'ജാസ്മിന് അഭിഷേക് മറുപടി നൽകാതിരുന്നത് ഇതുകൊണ്ട്; ഈ സീസണിൽ ഒരു റാണി പിറക്കില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. ഹൗസിൽ കയറി ഒരു ദിവസം കൊണ്ട് തന്നെ അഭിഷേക് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. അഭിഷേകിന്റെ ചില പരാമർശങ്ങളായിരുന്നു ഇതിന് കാരണം. സംഭവത്തിൽ അവതാരകനായ മോഹൻലാലിൽ നിന്നും താരത്തിന് താക്കീത് ലഭിച്ചു. പിന്നീട് ഹൗസിൽ കാര്യമായി സംസാരിക്കാത്ത അഭിഷേകിനെയാണ് പ്രേക്ഷകർ കണ്ടത്.
അൻസിബ ബിഗ് ബോസിൽ നിന്നും പുറത്താകാൻ കാരണം ഇതാണ്?; താരത്തിന്‌റെ കണക്ക് കൂട്ടൽ പിഴച്ചത് ഇവിടെ
ഫിനാലയിലേക്ക് അടുക്കുമ്പോഴും അഭിഷേക് വസിയ ചലനങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ഹൗസിലുള്ളവരും ഒരു വിഭാഗം പ്രേക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇത് സൂചിപ്പിച്ച് അഭിഷേകിനെ മത്സരാർത്ഥികൾ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അഭിഷേകിന് ഹൗസിൽ തന്റെ എതിരാളികളുമായി നേർക്ക് നേർ നിന്ന് ഏറ്റുമുട്ടാനുള്ള ധൈര്യം ഇല്ലെന്നും പ്രേക്ഷകർ ഇപ്പോൾ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിനുമായുള്ള തർക്കത്തിൽ അഭിഷേക് സംസാരിക്കാതെ ഒഴിഞ്ഞുമാറിയ സംഭവമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിഷയത്തിൽ ഇപ്പോൾ അഭിഷേകിനെ പിന്തുണച്ച് കൊണ്ടുള്ള ഒരു ആരാധകന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. എന്തുകൊണ്ടാണ് അഭിഷേക് പ്രതികരിക്കാതിരുന്നതെന്ന് കുറിപ്പിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ- 'ബിഗ്ബോസ് ഗയിം ഷോയിൽ വന്നിട്ട് "എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല" എന്ന് ഒരാൾ പറയുന്നതിന് രണ്ട് അർത്ഥങ്ങൾ മാത്രമേയുള്ളൂ. ഒന്നുകിൽ അയാൾക്ക് എതിരാളിയോട് പോയിൻ്റ് പറഞ്ഞ് ജയിക്കാൻ ആവില്ല കാരണം എതിരാളി കാറി മെഴുകി അതിനെ വല്ല്യ സീൻ ആക്കും. അല്ലെങ്കിൽ എതിരാളിയുടെ വാ തുറന്നാൽ വരുന്നത് മുഴുവൻ അങ്ങേയറ്റത്തെ വൃത്തികെട്ട സംഭാഷണം ആകും എന്ന ബോധ്യമാകാം.
സത്യത്തിൽ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാൻ തയ്യാറാവാതെ ഒരു വാട്ടർ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവൻ "ഓടി നടന്നത്".
ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിൻ്റ് ഉണ്ടെങ്കിലും തനിക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത് പരാജയ ഭീതി കൊണ്ടല്ല. മറിച്ച് ജാസ്മിൻ വെറുതെ മെഴുകാനുള്ള അവസരം കൊടുക്കാതിരിക്കാൻ വേണ്ടിയാണ്. ആദ്യം നേർക്ക് നേരെ നിന്ന് സത്യസന്ധമായി സംസാരിക്കാൻ പഠിക്ക് ജാസ്മിനെ,അല്ലാതെ ജാസ്മിൻ സഹ മത്സരാർത്ഥിയെ തെറി അല്ലാതെ വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.
എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധങ്ങൾ ഇല്ലാത കാര്യങ്ങൾ അനവസരത്തിൽ എടുത്തിടാൻ തോന്നുന്നത് ജാസ്മിന് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാൻ അറിയില്ല എന്നത് തന്നെയാണ്.അഭിഷേക് വിരോധികൾ ഇന്നലെ മുതൽ പ്രമോ കണ്ട് സന്തോഷിക്കാർന്നു പക്ഷേ ചീറ്റിപ്പോയി.തീയും പുകയും ചേർത്ത് എഴുതി വെച്ചതൊക്കെ മായ്ച്ച് കളഞ്ഞേക്ക് നിങ്ങൾക്ക് ഈ സീസണിൽ ഒരു റാണി പിറക്കാൻ പോണില്ല.












Click it and Unblock the Notifications