അർജുനെതിരെ ജാൻമണി പറഞ്ഞതിന് കാരണം , അവരെ വിളിച്ചപ്പോൾ പറഞ്ഞത്..; അശ്വിനി പറയുന്നു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് തുടക്കത്തിൽ നല്ല സൗഹൃദം പുലർത്തിയവരായിരുന്നു അർജുൻ ശ്യാമും ജാൻമോണി ദാസും. എന്നാൽ പിന്നീട് ഈ സൗഹൃദത്തിൽ വിള്ളലുണ്ടായി. ജാൻമോണിയുടെ അതിവൈകാരിക പ്രതികരണങ്ങളിലും ചില സംഭവങ്ങൾക്കിടയിൽ ബോധം കെട്ട് വീണതിലുമെല്ലാം അർജുൻ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ ജാൻമോണി കടുത്ത ആരോപണമായിരുന്നു അർജുനെതിരെ ഉന്നയിച്ചത്. അർജുൻ തന്റെ ബോയ് ഫ്രണ്ടായിരുന്നുവെന്ന് ജാൻമോണി പറയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ ആ സമയം വൈറലായിരുന്നു. ഇതോടെ അർജുനെതിരെ വലിയ ഡീഗ്രേഡിങ് ആണ് നടന്നത്. ഷോ കഴിഞ്ഞ് ഇതുവരേയും ഈ വിവാദത്തോട് അർജുൻ പ്രതികരിച്ചിട്ടില്ല. എന്നാൽ ജാൻമോണിയുടെ ആരോപണത്തിന് പിന്നാലെ താൻ അവരെ ബന്ധപ്പെട്ടിരുന്നുവെന്ന് പറയുകയാണ് അർജുന്റെ സഹോദരി അശ്വിനി രാജീവ്. വൺ ഇന്ത്യ മലയാളത്തോടാണ് അശ്വിനിയുടെ പ്രതികരണം.

അശ്വിനിയുടെ വാക്കുകൾ ഇങ്ങനെ-' ജാൻമോണിയെ ഞാൻ വിളിച്ചിരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് പുറത്ത് ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു പക്ഷെ അകത്ത് പോയപ്പോൾ ഞാനത് കണ്ടില്ലെന്നാണ്. അതുകൊണ്ട് വെറുതെ പറഞ്ഞതാണെന്നും. പിന്നെ ഞങ്ങൾ അതിൽ വലിയ ശ്രദ്ധ കൊടുത്തില്ല. ഓരോരുത്തരും അവരവരുടെ ക്വാളിറ്റി കാണിക്കുന്നു. മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യും. ഇല്ലാത്ത കാര്യം നമ്മൾക്ക് എത്രത്തോളം തെളിയിക്കാൻ പറ്റും. അവർ അവരുടെ ക്വാളിറ്റി കാണിച്ചും, നമ്മൾ നമ്മുടെ ക്വാളിറ്റിയും, അശ്വനി പറഞ്ഞു.
സീസൺ 6 മത്സരാർത്ഥിയായ ജാസ്മിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും അശ്വിനി പ്രതികരിച്ചു.'ജാസ്മിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വിവരമില്ലായ്മയുടെ ഭാഗമാണ്. ആ കുട്ടിയുടെ പ്രായം വെച്ച് നോക്കുമ്പോൾ അവള് കാണിക്കുന്നതിൽ തെറ്റില്ല. അവളെ വ്യക്തിപരമായി അറിയുന്നത് കൊണ്ട് പറയുകയാണ്, അവൾ ഒരു പാവമാണ്. ഇതൊക്കെ ഒരു ഗെയിം അല്ലെ.അവർക്കപ്പോൾ മനസിലെന്താണ് തോന്നുക, അതായിരിക്കും അവർ അവിടെ ചെയ്യുക. ആൾക്കാർ ഇതിനെ ഒരു ഗെയിം ആയി എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
ഗെയിമിന് വേണ്ടി ആരും എന്തും ചെയ്യും. അവരുടെ ലക്ഷ്യം ആ കപ്പ് മാത്രമാണ്. അവൾ ടോപ് 3 വരെ എത്തിയില്ലേ. ജാസ്മിന്റെ വിജയം തന്നെയാണ് അത്. നമ്മുക്കാർക്കും മത്സരാർത്ഥികളെ വ്യക്തിപരമായി അറിയില്ല. ഗെയിമിന്റെ പേരിൽ മാത്രമാണല്ലോ എല്ലാവർക്കും അറിയുള്ളൂ.
പ്രായത്തിന്റെ എടുത്തുചാട്ടം മാത്രമേ ജാസ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളൂ. കുറച്ച് കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മറക്കും. ജാസ്മിൻ ശരിക്കും മിടുക്കിയാണ്', അശ്വിനി പറഞ്ഞു.
ജാസ്മിനുമായും റെസ്മിനുമായും സിജോയുമായുമെല്ലാം എനിക്ക് നല്ല സൗഹൃദമുണ്ട്. ഈ ബന്ധമെല്ലാം ഞങ്ങൾ ജീവിതാവസാനം വരെ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാവരേയും ഞങ്ങൾ വിളിക്കാറുണ്ട്. സിജോയുമായി അർജുന് ഷോയിൽ നല്ല ആത്മബന്ധം ഉണ്ടായിരുന്നു. അവർ തമ്മിലുള്ള സൗഹൃദമൊന്നും പുറത്തുവന്നിട്ടില്ല. പല കാര്യങ്ങളും ബിഗ് ബോസ് പുറത്തുവിടാത്തതുണ്ട്. അർജുൻ ഇമോഷ്ണലായ വ്യക്തിയാണ്. അധികം ആരുമായും അടുക്കില്ല, അടുത്താൽ തന്നെ അവരുമായി വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കാറുമുണ്ട്', അശ്വിനി പറഞ്ഞു.
ഷോയ്ക്ക് ശേഷം ശ്രീതുവിനെ താൻ ബന്ധപ്പെട്ടിരുന്നുവെന്നും അശ്വിനി വ്യക്തമാക്കി. ശ്രീതുവിന്റെ അമ്മയ്ക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് ശേഷം അവരേയും വിളിച്ച് സംസാരിച്ചിരുന്നു. സംസാരിച്ച് കഴിഞ്ഞപ്പോൾ അവർ ഒകെയായിരുന്നുവെന്നും അശ്വിനി വ്യക്തമാക്കി.












Click it and Unblock the Notifications