Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടവരുടെ മുന്നില്‍ പോയി കുനിഞ്ഞു നില്‍ക്കലല്ലേടി നിന്റെ ഗെയിം പ്ലാന്‍,നാണംകെട്ടവളെ'; ഗബ്രി പറഞ്ഞത്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് ഗബ്രി. ഗബ്രിയും ജാസ്മിനും തമ്മിലുള്ള കോമ്പോയാണ് ഗബ്രിക്കെതിരെ ആരാധകർ തിരിയാനുള്ള കാരണങ്ങളിൽ ഒന്ന്. തന്റെ ഗെയിം പ്ലാൻ നടപ്പാക്കാൻ വേണ്ടിയാണ് ഗബ്രി ജാസ്മിനുമായി കൂട്ട് പിടിക്കുന്നതെന്നും സ്വന്തമായി നിന്ന് കളിക്കാനോ ജാസ്മിനുമായുള്ള പ്രണയ സ്ട്രാറ്റജി അല്ലാതെ മറ്റൊരു ഗെയിം പ്ലാനും ഗബ്രിക്ക് ഇല്ലെന്നാണ് ആരാധകർ പലരും വിമർശിച്ചത്.

മാത്രമല്ല ആവശ്യത്തിനും അനാവശ്യത്തിനും ഗബ്രി ഹൗസിൽ വഴക്കുണ്ടാക്കുകയാണെന്നും മോശം വാക്കുകൾ ഉപയോഗിച്ച് മത്സരാർത്ഥികളെ പ്രേകോപിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം ഗബ്രി നടത്തുന്നുണ്ടെന്നും ഒരു വിഭാഗം ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. ബിഗ് ബോസ് അടക്കം ഗബ്രിയെ ഇതിന്റെ പേരിൽ താക്കീത് ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ ഗബ്രി എന്ന മത്സരാർത്ഥി കടുത്ത സ്ത്രീ വിരുദ്ധനാണെന്നും പറയുകയാണ് ഇപ്പോൾ ഒരു ആരാധകൻ. ഹൗസിൽ വെച്ച് പലപ്പോഴായി ഗബ്രി പറഞ്ഞ സ്ത്രീ വിരുദ്ധ പ്രസ്തവാനങ്ങൾ ചൂണ്ടിക്കാട്ടി ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം

gabrinew

'ഗബ്രിയുടെ ചില പ്രസ്താവനകൾ നോക്കാം
നോറയോട് : കണ്ടവരുടെ മുന്നിൽ പോയി കുനിഞ്ഞു നിൽക്കലല്ലേടി നിന്റെ ഗെയിം പ്ലാൻ.
അൻസിബയോട് : സ്വന്തമായി ഒരു അഭിപ്രായം വേണമെടീ നാണം കെട്ടവളെ..
റോക്കിയോട് : ആണാണെങ്കിൽ ആണുങ്ങളെ എറിയെടാ..
ജിന്റോയോട് : ആണാണെങ്കിൽ ആണുങ്ങളെപ്പോലെ മുഖത്ത് നോക്കി സംസാരിക്കെടാ.

ജാൻമണിയോട് : കഴുകാൻ എന്റെ അണ്ടർ വെയർ തരാം.

ആണാണെങ്കിൽ ആണുങ്ങളെ പോലെ എന്ന് കുറഞ്ഞത് 200 തവണ ഇവൻ പറഞ്ഞുകാണും. ആണുങ്ങൾ എങ്ങനെയിരിക്കണം എന്ന് ഇവനാണോ തീരുമാനിക്കുന്നത്?, അപ്പോൾ ട്രാൻസ്‌ജെന്റർസ് ആരെ പോലെ ഇരിക്കണം?, അതുപോലെ അൻസിബയുടെ നാണം അളക്കാൻ ഇവനാരാ?,
കഴിഞ്ഞ സീസണുകളിൽ എങ്ങാനും ഇങ്ങനെയൊരു പ്രസ്താവന വന്നിരുന്നെങ്കിൽ ഗബ്രി പിന്നെ വായ തുറക്കില്ലായിരുന്നു.

ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തിയ ഗബ്രി, ജിന്റോയെ സ്ത്രീ വിരുദ്ധൻ എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഗബ്രിയെ സപ്പോർട്ട് ചെയ്യുന്ന പുരോഗമനവാദികളെ സമ്മതിക്കണം. ബിഗ്ഗ് ബോസ്സ് വീട്ടുകാരെ പോലെ തൊലിവെളുപ്പും പാരമ്പര്യവും നോക്കി പ്രസ്താവനകൾ തൂക്കി നോക്കുന്നവർക്ക് ഗബ്രി പുണ്യാളനും ജിന്റോ വെറുക്കപ്പെട്ടവനും ആയിരിക്കും', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+