ജാസ്മിന്റെ വീഡിയോ,'ഗബ്രി വരെ കമന്റിട്ടു'; ഏറ്റെടുത്ത് ആരാധകർ..വിട്ടുകൊടുക്കാതെ ജാസ്മിനും
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിന്റേയും ഗബ്രിയുടേയും. തുടക്കം മുതൽ ഒടുക്കം വരേയും ഇരുവരേയും ചുറ്റിപ്പറ്റിയായിരുന്നു ഷോ മുന്നോട്ട് പോയിരുന്നത്. എല്ലാവരും കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ തനിക്ക് ചായാൻ ഉണ്ടായ തോളായിരുന്നു ഗബ്രി എന്നായിരുന്നും ജാസ്മിൻ ഹൗസിന് അകത്തും പുറത്തുമെല്ലാം പറഞ്ഞത്. ഇരുവരുടേയും ഈ കൂട്ടുകെട്ട് ജാസ്മിന്റെ വ്യക്തി ജീവിത്തതിൽ വലിയ പ്രശ്നങ്ങൾക്കാണ് വഴിവെച്ചത്.
തുടക്കത്തിൽ തങ്ങളുടേത് വെറും സൗഹൃദം മാത്രമാണെന്നായിരുന്നു ജാസ്മിനും ഗബ്രിയും പറഞ്ഞിരുന്നത്. ഇരുവരൂടേയും സൗഹൃദം ദൃഢമായതോടെ ആദ്യം മുതൽ തന്നെ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു. ഗബ്രിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ പുറത്ത് വലിയ വിമർശനം ഉയരുന്നുണ്ടെന്ന് ജാസ്മിനെ ഫോൺ വഴി ബന്ധപ്പെട്ട് പിതാവ് സൂചന നൽകിയിരുന്നു. ഇത് ജാസ്മിൻ തന്നെ ഹൗസിൽ വെച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ജാസ്മിൻ ഗബ്രിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ല. മാത്രമല്ല ഇരുവരും കൂടുതൽ അടുക്കുകയും ചെയ്തു.

ഒരു ഘട്ടത്തിൽ തനിക്ക് ഗബ്രിയുമായുള്ള ബന്ധത്തിൽ ക്ലാരിറ്റിക്കുറവ് ഉണ്ടെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. ബന്ധത്തിൽ ക്ലാരിറ്റിയില്ല, പ്രാക്ടിക്കൽ ആവാത്തതിനാൽ പ്രണയത്തിലാകാതെ പിടിച്ച് നിൽക്കുന്നുവെന്ന് അവതാരകനായ മോഹൻലാലിന് മുൻപിൽ ജാസ്മിൻ വിശദീകരിച്ചത്.
ഇതിന് പിന്നാലെ ജാസ്മിനുമായി വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു അഫ്സൽ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിൻമാറി. തനിക്ക് വാക്ക് തന്ന് ഹൗസിൽ പോയിട്ട് ഇനിയും ഇത്തരം കാര്യങ്ങൾ കേട്ട് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായിരുന്നു അഫ്സൽ പറഞ്ഞത്. തന്നെ ജാസ്മിൻ വെറും കോമളിയാക്കിയെന്നും അഫ്സൽ പറഞ്ഞു.അതേസമയം ഷോ പകുതിയായപ്പോഴേക്കും തന്റെ മനസിലുളള ഇഷ്ടം ജാസ്മിൻ ഗബ്രിക്ക് മുൻപിൽ തുറന്ന് സമ്മതിച്ചു. എന്നാൽ തനിക്ക് ജാസ്മിനെ ഒരു ഗേൾഫ്രണ്ടായി കാണാൻ സാധിക്കില്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി.
എന്തായാലും ഇരുവരുടേയും അടുപ്പം ഷോയ്ക്ക് വേണ്ടിയുള്ള വെറും സ്ട്രാറ്റജി മാത്രമാണെന്നായിരുന്നു പുറത്തുള്ള ആക്ഷേപങ്ങൾ. ഹൗസിന് പുറത്തെത്തിയതാൽ ഇരുവരും അടുപ്പം പുലർത്തിയേക്കില്ലെന്നും ബന്ധം അതോടെ അവസാനിച്ചേക്കുമെന്നൊക്കെയുള്ള ചർച്ചകളൊക്കെ ബിഗ് ബോസ് ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ജാസ്മിനും ഗബ്രിയും . വിമർശകരുടെ വായടപ്പിച്ച് പുറത്തും വലിയ സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്. സോഷ്യൽ മീഡിയയിലും ഇരുവരും വളരെ സജീവാണ്. ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന റീലുകളിൽ കമന്റ് ചെയ്യാനും അത് ലൈക്ക് ചെയ്യാനുമൊന്നും ഇരുവരും മടി കാണിക്കാറില്ല. ജാസ്മിന്റെ പുതിയ വീഡിയോയ്ക്കും ഗബ്രി കമന്റുമായി എത്തിയിട്ടുണ്ട്.
ജാസ്മിൻ പങ്കിട്ട ഡാൻസ് റീലിന് താഴെയാണ് ഗബ്രിയുടെ കമന്റെത്തിയത്. വോവ്, ഡാൻസർ ചേച്ചി എന്നാണ് ഗബ്രി കമന്റ് ചെയ്തിരിക്കുന്നത്. ഗബ്രിയുടെ റീലിന് താഴെ കമന്റ് ചെയ്യാൻ ജാസ്മിനും മറന്നില്ല. 'കെപ്രി നിന്റെ ചിരി' എന്നാണ് ജാസ്മുൻ കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് പേരുടേയും കമന്റുകൾ ജെബ്രി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരുടേയും ഈ കൂട്ടുകെട്ട് ഇനിയും ഇതുപോലെ തുടരട്ടെയെന്നും നിങ്ങൾ ഒന്നാവാൻ കാത്തിരിക്കുന്നുവെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.












Click it and Unblock the Notifications