ബിഗ് ബോസിന് ശേഷം എന്റെ ലക്ഷ്യം ഇതാണ്; തുറന്ന് പറഞ്ഞ് നോറ, ജാസ്മിനെ കുറിച്ചും
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ ചർച്ചയായ മത്സരാർത്ഥിയാണ് നോറ മുസ്കാൻ. ഒരുപക്ഷെ ഫൈനൽ 5 ൽ വരെ എത്താൻ സാധ്യത കൽപ്പിച്ചൊരു മത്സരാർത്ഥി കൂടിയാണ് നോറ. എന്നാൽ 90ാം ദിവസം നോറ പുറത്തായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നോറ. ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഞാൻ ബിഗ് ബോസ് മുൻപ് കണ്ടപ്പോൾ തോന്നിയിട്ടുണ്ട് ഇവരെന്തിനാണ് അടിപിടിക്കുന്നത് ,കരഞ്ഞിരിക്കുന്നത് എന്നൊക്കെ. പക്ഷെ ഇതിന്റെ ഉള്ളിൽ വന്നപ്പോഴാണ് മനസിലായത് അത് അടിപിടിയായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളാണെന്ന് കാര്യങ്ങൾ തുറന്നുപറയുകയാണെന്ന്. വീഡിയോയിൽ കാണുന്നത് പോലെയല്ല. ഹൗസിൽ നിന്നുള്ള അനുഭവം തീർ്ത്തും വ്യത്യസ്തമാണ്. ഹൗസിൽ യോജിച്ച് പോകാനൊക്കെ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു പക്ഷെ മെല്ലെ മെല്ലെ ബിഗ് ബോസ് ഹൗസും പ്രീയപ്പെട്ടതായി.

എല്ലാ വികാരങ്ങളും എനിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് ചിരിക്കുന്ന എന്ന മാത്രമേ അറിയൂ. കരയുന്ന എന്നെ അവർക്ക് അറിയില്ല. ഇങ്ങനെ ദേഷ്യവും കരച്ചിലുമൊക്കെ ഉള്ളയാളാണ് ഞാൻ എന്നത് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെയാണ് കരയുമ്പോൾ ബാത്ത്റൂം ഏരിയയിലേക്ക് പോയത്. അവിടേയും കാമറയുണ്ട്. അതുകൊണ്ടാണ് കാമറ നോക്കി സംസാരിച്ച് തുടങ്ങിയത്. അങ്ങനെ ആയിപ്പോയതായിരുന്നു.
ഹൗസിൽ നിന്നും ഇറങ്ങി വരുമ്പോൾ വൈകാരികമായോ ശാരീരകമായോ ആരേയും വേദനിപ്പിക്കരുതെന്ന് നിർബന്ധം എനിക്കുണ്ടായിരുന്നു. തനിച്ച് നിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.ജീവിത്തതിൽ അഭിപ്രായങ്ങൾ തുറന്ന് പറയാത്തതിന്റെ പേരിൽ പലതും നഷ്ടപ്പെട്ടൊരാളാണ് ഞാൻ. എന്റെയൊരു കംബാക്ക് പോലെയാണ് ബിഗ് ബോസ് പ്ലാറ്റ്ഫോമിനെ തോന്നിയത്. ഞാൻ തുറന്ന് സംസാരിച്ചാൽ മാറ്റം വരുമെങ്കിൽ അവർക്ക് മാറ്റം സംഭവിക്കാം, എനിക്കാണ് മാറ്റം ഉണ്ടാകേണ്ടതെങ്കിൽ അങ്ങനേയും നടക്കാം. അതുകൊണ്ടാണ് ഹൗസിൽ ഞാൻ തുറന്ന് സംസാരിച്ചത്.
ഹൗസിനുള്ളിൽ റിലേഷൻ ഉണ്ടാക്കാൻ ഞാൻ നിന്നിട്ടില്ല. പുറത്തിറങ്ങുമ്പോൾ റെസ്മിനുമായി കൂട്ടുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ശരിക്കും നമ്മുക്കൊരാൾ ചെയ്ത് തരുന്നതും ഭാവിക്കുന്നതും നമ്മുക്ക് മനസിലാകും. ജാസ്മിൻ എന്നോട് വന്ന് സംസാരിക്കുമ്പോൾ ഞാൻ സംസാരിക്കാറുണ്ട്. ജാസ്മിനെ കുറിച്ച് മറ്റുള്ളവർ വിമർശിക്കുമ്പോൾ പ്രശ്നമില്ല. പക്ഷെ ഞാൻ പറയുമ്പോൾ അവൾക്ക് പ്രശ്നമായി തോന്നും. ഹൗസിൽ അവൾ മനസറിഞ്ഞാണ് ഋഷിക്ക് ബോണസ് പോയിന്റ് കൊടുത്തത്. അതുകൊണ്ട് അവൾക്ക് തിരിച്ചുകിട്ടി. ഡ്യുവൽ ഗെയിമിലൂടെ അവൾക്ക് പലതും കിട്ടിയിട്ടുണ്ടത്. തനിച്ച് മത്സരിച്ച് അവൾക്കൊന്നും കിട്ടിയിട്ടില്ല.
സീക്രട്ട് റൂമിൽ പോയപ്പോൾ ആളുകൾ എന്താണെന്ന് എനിക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ഹൗസിൽ ശുദ്ധനായി തോന്നിയത് ഋഷിയെ ആണ്. ബിഗ് ബോസ് വീടും ബിഗ് ബോസിന്റെ ശബ്ദവും ലാലേട്ടന്റെ എപ്പിസോഡുമായിരിക്കും ഞാൻ മിസ് ചെയ്യുന്നത്.
അച്ഛന് കൊടുത്തൊരു വാക്കായിരുന്നു സിവിൽ സർവ്വീസ് എഴുതുമെന്ന്. ചുമ്മാ ചെന്ന് എഴുതുകയല്ല. നന്നായി പരിശ്രമിച്ച് പരീക്ഷ എഴുതും. അതിനപ്പുറം ഒരു കൂടുബ ജീവിതം നയിച്ച് സെറ്റിലാകാനാണ് ആഗ്രഹം.












Click it and Unblock the Notifications