'ജാസ്മിൻറെ ആത്മവിശ്വാസം അതാണ്; ഗബ്രി പോയപ്പോൾ ജാസ്മിൻ കരഞ്ഞു, പക്ഷേ പിന്നീട് നടന്നത്..'; ശ്രീരേഖ പറയുന്നു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഒരുപക്ഷേ ചർച്ച ചെയ്യപ്പെടുക ജാസ്മിന്റേയും ഗബ്രിയുടേയും പേരിലാകും. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവും അവരുടെ പരസ്പരമുള്ള ഇടപെടലുമെല്ലാമായിരുന്നു പുറത്തെ ചർച്ചാ വിഷയം. എന്നാൽ ഒരിക്കൽ പോലും അവരുടെ സൗഹൃദത്തിൽ ഹൗസിൽ ഉള്ളവർ അനാവശ്യമായ കൈകടത്തലുകൾ നടത്തിയിട്ടില്ലെന്ന് പറയുകയാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീരേഖ. ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് താരം പ്രതികരിച്ചത്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ശ്രീരേഖ പറഞ്ഞത് വായിക്കാം
' ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ് അവിടെ ഉണ്ടായിട്ടുണ്ട്. ഞാനൊരിക്കലും അതിൽ ഇടപെട്ടിട്ടില്ല. അതവരുടെ സ്പേസ് ആണ്. നിങ്ങളെന്താണെന്ന് അവിടെ ആരും ചോദിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം അവർ ചെറിയ കുട്ടികൾ അല്ല. അവർ മുതിർന്നവരാണ്. അതിന്റെ അനന്തരഫലം എന്താണെന്ന് അവർക്ക് അറിയാം. അല്ലെങ്കിൽ അവർക്കൊരു കണക്ക് കൂട്ടലുകൾ ഉണ്ടാകാം. അവരുടെ ഗെയിമിനേയോ അല്ലെങ്കിൽ നമ്മളെയോ അവർ തമ്മിലുള്ള ബന്ധം ബാധിച്ചില്ലെങ്കിൽ പിന്നെ അപ്പുറത്തോട്ട് കയറി ഇടപെടേണ്ട കാര്യമില്ലല്ലോ. അവർ ഭയങ്കരമായി അറ്റാച്ച്ഡ് ആയിരുന്നു. ഗബ്രി പോയപ്പോൾ ജാസ്മിൻ ഭയങ്കരമായി കരഞ്ഞിരുന്നു.

ഗെയിമേഴ്സ് എന്ന നിലയിൽ അവർ രണ്ട് പേരും തങ്ങളുടെ ഗെയിമിൽ നിന്നും ഒരു തരി പോലും പുറത്ത് പോയിട്ടില്ല. അത്രയും നല്ല ഗെയിമേഴ്സ് ആണ് അവർ. പുറത്തെ ഹേറ്റ് മനസിലാക്കി തന്നെയാണ് അവൾ കളിക്കുന്നത്. സംസാരിക്കുമ്പോഴാണെങ്കിൽ പോലും അത് പറയാറുണ്ട്. പുറത്ത് വന്നാൽ നാട് വിട്ട് പോകേണ്ടി വരും എന്ന നിലയ്ക്കാണ് സംസാരിക്കാറുള്ളത്. അത് തന്നെയാണ് അവളുടെ ആത്മവിശ്വാസം. 23 വയസുള്ളയാളാണ് ജാസ്മിൻ. അവൾ തന്നെയാണ് അവളുടെ കുടുംബത്തെ നോക്കുന്നത്. ശരിക്കും ഗബ്രിയും ജാസ്മിനും എടുത്തത് ഒരു റിസ്ക് ആണ്. ഇത് ഗെയിമിന് വേണ്ടിയാണ് ഈ റിസ്ക് എടുത്തത് എന്ന് സംശയിച്ച് പോകുന്നൊരു റിസ്കാണ് രണ്ട് പേരും എടുത്തത്.അത് അവൾക്ക് ശരിക്കും ധൈര്യം ഉള്ളത് കൊണ്ടാണ്.
എല്ലാവരേയും അതിശയിപ്പിക്കുന്നത് അവൾ എത്ര ഡൗൺ ആയി ഇരുന്നാലും ഒറ്റ സെക്കന്റ് കൊണ്ട് ഗെയിം വന്ന് കഴിയുമ്പോൾ ഗെയിമിലേക്ക് വരുന്നും ഉണ്ട്. അതുകൊണ്ടാണ് അത് കൂടുതലായി തെറ്റിധരിപ്പിക്കപ്പെട്ടതെന്ന് തോന്നുന്നു.റിയൽ ആണെങ്കിൽ നമ്മൾ തളർന്ന് പോകുമ്പോൾ തിരിച്ചുവരാൻ സമയം എടുക്കും. ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ എപ്പിസോഡ് ഷൂട്ട് ചെയ്യുമ്പോൾ ഭയങ്കര കൂളായി സ്ട്രോങ്ങ് ആയി വന്ന് നിൽക്കുകയാണ്. ഒന്നുകിൽ അവളുടെ മനക്കരുത്താകാം. അതാണെങ്കിൽ അവൾ ബ്രില്യന്റ് ഗേൾ ഈണ്. അതല്ലെങ്കിൽ ഷി ഈസ് എ ബ്രില്യന്റ് ഗെയിമർ. അതിപ്പോഴും എല്ലാവർക്കും സംശയമുള്ള കാര്യമാണ്', താരം പറഞ്ഞു.












Click it and Unblock the Notifications