ജാസ്മിന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ലാലോ: ബിഗ് ബോസ് പണികൊടുത്തതാണോയെന്നും സംശയമുണ്ട്
ബിഗ് ബോസ് സീസണ്‍ 6 താരം ജാസ്മിന് വീട്ടില്‍ നിന്ന് വിളിച്ച് ചില സൂചനകള്‍ നല്‍കിയെന്ന ആരോപണവുമായി പല ബിഗ് ബോസ് പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്. അങ്ങനെ ഒന്നുമില്ലെങ്കില്‍ എന്തുകൊണ്ട് ബിഗ് ബോസ് വാപ്പയുമായുള്ള ഫോണ്‍ കോള്‍ കാണിക്കുന്നില്ലെന്നും അവർ ചോദിക്കുന്നു.
ഫോണ്‍ കോളിന് ശേഷമുള്ള ജാസ്മിന്റെ പ്രവർത്തികള്‍ തന്നെ പുറത്ത് നിന്നും വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ജാസ്മിന് പിന്തുണയുമായും നിരവധി ആളുകള്‍ വന്നിട്ടുണ്ട്. ബിഗ് ബോസ്സോ ചാനലോ അങ്ങിനെ ഒരാളോട് ഫേവറിസം കാണിക്കില്ല. അങ്ങിനെ കാണിക്കണം എന്നുണ്ടെങ്കിൽ ഒരു പൂച്ചക്കുഞ്ഞു പോലും അറിയാതെ കാണിക്കാൻ അവർക്ക് പറ്റുമെന്നും അവർ പറയുന്നു.

"ഇത്ര മാത്രം ഹേറ്റേഴ്‌സ് ഉണ്ടാകാൻ ജാസ്മിൻ എന്താണ് ചെയ്‌തത് എന്ന് ഒട്ടും മനസ്സിലാകുന്നില്ല. റോക്കിയെ പോലെ അഗ്രസ്സീവ് ആയി സെറ്റ് പ്രോപർട്ടി തല്ലിപ്പൊട്ടിക്കുകയോ അടിച്ചു പല്ലു കൊഴിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല ആരെയും. ഋഷിയെ പോലെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയോ പുറത്തിറങ്ങി കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടില്ല ആരെയും. ആകെ ചെയ്‌തത് ഗബ്രിയുടെ കൂടെ ഫുൾ ടൈം ഇരിക്കുന്നു എന്നതാണ്. അതവരുടെ സ്ട്രാറ്റജി തന്നെയാണ്.' എന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്.
പോസിറ്റിവ് ആയിട്ടായാലും നെഗറ്റിവ് ആയിട്ടായാലും ടോക്ക് മുഴുവൻ ജബ്രിയെ കുറിച്ച് ആക്കുക എന്നതാണ് അവരുടെ സ്ട്രാറ്റജി. അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും. കണ്ടന്റ്റ് ഉണ്ടാക്കുകയും സ്‌ക്രീൻ സ്‌പേസ് മാക്സിമം നേടിയെടുക്കുകയും ചെയ്യുക എന്നത് തന്നെയല്ലേ ഈ ഗെയിമിന്റെ മെയിൻ സ്ട്രാറ്റജി. ഇഷ്ടമുള്ളവർ വോട്ട് കൊടുത്തു സപ്പോർട്ട് ചെയ്യുക അല്ലാത്തവർ അവോയ്ഡ് ചെയ്ത് വിടുക. അത് ചെയ്‌താൽ പോരെ. അല്ലാതെ ഇങ്ങനെ കേട്ടാൽ അറക്കുന്ന രീതിയിൽ തെറി വിളിച്ചു നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
രജിത് കുമാറിന്റെ ഹൌസ് മേറ്റ്സ്നെ മുഴുവൻ വെറുപ്പിച്ചു കൊണ്ടുളള ഒറ്റപ്പെടൽ സ്ട്രാറ്റജി പ്രശ്നമല്ലായിരുന്നു, റോബിന്റെ അലറൽ കം ലവ് സ്ട്രാറ്റജി പ്രശ്നമല്ലായിരുന്നു. ദിൽഷയുടെ ബ്ലെസ്സ്ലി ബ്രദർ, റോബിൻ ബെസ്റ്റ് ഫ്രണ്ട് സ്ട്രാറ്റജി പ്രശ്നമല്ലായിരുന്നു, എന്തിനധികം പറയുന്നു സൂര്യയുടെ വൺ വേ ടോക്സിക് ലവ്വിനു പോലും ഇവിടെ ഫാൻസ് ഉണ്ടായിരുന്നു.
പക്ഷേ ജാസ്മിൻ ഗബ്രിയുടെ കൂടെ ഇരിക്കുന്നത് മാത്രം പ്രശ്‌നം. സ്‌ക്രീൻ സ്‌പേസ് മുഴുവൻ ജബ്രിക്ക് കിട്ടി പുറത്തു അവർ ദിൽറോബ് പോലെയും പേർളിഷ് പോലെയുമൊക്കെ ആഘോഷിക്കപ്പെടുന്നുണ്ടാകാം എന്ന് തെറ്റിദ്ധരിച്ചു വീട്ടിനകത്തുള്ളവർക്ക് അവരോടു ദേഷ്യം തോന്നുന്നത് മനസ്സിലാക്കാം. തെറി വിളിച്ചു നടക്കുന്ന പുറത്തുള്ളവരുടെ മാനസികാവസ്ഥയാണ് മനസ്സിലാകാത്തതെന്നും ജാസ്മിനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നു.
ഇന്നലെ മുതൽ കേൾക്കുന്ന പുതിയ പരാതിയാണ് ബിഗ്ഗ്‌ബോസ് ജാസ്മിനോട് ഫേവറിസം കാണിച്ചു വീട്ടിൽ നിന്നുളള കാൾ കൊടുത്ത് എല്ലാം അറിയിച്ചു എന്ന്. ബിഗ്ഗബോസ്സോ ചാനലോ അങ്ങിനെ ഒരാളോട് ഫേവറിസം കാണിക്കില്ല. അങ്ങിനെ കാണിക്കണം എന്നുണ്ടെങ്കിൽ ഒരു പൂച്ചക്കുഞ്ഞു പോലും അറിയാതെ കാണിക്കാൻ അവർക്ക് പറ്റും. അതിന് ഇന്നലത്തെ പോലെ കാൾ കട്ട് ചെയ്ത് കാണിക്കേണ്ട കാര്യമൊന്നും ഇല്ല.
ഇതിപ്പോ ജാസ്മിന്റെ ഉള്ള നെഗറ്റിവ് കൂട്ടാൻ വേണ്ടി ചെയ്തതാണോ എന്നാണ് സംശയിക്കേണ്ടത്. അല്ലാതെ ജാസ്മിൻ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ലല്ലോ വീട്ടിൽ നിന്നുളള കാൾ കണക്റ്റ് ചെയ്ത് തരാൻ. 24x7 ലൈവ് കാണുന്ന പലരുടെയും വിചാരം അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും നമ്മള് കാണുന്നുണ്ട് എന്നാണ്. എന്നാൽ അങ്ങിനെ അല്ല കെട്ടോ. പല പല എഡിറ്റിങ് ഒക്കെ കഴിഞ്ഞിട്ടാണ് ലൈവും കാണിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications