'സിബിൻ ബിഗ് ബോസിൽ നിന്നും പുറത്താകാൻ കാരണം ഇതാണ്'; ഹൗസിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് ഗബ്രി
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും അപ്രതീക്ഷിതമായിട്ടായിരുന്നു വൈൽ കാർഡ് ആയി എത്തിയ ഡിജെ സിബിൻ പുറത്താകുന്നത്. ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിൻ പുറത്തുവരുന്നത്. എന്നാൽ പുറത്തെത്തിയതിന് പിന്നാലെ തന്നെ ബിഗ് ബോസ് പുറത്താക്കിയതാണെന്ന നിലയിലാണ് സിബിൻ സംസാരിച്ചത്. ഇപ്പോഴിതാ സിബിൻ പുറത്തായതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഹൗസിൽ വെച്ച് എന്താണ് നടന്നതെന്ന് താരം പറഞ്ഞു. ഗബ്രിയുടെ വാക്കുകളിലേക്ക്
'മിഡിൽ ഫിംഗർ കാണിച്ചിരുന്നു സിബിൻ. അപ്പോൾ ആരും പ്രികരിച്ചില്ല. എന്നാൽ ആ ഒരു കാരണം കൊണ്ടല്ല സിബിൻ പുറത്തായത്. സിബിൻ പുറത്തായത് സിബിന് പോണം എന്ന് പറഞ്ഞത് കൊണ്ടാണ്. ഞാൻ സിബിന്റെ അടുത്ത് ഞാൻ പോയി സംസാരിച്ചിരുന്നു. എന്താ സിബിനെ പറ്റിയത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിൽക്കാൻ പറ്റണില്ല പോണം എന്നാണ് പറഞ്ഞത്. പുള്ളി ഭയങ്കര മെന്റൽ ബ്രേക്ക് ഡൗൺ കഴിഞ്ഞ് വളരെ മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന നിലയ്ക്കാണ് സംസാരിച്ചത്.

ബിഗ് ബോസ് എനിക്കെതിരെ കളിക്കുന്നു എന്ന നിലയ്ക്ക് എന്നോട് സംസാരിച്ചു. ഞാൻ എല്ലാ ആഴ്ചയും അനുഭവിക്കുന്നതേ സിബിൻ അനുഭവിച്ചിട്ടുള്ളൂ. അങ്ങനെയാണെങ്കിൽ ഞാൻ തൂങ്ങിച്ചാവേണ്ട സമയം കഴിഞ്ഞല്ലോ, ഇതിനെ ഗെയിം ആയി മാത്രം കണ്ടാൽ മതി എന്നാണ് പറഞ്ഞത്. അവർ നിങ്ങൾക്കെതിരെ എപ്പോൾ സംസാരിക്കുന്നോ അത് നിങ്ങൾക്ക് നല്ലതാണ്. അപ്പോൾ സിബിൻ പറഞ്ഞ് നീ സ്ട്രോങ് ആണ് ഞാൻ സ്ട്രോങ് അല്ലെന്ന്. അപ്പോഴും ഞാൻ പറഞ്ഞത് അടുത്താഴ്ച ഇതെല്ലാം ശരിയാകുമെന്നാണ്. അപ്പോൾ പുള്ളി പറഞ്ഞത് നിന്നെ പുറത്ത് പിന്തുണയ്ക്കാൻ ആളുണ്ട്. കുടുംബം ഉണ്ട് ജീവിച്ച് പോകാൻ ഉള്ള അവസ്ഥയുണ്ട്. പക്ഷേ എനിക്ക് അങ്ങനെയെല്ല, എനിക്ക് എന്റെ മകന് പൈസ കൊടുക്കണം , അപ്പന്റേം അമ്മേടേം കാര്യങ്ങൾ നോക്കണം അതുകൊണ്ട് മോശം ഇമേജ് വന്നാൽ ശരിയാവില്ലെന്ന് പറഞ്ഞ് കരഞ്ഞു.
തുടർന്ന് ബിഗ് ബോസ് രണ്ടോ മൂന്നോ തവണ കൺഫെഷൻ റൂമിലേക്ക് വിളിച്ച് സംസാരിച്ചെങ്കിലും ശരിയായില്ല. തുടർന്ന് ലിംവിങ് ഏരിയയിൽ വന്നപ്പോൾ സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി വന്നിരുന്നു. നമ്മളൊക്കെ സംസാരിച്ചിട്ടും ആൾക്ക് ശരിയാവുന്നില്ല. മൈക്ക് അഴിച്ച് ഞാൻ ഇനി ഇല്ല പോകുകയാണ് എന്ന് പറഞ്ഞു, അതിന് ശേഷം സിബിൻ സൈക്കോളജിസ്റ്റിനെ കണ്ടു.
ഞാൻ ഹൗസിൽ കണ്ടത് വെച്ച് മനസിലായത് ഞാൻ മടുത്തു പോകുകയാണ് എന്ന് പറയുന്ന സിബിനെയാണ്. അതിന് ശേഷമാണ് സിബിൻ പോയത്. ഒരു പ്രാവശ്യം കൺഫെഷൻ റൂമിൽ പോയി കളിക്കാം എന്ന് തിരിച്ചു വന്നു. എന്നാൽ ശരിയായില്ല. പുള്ളി പൂർണമായും കട്ടായി വീണ്ടും കൺഫെഷൻ റൂമിലേക്ക് പോയി. പിന്നെ തിരികെ വന്നില്ല. അതിനകത്ത് നടന്നത് എന്താണെന്ന് അറിയില്ല. ഹൗസിനുള്ളിൽ ഉള്ളവരെല്ലാം കണ്ടത് ഇതാണ്', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications