Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പിതാവ് ജാഫറിന് മകളെ കുറിച്ച് പറയാനുള്ളത് ഇതാണ്; പ്രതികരിച്ച് സഹോദരൻ പൊന്നുവും..വൈറൽ വീഡിയോ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് ജാസ്മിൻ ജാഫർ. ഒരുപക്ഷെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടൊരു മത്സരാർത്ഥി കൂടിയായിരിക്കും ജാസ്മിൻ. ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പവും വ്യക്തി ജീവിതം ബിഗ് ബോസിൽ ചർച്ചയാക്കിയതുമെല്ലാമാണ് താരത്തിന് തിരിച്ചടിയാണ്.

ജാസ്മിനെതിരെയുണ്ടായിരുന്ന വെറുപ്പ് ജാസ്മിന്റെ കുടുംബത്തിന്റെ സ്വസ്ഥതയും തകർത്തിരുന്നു. കുടുംബത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. പലപ്പോഴും ജാസ്മിന്റെ പിതാവിനെ കുറിച്ചെല്ലാം വളരെ മോശം ഭാഷയിലാണ് ചില യുട്യൂബ് ചാനലുകൾ പ്രതികരിച്ചത്. ഇതോടെ ജാസ്മിൻ പുറത്തെത്തുമ്പോൾ വീട്ടുകാരുടേയും താരത്തിന്റേയും അവസ്ഥ എന്താകുമെന്നായിരുന്നു ആരാധകരിൽ പലരും ഉയർത്തിയ ചോദ്യം. എന്നാൽ സൈബർ ആക്രമണങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകുന്ന ജാസ്മിനേയും കുടുംബത്തേയുമാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ഫാൻസ് മീറ്റപ്പിൽ ജാസ്മിനെ കുറിച്ച് പ്രതികരിക്കുകയാണ് താരത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

jasminemain

'എനിക്ക് അറിയാം എന്റെ മോളെ സഹായിച്ചതിൽ നിങ്ങൾക്കെല്ലാവർക്കും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടെന്ന്. അതിലുപരി ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ കൂടെ നിന്ന നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഒരുപാട് പേർ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തു. അതിനെല്ലാം നന്ദി മാത്രമേ ഉള്ളൂ,' എന്നായിരുന്നു ജാസ്മിന്റെ ഉപ്പയുടെ വാക്കുകൾ.അതേസമയം തന്നെ സംബന്ധിച്ച് തന്റെ താത്തയാണ് ബിഗ് ബോസ് സീസൺ 6 ന്റെ വിജയി എന്നായിരുന്നു ജാസ്മിന്റെ സഹോദരൻ പൊന്നുവിന്റെ പ്രതികരണം.

അതേസമയം നിരവധി പേരാണ് മീറ്റപ്പിൽ എത്തിയത്. ഒരു 23 കാരിയായ ജാസ്മിൻ ഇത്തരം ആക്രമണങ്ങളെയെല്ലാം എങ്ങനെ നേരിട്ടുവെന്ന ചോദ്യമാണ് പലരും പരിപാടിയിൽ പങ്കുവെച്ചത്. ജാസ്മിൻ ഒരു പാഠമാണ് എന്നായിരുന്നു മീറ്റപ്പിലെത്തിയ ഒരു അധ്യാപിക പറഞ്ഞത്. അവരിടെ വാക്കുകൾ ഇങ്ങനെ. 'ജാസ്മിൻ തിരിച്ചറിവുള്ള കുട്ടിയാണ്. സൊസൈറ്റി കണ്ടീഷൻ ചെയ്ത കാര്യങ്ങളിൽ നമ്മൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളെ ചോദ്യം ചെയ്യുക തന്നെയാണ് വേണ്ടത്. സമൂഹത്തെ പേടിച്ചിട്ട് എന്റെ മക്കൾ ഇങ്ങനെ വളരണം എന്ന് മാതാപിതാക്കളും ചിന്തിക്കരുത്. കാലാട്ടരുത്, ഉറക്കെ സംസാരിക്കരുത്,ചൂളം വിളിക്കരുത് ഇങ്ങനെ പലതരം കണ്ടീഷനിങ്ങ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട്. അതിൽ നിന്നൊക്കെ മാറി എങ്ങനെ സമൂഹത്തിന് ഒരു മോഡലാകാം എന്ന് കാണിച്ചുതന്നത് ജാസ്മിനാണ്. ജാസ്മിന്റെ വ്യക്തിത്വത്തെ ഞാൻ ബഹുമാനിക്കുന്നു. സ്വന്തമായി വ്യക്തിത്വമുള്ള കുട്ടികളാണ്.

നമ്മുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ അതിനെതിരെ സംസാരിക്കണം. അപ്പോൾ എതിർവശത്തുള്ളത് മാതാപിതാക്കളാണോ മുതിർന്നവരാണോ എന്ന് നോക്കേണ്ട കാര്യമില്ല. അത് മനസിലാക്കി മുന്നോട്ട് പോകണം. മാതാപിതാക്കളാണ് പ്രധാനമായും മാറേണ്ടത്. പുതിയ തലമുറ ഏറ്റവും പുതിയ വഴികളിലൂടെയാണ് നടക്കുന്നത്. അവരെ ആ വഴിക്ക് വിടണം. അല്ലാതെ നമ്മൾ നടന്ന വഴിയിലേക്ക് അവരെ വലിച്ചുകൊണ്ടുവരികയല്ല വേണ്ടത്. മക്കൾ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിനെ ബഹുമാനിക്കാനും ശരിയുള്ള കാര്യമാണെങ്കിൽ അവർക്കൊപ്പം നിൽക്കാനും നമ്മുക്ക് സാധിക്കണം'.

അതേസമയം മീറ്റപ്പ് ഒരുക്കിയ എല്ലാവർക്കും ജാസ്മിൻ നന്ദി അറിയിച്ചു. 'എന്നെ പിന്തുണച്ചതിന്റെ പേരിൽ ഒരുപാട് ചീത്ത കേട്ട മനുഷ്യരാണ് ഇവരൊക്കെ, എന്നിട്ടും ആ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നു. ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല, എല്ലാം ഒരുക്കിയത് ഇവർ തന്നെയാണ്. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വന്നു, ഇതൊക്കെ ചെയ്തു. നന്ദി', എന്നാണ് ജാസ്മിൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+