിയില്‍ തിരിച്ച് വരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇതോടെ വീടിനുള്ളില്‍ പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെടുന്നതായും കണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 'ജാസ്മിന്റെ തിരിച്ചു വരവാണ് ഇന്നും ഇന്നലെയുമായി കണ്ടത്. പുതിയ സമവാക്യങ്ങൾ രൂപപെടുന്നതും കണ്ടു' ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.

jasmine-new

വൈൽഡ് കാർഡ് വരുന്നതിനു മുൻപ് ജാസ്മിന്റെ സമ്പൂർണ്ണ മേധാവിത്യം ആയിരുന്നു അവിടെ. വന്നതിനു ശേഷം അവൾ അടി പതറി. ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് തന്നെ തോന്നിയിരുന്നു. പക്ഷെ പഴയതിലും ഷാർപ്പായ ശക്‌തയായ ഒരുത്തനെയും വക വെക്കാത്ത ജാസ്മിൻ ആണ് ഇപ്പോൾ ഉള്ളത്. പവർ ടീം ഇന്ന് ചുരുണ്ടു കൂടുന്നതാണ് ഇന്ന് കണ്ടത്. ബിബി കോർട്ട് നടത്താൻ പോലും ആൾക്കാരെ ഉന്തി തള്ളി വിടേണ്ട സ്ഥിതി.

സിബിൻ നൈസ് ആയി കൈ കഴുകി. അതിനു മാത്രം ഇന്ന് അവൾ ട്രിഗർ ചെയ്തു. സിബിൻ ഒടി നടന്ന് സഹായം ചോദിക്കുന്നുണ്ടായിരുന്നു. എന്തായാലും ആ വീട്ടിൽ നഷ്ടപെട്ട മേൽക്കോയ്മ അവൾ തിരിച്ചു പിടിച്ചു. ഇനി അവളെ തകർക്കാൻ കഴിയുന്നവർ ആരും തന്നെ ഇല്ല. കൂട്ടം കൂടി ആക്രമിച്ചാൽ പോലും. ഇല്ലെങ്കിൽ അവൾ സ്വയം അത് ചെയ്യണമെന്നും പ്രേക്ഷകന്‍ പറയുന്നു.

അതേസമയം, വെറുത്ത് വെറുത്ത അവസാനം ജാസ്മിനോടും ഗബ്രിയോടും ആളുകള്‍ക്ക് ഇഷ്ടം തോന്നിയേക്കാമെന്നുമാണ് മറ്റൊരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇത് വരെ പ്രേക്ഷകരെ എങ്ങനെ ഒക്കെ വെറുപ്പിക്കാമോ അങ്ങനെ ഒക്കെ വെറുപ്പിച്ചു ക്ഷമയുടെ നെല്ലിപലക കണ്ട് നിൽക്കുന്ന പ്രേക്ഷകരുടെ മുന്നിൽ ജാസ്മിനും ഗബ്രിയും എത്രത്തോളം നെഗറ്റീവ് ആവാമോ, അതിനപ്പുറം നെഗറ്റീവ് ആയി നിൽക്കുമ്പോൾ ആണ് പുതിയ വൈൽഡ് കാർഡുകളുടെ പ്രവേശനം.അവർ വന്നതിൽ പിന്നെ എല്ലാവരുടെയും ടാർഗറ്റ്, ജാസ്മിൻ & ഗബ്രി മാത്രം. ഇവർക്ക് പുറത്ത് നെഗറ്റീവ് ആണെന്ന് മനസിലാക്കിയ ബാക്കിയുള്ളവരും വൈൽഡ് കാർഡുകളുടെ ഒപ്പം കൂടി ആക്രമണം തുടങ്ങി.

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഫുൾ നെഗറ്റീവ് ആയ ജാസ്മിനും ഗബ്രിയും ഒരു ഭാഗത്തു, നഷ്ടപ്പെടാൻ ഒരുപാടുള്ള ബാക്കിയുള്ള കോണ്ടെസ്റ്റാന്റ്സ് മറുഭാഗത്ത്.
ടാസ്കിലായാലും, ഏത് പ്രവൃതിയിലായാലും അവർക്കെതിരെ ഉള്ള പക്ഷേഭേദം മറച്ചു വക്കാൻ പോലും കഴിയാത്ത ബാക്കിയുള്ള മണ്ടന്മാരായ മത്സരാർഥികളുടെ മാസ്മരിക പ്രകടനം, ഇനി മുതൽ ജബ്രി കോമ്പോക്ക് സപ്പോർട്ട് കൂടാനേ വഴിയൊരുക്കു.

വെറുപ്പിച്ചു വെറുപ്പിച്ചു വെറുപ്പിന്റെ അങ്കെ അറ്റം കുട്ടിശങ്കരനോടും കുട്ടി ശങ്കരിയോടും ഇനി പലർക്കും ഇഷ്ടം തോന്നും. ഇങ്ങനെ പോയാല്‍ ജാസ്മിന്‍ കപ്പും അടിച്ചേക്കും. എല്ലാം നമുക്കിനി കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+