Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക്കൂട് എവിക്ഷൻ; ജാസ്മിന് പറയാനുള്ളത് ഇതാണ്..'എന്റെ ആ സ്വഭാവങ്ങൾ അത്തയുടേത്'

ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഓരോ എവിക്ഷനും വളരെയേറെ വ്യത്യസ്ത നിറഞ്ഞതായിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു ജാസ്മിൻ ജാഫറിന്റെ എവിക്ഷൻ. 'പട്ടിക്കൂട്' എവിക്ഷൻ എന്നാണ് ജാസ്മിൻ വിമർശകർ ഇതിനെ പരിഹസിച്ചിരുന്നത്. ഇപ്പോഴിതാ ഈ പരിഹാസത്തിൽ മറുപടി നൽകുകയാണ് ജാസ്മിൻ. ജാസ്മിൻ ഫാൻസ് മീറ്റ് പരിപാടിക്കിടെ ആരാധകരിൽ ഒരാൾ ഈ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജാസ്മിൻ പ്രതികരിച്ചത്.

'പട്ടിക്കൂട് എവിക്ഷൻ എന്ന വിമർശനം കേട്ടിരുന്നു. ഞാൻ ആ വീഡിയോ കണ്ടില്ല. അതിന്റെ കമന്റും ശ്രദ്ധിച്ചിട്ടില്ല. എന്റെ സമാധാനം കളയുന്ന കമന്റുകൾ ഞാൻ എന്തിന് വായിക്കണം. പല്ലക്കിൽ എന്നെ കൊണ്ടുപോയി എന്ന നിലയിലാണ് ഞാൻ ആ എവിക്ഷനെ കാണുന്നത്. ഞാൻ ഹൗസിൽ പറഞ്ഞിട്ടുണ്ടായിരുന്നു, എന്ത് വന്നാലും എനിക്ക് ബുള്ളറ്റ് എവിക്ഷൻ തരരുതെന്ന്.

jasminepattikkodeviction

എവിക്ഷൻ ചെയ്യാൻ വേറെ ക്രിയേറ്റേഴ്സ് ആണ്. ഷോ കഴിഞ്ഞപ്പോൾ അവർ എന്നോട് വന്ന് പറഞ്ഞിരുന്നു, ജാസ്മിൻ അന്ന് പറഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊരു എവിക്ഷൻ തന്നതെന്ന്. അതിനെയൊരു ഫൺ ആയിട്ട് തന്നെയാണ് ഞാൻ എടുത്തത്. കൂട്ടിലിട്ട് അടച്ചൊന്നുമല്ലല്ലോ, ഘടാഘടിയൻമാരായ നാല് പേരല്ലേ എന്നെ പൊക്കി കൊണ്ട് പോയത്, അതിനെ പല്ലക്ക് എവിക്ഷൻ എന്ന് തന്നെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്', താരം പറഞ്ഞു.

ആരോട് അടികൂടിയാലും പിന്നീട് അവരോട് യാതൊരു ദേഷ്യവും പുലർത്താതെ എങ്ങനെയാണ് പെരുമാറുന്നതെന്നായിരുന്നു പരിപാടിക്കിടെ റെസ്മിന് ജാസ്മിനോട് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇതായിരുന്നു-'ബിഗ് ബോസിൽ വളരെ നന്നായി കളിച്ചിട്ടുള്ള നിരവധി വനിത മത്സരാർത്ഥികൾ ഉണ്ട്. ഞങ്ങളുടെ സീസണിൽ തന്നെ അപ്സരേച്ചിയൊക്കെ ബ്രില്യന്റ് പ്ലയർ ആയിരുന്നു. ജാസ്മിൻ മൂസ, രഞ്ജിനി ഹരിദാസ് ഇവരൊക്കെ അടിപൊളിയായിരുന്നു. അന്ന് പക്ഷെ രഞ്ജിനി ചേച്ചിക്കൊക്കെ അഹങ്കാരി എന്ന ടാഗാണ് കിട്ടിയത്. ഇന്ന് പക്ഷെ ആ എപ്പിസോഡൊക്കെ കാണുമ്പോൾ രോമാഞ്ചം തോന്നും. അങ്ങനെ കാലം മാറുമ്പോൾ ചിന്തകൾ മാറിക്കോണ്ടിരിക്കും.

ബിഗ് ബോസിൽ വെച്ച് ആരെങ്കിലുമായി തർക്കം പിടിച്ച് വീണ്ടും അവരോട് പോയി മിണ്ടുമ്പോൾ റെസ്മിനൊക്കെ ചോദിച്ചിട്ടുണ്ട് നിനക്ക് നാണമില്ലേയെന്ന്. അങ്ങനെ ആരോടും ദേഷ്യം കാണിക്കാത്തതിന്റെ ക്രെഡിന്റ് അത്താക്കാണ്. അത്ത ആരെടുത്ത് വഴക്കുണ്ടായാലും അവരോട് പിന്നീട് പോയി കൂടും. ആ ഒരു സ്വഭാവമായിരിക്കും എനിക്ക് കിട്ടിയത്. അത്തയുടെ കുറെ സ്വഭാവം എനിക്ക് കിട്ടിയിട്ടുണ്ട്.

എനിക്ക് ആരോടും അങ്ങനെ ദേഷ്യം നിലനിന്ന് പോകാറില്ല. എന്ന് വെച്ച് എത്ര ദ്രോഹിച്ചാലും കെട്ടിപിടിച്ച് മുത്തം കൊടുക്കുകയൊന്നുമില്ല. പക്ഷെ എനിക്ക് ആരോടും വെറുപ്പോ ദേഷ്യമോ അവരെ കൊല്ലാനുള്ള വകയൊന്നും തോന്നില്ല. ആ നിമിഷം ചിലപ്പോൾ നല്ല ദേഷ്യം തോന്നുമായിരിക്കും. പക്ഷെ മനസിൽ വെച്ച് നിൽക്കില്ല ഞാൻ.

ഞാൻ റെസ്മിനിൽ ശത്രുത വെയ്ക്കുകയാണെങ്കിൽ അത് കൂടുതൽ ബാധിക്കുക എന്നെയായിരിക്കും. കാരണം ദേഷ്യം മനസിൽ അടിഞ്ഞുകൂടി പുഴുക്കാൻ തുടങ്ങും.അതുകൊണ്ട് ദേഷ്യം വെയ്ക്കാത്തത് തന്നെയല്ലേ നല്ലത്', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+