Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ നമ്മള്‍ വിചാരിച്ച ആളല്ല: ക്യാപ്റ്റനായത് അർജുന്‍, ക്രെഡിറ്റ് മൊത്തം ജാസ്മിനും, എന്തുകൊണ്ട്

ബിഗ് ബോസ് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുകൊണ്ട് ആദ്യ മത്സര ദിനത്തില്‍ തന്നെ വീറും വാശിയുമോടെ ആരാധകർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒന്നിലേറെ തവണ മത്സരാർത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായി. ആദ്യ ദിനത്തിലെ രാത്രി മുതല്‍ തന്നെ ചെറിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ഇന്നലത്തെ ക്യാപ്റ്റന്‍‌ ടാസ്കോടെ ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു.

ടാസ്കിന് ഒടുവില്‍ ബിഗ് ബോസ് സീസണ്‍ 6 ലെ ആദ്യ ക്യാപറ്റനായി അർജുന്‍ മാറുകയും ചെയ്തു. തർക്കത്തിനൊടുവില്‍ രണ്ട് ഗ്രൂപ്പായി തന്നെ വീട് മാറി. രതീഷും ജിന്റേയും നയിക്കുന്ന ഗ്രൂപ്പും റോക്കി-സിജോ ഗ്രൂപ്പ് എന്നിങ്ങനെയായിരുന്നു വിഭജനം. ഇതില്‍ രണ്ടിലും പെടാത്ത അർജുന്‍ ക്യാപ്റ്റനായി. കളി തുടങ്ങതിന് മുമ്പ് റോക്കിയും സിജോയും പ്ലാന്‍ ചെയ്ത ഗെയിം ടാസ്കില്‍ മറ്റുള്ളവർ പൊളിച്ച് അടുക്കുകയും ചെയ്തു.

jasmine-jaffer

ജാസ്മിനായിരുന്നു ടാസ്കിലെ ഗെയിം ചേഞ്ചർ എന്ന് തന്നെ വേണമെങ്കില്‍ പറയാം. റോക്കിയും സിജോയും പ്ലാന്‍ ചെയ്ത ഗെയിം പുറത്തുകൊണ്ടുവന്ന് പൊളിച്ച് കൊടുത്തത് ജാസ്മിനായിരുന്നു. സിജോ റോക്കിയെ സഹായിക്കുന്നത് നോട്ട് ചെയ്ത ജാസ്മിന്‍ അത് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. അപ്പോള്‍ സിജോ തന്നെ വന്ന് തങ്ങളുടെ ഗെയിം പ്ലാനായിരുന്നു ഇതെന്ന് വെളിപ്പെടുത്തി. ഇതോടെ മറ്റുള്ളവർ അവർക്കെതിരെ തിരിയുകയായിരുന്നു.

ജാസ്മിനും രതീഷുമൊക്കെ ഇതിനെ നിരന്തരം ചോദ്യം ചെയ്യുകയും വലിയ തർക്കം രൂപപ്പെടുകയുമായിരുന്നു. ഒടുവില്‍ മറ്റുള്ളവർ സിജോയ്ക്കും റോക്കിക്കുമെതിരെ തിരിയുകയും ഇത് അർജുന്റെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ സിജോയുടെ അടുത്ത് വന്ന് എനിക്ക് തന്നോട് ദേഷ്യമൊന്നുമില്ലെന്നും പക്ഷെ ആ റോക്കിയുടെ രീതികള്‍ ഇഷ്ടമല്ലെന്നും പറഞ്ഞു.

ടാസ്കില്‍ ജാസ്മിന്‍ നല്ല രീതിയില്‍ കളിക്കുകയും ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും ജാസ്മിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ക്യാപ്റ്റൻ ആയത് അർജ്ജുൻ ആണെങ്കിലും, ആദ്യത്തെ ടാസ്ക് തന്നെ പൊളി ആക്കിയതിന്റെ ക്രെഡിറ്റ് മൊത്തം ജാസ്മിന് തന്നെ . ജാസ്മിന്റെ നിരീക്ഷണവും ബുദ്ധിയും കൊണ്ടാണ് സിജോയുടെ ഗെയിം പുറത്തായതും ടാസ്ക് ന്റെ ഗതി മാറ്റിയതും' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

ആരാണ് ജാസ്മിന്‍ ജാഫർ

സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും ബിഗ് ബോസ് വേദിയിലേക്ക് എത്തിയ താരമാണ് ജാസ്മിന്‍ ജാഫർ. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സും താരത്തിനുണ്ട്.

ബ്യൂട്ടി ടിപ്‌സും ജീവിതത്തിലെ മറ്റ് വിശേഷങ്ങളൊക്കെയുമാണ് ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. എന്‍ഗേജ്‌മെന്റ് വരെ എത്തിയ ബന്ധം ബ്രേക്കപ്പായതിനെക്കുറിച്ചും താരം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. പിതാവ് മീന്‍ കച്ചവടത്തിലൂടെയാണ് തങ്ങളെ ചെറുപ്പത്തില്‍ പോറ്റിയതെന്നും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിരുന്നുവെന്നും ജാസ്മിന്‍ തുറന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+