Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്തക്ക് അറ്റാക്കാണ്, സർജറി വേണം; കെട്ടിപ്പിടിക്കാത്ത, ഉമ്മ കൊടുക്കാത്ത ഫ്രണ്ട്ഷിപ്പ് ഉണ്ടോ'; ജാസ്മിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. തുടക്കം മുതൽ തന്നെ ജാസ്മിന് കളം നിറയാൻ സാധിച്ചെങ്കിലും ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിന് തിരിച്ചടിയായി. ഇരുവരുടേയും കൂട്ടുകെട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. തങ്ങൾ സുഹൃത്തുക്കളാണെന്നാണ് ഇരുവരും അവകാശപ്പെടുന്നതെങ്കിലും പ്രണയട്രാക്ക് പിടിച്ച് ഇരുവരും പ്രേക്ഷകരെ വിഡ്ഢികളാക്കുന്നുവെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്.

അതിനിടയിൽ കഴിഞ്ഞ ദിവസം പിതാവിന് സുഖമില്ലെന്ന് അറിയിച്ച് വീട്ടിൽ നിന്നും ജാസ്മിന് ഫോൺ വന്നിരുന്നു. ഇതോടെ ഗബ്രിയുമായി അകലം പാലിക്കുകയാണ് ഇപ്പോൾ ജാസ്മിൻ. ഇപ്പോഴിതാ ഇതിനെ കുറിച്ച് തന്റെ മറ്റൊരു സുഹൃത്തായ റസ്മിനോട് മനസ് തുറക്കുകയാണ് ജാസ്മിൻ.

jasminerasminegabri-

'പുറത്ത് ആൺ സുഹ‍ൃത്തുക്കളും പെൺ സുഹൃത്തുക്കളും ഇല്ലാത്തവർ ഇവിടുണ്ടോ?. ഒന്ന് കെട്ടിപിടിക്കാത്ത, കയ്യിൽ ഒരു ഉമ്മ കൊടുക്കാത്ത ഫ്രണ്ട്ഷിപ്പൊന്നും ഈ കാലത്ത് ഇല്ല. 'പ്രത്യേകിച്ച് ഇങ്ങനൊരു സാഹചര്യം വരുമ്പോൾ‌ ഫീമെയിൽ മെയിൽ കോൺസെപ്റ്റൊന്നുമല്ല നമുക്ക് വരിക. ഇവിടെ വരുമ്പോൾ എന്നെ ഉപദേശിക്കുന്ന ആൾക്കാർ ഇല്ലേ, അവർ പുറത്ത് എന്താണ്?. ഇത്രയും നാളും ഞാൻ സംസാരിക്കുമ്പോൾ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു ഞാൻ പറയുന്നതിൽ ഒരു ന്യായം ഉണ്ടെന്ന്. ഇപ്പോൾ ഞാൻ പറയുമ്പോൾ ഞാൻ ചെയ്യുന്നതും പറയുന്നതും തെറ്റാണോ എന്ന ചോദ്യ ചിഹ്നത്തോടെയാണ് സംസാരിക്കുന്നത്.
അങ്ങനെ ഞാൻ ഈ കളിയിൽ നിന്നിട്ട് കാര്യമുണ്ടോയെന്ന് പോലും എനിക്ക് അറിയില്ല.

തെറ്റായിപ്പോയോ എന്ന ചോദ്യ ചിഹ്നമാണ് എന്റെ മുൻപിൽ. അത് എങ്ങനെ തിരുത്തണമെന്ന് പോലും എനിക്ക് അറിയില്ല. എന്റെ ബുദ്ധിയൊക്കെ പോയി. ഞാൻ റോക്കിയോട് പോയി ചോദിച്ചു രണ്ട് ദിവസത്തേക്ക് ഒന്ന് എന്നെ വെറുതെ വിടണമെന്ന് ഞാൻ റോക്കിയോട് പറഞ്ഞു. അപ്പോൾ റോക്കി പറഞ്ഞത് അന്ന് ഞാൻ അവനെ ട്രിഗർ ചെയ്തുവെന്നാണ്. അവൻ ഞങ്ങളേയും ട്രിഗർ ചെയ്തിരുന്നു. ഗബ്രിയുടെ കൂടെ ഞാൻ നിൽക്കും. അതിനർത്ഥം ഞാൻ അവന്റെ ഗെയിം കേറി കളിക്കുന്നുവെന്നല്ല. മുൻ സീസണിലും അങ്ങനെയല്ലേ, നമ്മക്ക് വേണ്ടി പറയാൻ ഒരാൾ കൂടെ ഉണ്ടാകില്ലേ.

റോക്കിയെ നോക്കിയല്ല, അമൃതവേണിയെന്നൊക്കെ പറഞ്ഞാണ് ഞങ്ങൾ ചിരിച്ചത്. പൂകണ്ടോ അതുകണ്ടോ എന്ന് പറഞ്ഞ് ചിരിച്ചാൽ എനിക്ക് ദേഷ്യം വരില്ലേയെന്നാണ് അവൻ ചോദിച്ചത്. അവനത് അറിയാമെങ്കിൽ അവനെന്തിനാണ് ദേഷ്യപ്പെട്ടത്. എന്റെ അത്തക്ക് അറ്റാക്ക് ആണെന്നും നാളെ സർജറിയാണെന്നും അവന്റെ അടുത്ത് കൈ കൂപ്പി പറയുന്നതും ഇതും തമ്മിൽ രാപ്പകൽ വ്യത്യാസമില്ലേ? അപ്പോഴും അവൻ പറയുന്നത് ഞാൻ പറയും എന്നാണ്. അപ്പോഴും സമൂഹത്തിന് മുൻപിൽ മോശക്കാരിയാകുന്നത് ഞാൻ തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+