'സിബിനെ പുറത്താക്കിയത് തന്നെ, സിബിന്റെ പ്ലാൻ ഇതായിരുന്നു, ബിഗ് ബോസ് അത് പൊളിച്ച് കൈയ്യിൽ കൊടുത്തു'
ബിഗ് ബോസിൽ നിന്നും താനായിട്ട് ക്വിറ്റ് ചെയ്തത് അല്ലെന്നാണ് പുറത്തിറങ്ങിയതിന് പിന്നാലെ ഡിജെ സിബിൻ എയർപോർട്ടിൽ വെച്ച് പ്രതികരിച്ചത്. 'പുറത്തേക്ക് പോകുക എന്നത് എന്റെ തീരുമാനമല്ല, വീടിന്റെ പുറത്ത് പോകണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. വീടിന്റെ പുറത്തേക്ക് വരണമെന്നുള്ളത് നമ്മൾ ഇമോഷ്ണലി ഡൗൺ അല്ലേ, ഇമോഷൻസ് കൺട്രോൾ ചെയ്യാൻ എനിക്കൊരു റീഫ്രഷ് മോഡ് ആവശ്യമായിരുന്നു, അത്രയേ ഉള്ളൂ. ഞാൻ ക്വിറ്റ് ചെയ്തതല്ല', എന്നായിരുന്നു സിബിന്റെ വാക്കുകൾ.
എന്നാൽ സിബിന്റെ വാക്കുകൾ തള്ളുകയാണ് ആരാധകർ. സിബിൻ ഇറക്കിയ ഡ്രാമക്ക് ബിഗ് ബോസ് പിടിച്ച് പുറത്താക്കിയതാണെന്നാണ് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ പറയുന്നത്. ചർച്ചയാകുന്ന കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'അയാൾക്ക് കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ ആവാതെ ചുമ്മാ ഡ്രാമ കാണിച്ച് പുറത്തുപോയിട്ട് അവസരം തന്ന ആൾക്കാരെ തന്നെ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുന്നോട്ട് ഇട്ട് കൊടുക്കുന്നത് അത്ര നല്ല കാര്യമല്ല. ഏതു ഭാഷകളിലെ ബിഗ് ബോസ് എടുത്താലും ആങ്കർ ടോപ് പ്ലയേഴ്സിനെ എല്ലാം നല്ലവണ്ണം റോസ്റ്റ് ചെയ്യും. മലയാളത്തിലാണെങ്കിൽ പോലും ആദ്യത്തെ സീസൺ മുതൽ ഈ സീസണിലെ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് വരെ അവിടെ കളിക്കുന്ന എല്ലാ പ്ലേസിനെയും ലാലേട്ടൻ നല്ല രീതിയിൽ എടുത്ത് റോസ്റ്റ് ചെയ്യാറുണ്ട് .
അതിന്റെ ഇടയിൽ പോസിറ്റീവ് ആയിട്ട് മാത്രമേ ഞാൻ കളിക്കത്തുള്ളൂ എന്നെ നെഗറ്റീവ് പറയാനോ ചെയ്യാനോ പാടില്ല എന്നൊക്കെ പറഞ്ഞ് ഏതെങ്കിലും മത്സരാർത്ഥത്തിൽ വന്നാൽ അത് ഇങ്ങനെ ഒരു ഷോയില് പ്രാക്ടിക്കൽ ആക്കാൻ പറ്റുമോ? ഇവിടെ സിബിൻ ശരിക്കും നടത്തിയത് 100 ശതമാനം ഒരു ഡ്രാമയാണ്. ഇമോഷണൽ ഡൗണായെന്ന് ആക്ട് ചെയ്യുക പിന്നെ പുറത്തുപോയി രണ്ടുദിവസം കഴിഞ്ഞ് കാര്യങ്ങൾ അറിഞ്ഞ് തിരിച്ചു കയറുക
ഈ ഡ്രാമയാണ് ബോസ് അണ്ണൻ പൊളിച്ച് കയ്യിൽ കൊടുത്തത്.
ഏഷ്യാനെറ്റ് തന്നെ ഇതിനകം പ്രവർത്തിച്ച ഇതിന് നല്ലതുപോലെ അറിയാം ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ ഏതു മത്സരാർത്ഥിയെയും രണ്ടുദിവസം മാറ്റിനിർത്തി പിന്നീട് വീണ്ടും റീ എൻട്രി ചെയ്യിക്കുമെന്ന്. ബിഗ് ബോസിനോട് കളിക്കാൻ അവിടെയുള്ളവർ സമ്മതിക്കുമോ.
അതുകൊണ്ടുതന്നെയാണ് വിട്ടു പൊക്കോടാ മോനെ എന്ന് പറഞ്ഞ് അവർ നൈസായിട്ട് അയാളുടെ ഈ സെയിം ഡ്രാമ ഉപയോഗിച്ച് തന്നെ അയാളെ പറഞ്ഞുവിട്ടത്'












Click it and Unblock the Notifications