Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്സര പുറത്താകാനുള്ള കാരണങ്ങള്‍ ഇതാ: ഫൈനല്‍ 5 പ്രതീക്ഷിച്ചു, പക്ഷെ അവിടെ പാളി, ആല്‍ബിക്കും പങ്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഈ ആഴ്ച പുറത്താകുന്ന ആദ്യമായി മാറിയിരിക്കുകയാണ് അപ്സര. നിലവില്‍ ബിഗ് ബോസില്‍ തുടരുന്ന മറ്റ് പല താരങ്ങളേക്കാളും മികച്ച രീതിയില്‍ മത്സരിക്കുന്ന പുറത്താകല്‍ പ്രേക്ഷകരെ സംബന്ധിച്ചും താരത്തെ സംബന്ധിച്ചും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. പലരും ഫൈനല്‍ 5 ല്‍ വരെ ഇടം പിടിക്കുമെന്ന് പറഞ്ഞ താരം കൂടിയായിരുന്നു അപ്സര എന്നതാണ് ശ്രദ്ധേയം.

എന്തുകൊണ്ട് അപ്സര പുറത്തായി എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം. വിവിധ തരത്തിലുള്ള ഉത്തരങ്ങളാണ് ഇതിന് പ്രേക്ഷകർ നല്‍കുന്നത്. വൈല്‍ഡ് കാർഡ് വന്നതിന് ശേഷം അപ്സരയുടെ ഗെയിം താഴേക്ക് പോയെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. വന്നവരില്‍ പലരും അപ്സരുടെ ഗെയിമിനെ പുകഴ്ത്തി പറഞ്ഞിരുന്നു. ഇതോടെ ഗെയിമില്‍ നിന്നുള്ള അപ്സരയുടെ ഫോക്കസ് പോകുകയും ചെയ്തു.

apsara-alby-

ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞ് നിന്ന താരം ഒരുപാട് കണ്ടന്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രേക്ഷകർക്കിടയില്‍ തുടക്കത്തലുണ്ടാക്കിയ സ്വാധീനം നിലനിർത്താന്‍ സാധിച്ചില്ല. അവസാനമായതോടെ ഓവർ കോണ്‍ഫിഡന്‍സ് വന്നതും താരത്തിന് തിരിച്ചടിയായി മാറിയിരിക്കാമെന്നും പ്രേക്ഷകർ പറയുന്നു.

'തുടക്കത്തിൽ നന്നായി കളിച്ചിരുന്നു ഒരു വ്യക്തിയാണ് അപ്സര. പക്ഷെ പിന്നീട് അങ്ങോട്ട് ലാലേട്ടന്റെ വീക്കെന്റ് എപ്പിസോഡിൽ അപ്സരക്ക് ബൂസ്റ്റിംഗ് കൊടുക്കുന്നതായി പല തവണ ഫീൽ ചെയ്തിട്ടുണ്ട്. അത് അപ്സര മുതലെടുത്തു എന്ന് തന്നെ പറയാ., അത് കേട്ടാൽ ആരായാലും തനിക്ക് പുറത്ത് നല്ല ഇമേജ് ആണെന്ന് തന്നെ കരുതും. അത് കൊണ്ട് അപ്സര പതിയെ പതിയെ താൻ വന്ന സമയത്തുണ്ടായിരുന്ന ആ ഒരു ഫയർ താനേ കുറച്ചു കൊണ്ട് വന്നു, എന്നിട്ട് കുറച്ചു അഹങ്കാരം അങ്ങോട്ട് പിടിച്ചു. അതോടെ പ്രേക്ഷകർക്ക് മനസ്സിലായി ഇനി അപ്സരയെ അവിടെ നിർത്തിയിട്ട് കാര്യം ഇല്ലെന്ന്.' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

അങ്ങനെ ഒരു അവസരം വന്നപ്പോൾ അപ്സരയെ പ്രേക്ഷകർ ഷോയില്‍ നിന്ന് പുറത്താക്കി. ഏറ്റവും വലിയ മണ്ടത്തരം ചെയ്തത് ആല്‍ബിയാണ്. കഴിഞ്ഞ വീക്ക് പ്രേക്ഷകരെ മണ്ടന്മാർ ആക്കുന്ന രീതിയിൽ അപ്സര എവിക്റ്റ് ആയി എന്ന ഗെയിം കളിച്ചു. പക്ഷെ അത് ബൂമറാങ് പോലെ തിരിച്ചു കിട്ടി. എന്തായാലും ആൽബിച്ചായൻ ഹാപ്പി ആണ് ഞങ്ങൾ പ്രേക്ഷകരും ഹാപ്പിയാണെന്നും ആ പ്രേക്ഷന്‍ പരിഹാസ രൂപത്തില്‍ പറയുന്നു.

സീസൺ തുടക്കത്തിൽ ഏറ്റവും കൂടുതലും സപ്പോർട്ട് ഉണ്ടായിരുന്ന വനിതാ മത്സരാർത്ഥിയായിരുന്നു അപ്സര. ക്യാപ്റ്റൻ ആയ വീക്കില്‍ ബെസ്റ്റ് ക്യാപ്റ്റൻ ആയ സ്ഥിരം സീരിയൽ ടീമിനെപ്പോലെ അല്ലാതെ ഗെയിം കളിച്ച ഒരാൾ.
അപ്സരയ്ക്ക് പിഴച്ചത് വൈൽഡ് കാർഡ് കേറിയ ശേഷം അവരിൽ നിന്നും കിട്ടിയ ഹിന്റ് വച്ച് ഞാൻ ഈ സീസണിൽ വിന്നർ ആയി എന്നുള്ള ഓവർ കോൺഫിഡൻസ് ആയിരുന്നു. അടുത്ത വീക്ക്‌ പവർ റൂമിൽ കേറിയതോടെ എല്ലാം പൂർത്തിയായി.

അന്ന് കിട്ടിയ നെഗറ്റീവ് ഇമേജ് പിന്നീട് പോസിറ്റീവ് ആക്കാൻ അപ്സരയ്ക്ക് കഴിഞ്ഞില്ല. ടാസ്ക് കളിൽ നമ്പർ 1 ആയിരുന്ന അപ്സരയ്ക്ക് എപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കണമെന്ന് ഒരുതരം ആവേശമായിരുന്നു. അതിലെല്ലാം അപ്സര മികച്ചു നിന്നു. ആദ്യമായി ഒരു മത്സരാർത്ഥി പുറത്താകാൻ അവരുടെ പാട്ണ്ർ ഒരു കാരണമായി എന്ന് തോന്നി. കരിയർ മികച്ചതാക്കാനാണ് അപ്സര ബിയില്‍ യിൽ വന്നത്. തുടർന്നുള്ള കലാജീവിതത്തിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടേയെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+