'5 ദിവസമായി ആശുപത്രിയിൽ'; സിബിന് സംഭവിച്ചത് എന്ത്? ആദ്യ പ്രതികരണവുമായി പൂജ കൃഷ്ണ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയെത്തി മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയാണ് പൂജ കൃഷ്ണ. എന്നാൽ ബിഗ് ബോസിൽ കയറി രണ്ടാഴ്ച പൂർത്തിയാകും മുൻപ് ഹൗസിൽ നിന്നും പൂജയ്ക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. ഫിസിക്കൽ ടാസ്കിനിടെ സംഭവിച്ച പരിക്കിനെ തുടർന്ന് ആരോഗ്യപരമായ കാരണങ്ങളാൽ ആണ് പൂജ ഷോ വിട്ടത്. ഇപ്പോഴിതാ പുറത്തെത്തി ആദ്യമായി പ്രതികരിക്കുകയാണ് പൂജ. തനിക്ക് എന്താണെന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മാധ്യമങ്ങളോട് പൂജ വ്യക്തമാക്കി. പൂജയുടെ വാക്കുകളിലേക്ക്
'ഒരിക്കലും പ്രതീക്ഷിച്ചില്ല പുറത്താകുമെന്ന്. എനിക്ക് ആദ്യമേ ഡിസ്കിന് പ്രശ്നം ഉണ്ടായിരുന്നു. പെട്ടെന്ന് ടാസ്കിൽ അധികമായി ഇൻവോൾവ് ചെയ്ത് കളിച്ചപ്പോൾ എന്റെ കൈയ്യിൽ നിന്നും പോയി. ഒട്ടും പ്രതീക്ഷിച്ചില്ല. എനിക്ക് ഡിസ്ക് പ്രശ്നമായിരുന്നു. ഡിസ്ക് ബൾജായി ഞരമ്പിൽ വന്ന് ഹിറ്റ് ചെയ്യുന്ന പ്രശ്നമായി. അപ്പോൾ ഒരുപാട് നേരം ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയായി. ബിഗ് ബോസിൽ 15 ദിവസം ഫൺ ആയിരുന്നു. ഞാൻ വളരെ അധികം ആസ്വദിച്ചു. സിബിൻ ഔട്ടാവുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 5 ദിവസമായി ആശുപത്രിയിലായിരുന്നു. സിബിന് എന്താണ് പറ്റിയതെന്ന് അറിയില്ല. ഞാൻ അപ്പോഴേക്കും ഇറങ്ങിയിരുന്നല്ലോ. ഇനി നേരിട്ട് കാണുമ്പോഴേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ സാധിക്കൂ.

ബിഗ് ബോസ് ഷോ ഡൗൺ ആയി പോകില്ല. അവിടെ ഉള്ളവരും നല്ല ഗെയിമേഴ്സ് ആണ്. കയറി കളിക്കും. അടി, ഇടി , ബഹളം അല്ലാതെ മൊത്തത്തിൽ എന്റെർടെയിനാക്കി കൊണ്ടുപോകണം എന്ന പ്ലാനോടെയായിരുന്നു ഞാൻ ബിഗ് ബോസിലേക്ക് പോയത്. എല്ലാവരേയും ചിരിപ്പിച്ച് ഫൺ ആക്കി ഒഹരു ഗെയിം സ്പിരിറ്റിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെ തന്നെയാണ് രണ്ടാഴ്ച ഞാൻ അവിടെ നിന്നത്', പൂജ പറഞ്ഞു.
ഗബ്രി-ജാസ്മിൻ പ്രണയം ഫേക്ക് ആണോയെന്ന ചോദ്യത്തിന് തനിക്ക് അതിലൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു പൂജയുടെ മറുപടി. അവിടെ ഓരോരുത്തർക്ക് പ്രണയം തോന്നാം, റിലേഷൻഷിപ്പ് ഉണ്ടാകാം. അതൊക്കെ എന്താണ് ഏതാണ് എന്നൊന്നും പറയാൻ നമ്മൾ ആളല്ല. ജാസ്മിന്റെ ഹൈജീനൊക്കെ നിങ്ങൾ കാണുന്നത് തന്നെയാണ് ഞങ്ങളും അവിടെ കണ്ടത്. ഞാൻ സിബിനേയും ഋഷിയേയും അഭിഷേകിനേയും മിസ് ചെയ്യും', പൂജ പറഞ്ഞു.












Click it and Unblock the Notifications