'ജിന്റോ ഇത് ചെയ്യുന്നത് മനപ്പൂർവ്വം, അക്കാര്യങ്ങൾക്ക് വേറെയാരും ശ്രമിക്കുക പോലുമില്ല, പക്ഷേ';വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ ജിന്റോയുടെ പേരാണ്. തുടക്കത്തിൽ ബിഗ് ബോസ് എന്തെന്ന് പോലും മനസിലാകാത്തൊരാൾ എന്ന വിമർശനം കേട്ടൊരാളാണ് ജിന്റോ. എന്നാൽ ബിഗ് ബോസ് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസിലെ ഏറ്റവും വലിയ ഗെയിമർ ജിന്റോയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിന് കാരണവും ചിലർ വിശദീകരിക്കുന്നു. അത്തരത്തിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം
'ജിന്റോ എന്ന ഗെയിമർ, ഒരു കാര്യം ഇപ്പോൾ വ്യക്തമായി. ബിഗ് ബോസിൽ വന്നിട്ടുള്ളവരിൽ ബിഗ് ബോസിന്റെ payment വാങ്ങി സത്യത്തിൽ പണിയെടുക്കുന്ന ഒരേ ഒരാൾ ജിന്റോയാണ്.അതായത് ബിഗ് ബോസ് സീസൺ 6 - ൽ ഇപ്പോൾ ഗെയിം കളിക്കുന്ന ഒരേയൊരു മത്സരാർത്ഥി!

ഈ പറഞ്ഞതിന്റെ അർത്ഥം ജിന്റോ മികച്ച ഒരു ഗെയിമർ ആണെന്നോ, വളരെ പോസിറ്റീവ് ആയ വ്യക്തിയാണെന്നോ, ബിഗ് ബോസിലെ മികച്ച വ്യക്തിത്വങ്ങളിൽ ഒന്നാണെന്നോ അല്ല.പറയുന്നതും ചെയ്യുന്നതും കൂടുതൽ മണ്ടത്തരങ്ങൾ ആണെങ്കിലും ജിന്റോ ഓരോ നിമിഷവും ഓരോ ദിവസവും മറ്റുള്ളവർക്ക് എതിരെ പ്ലാനുകൾ മെനയുകയാണ്, മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്, ആൾക്കാരെ പ്രകോപിക്കുകയാണ്.തിരിച്ചടി നിരവധി കിട്ടുന്നുണ്ടെങ്കിലും അയാൾ നിർത്താതെ ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്.
മറ്റാരും അങ്ങനെ ശ്രമിക്കുക കൂടെ ചെയ്യുന്നില്ല.അവരെല്ലാം ഇവിടെ വന്നത് എന്തിനാണെന്ന് മറന്ന് അവരുടേതായ കംഫർട് സോൺ ഉണ്ടാക്കി, ബിഗ് ബോസ് എന്തെങ്കിലും ടാസ്ക് ചെയ്യാൻ പറയുമ്പോൾ മാത്രം അത് ചെയ്തു ഫുഡും കഴിച്ചു അവിടെ നിൽക്കുകയാണ്.ജിന്റോ ഒഴികെ ആരും ആരെ ടാർഗറ്റ് ചെയ്യണം, ആർക്കെതിരെ ഗെയിം കളിക്കണം എന്നൊന്നും ചിന്തിക്കുന്ന പോലും ചെയ്യുന്നില്ല.കൂടുതൽ പേരും വിചാരിക്കുന്നത് ഗബ്രി, ജാസ്മിൻ ഇവരൊക്കെ മികച്ച ഗെയിമർമാരാണ്, ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ കിടുവായിരിക്കും എന്നൊക്കെ. തെറ്റ് ,റെസ്മിനും, ജാസ്മിനും ഗബ്രിയുമൊക്കെ നല്ലത് പോലെ കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കാനും, മറുപടി കൊടുത്തു വായടപ്പിക്കാനും കഴിവുള്ളവരാണ്. ഇവർക്ക് ഒക്കെ ഉള്ള കഴിവ് നല്ല വായ്താളം ഉണ്ടെന്നുള്ളതാണ്. അല്ലാതെ ഇവരൊന്നും ഗെയിമർമാരല്ല.
ഗെയിം എന്നാൽ നല്ലത് പോലെ സംസാരിക്കാൻ ഉള്ള കഴിവോ, ടാസ്കും വീട്ട്ജോലിയും ചെയ്യാനുള്ള കഴിവോ, നല്ല വ്യക്തിത്വമോ, നല്ല ലീഡർഷിപ്പ് ക്വാളിറ്റിയോ ഇതൊന്നുമല്ല .ഗെയിം എന്നാൽ ബിഗ് ബോസിന്റെ നിയമങ്ങൾ ലംഘിക്കാതെ, അതായത് റോക്കി ചെയ്ത പോലെയുള്ള physical assault പോലെയുള്ള കാര്യങ്ങളിലേക്ക് പോകാതെ തന്ത്രവും, കുതന്ത്രവും ഒക്കെ പയറ്റി ബിഗ് ബോസ് ഹൗസിൽ conflicts സൃഷ്ടിക്കുക, മറ്റു മത്സരാർത്ഥികളെ ടാർഗറ്റ് ചെയ്യുക, കഴിയുമെങ്കിൽ അവരെ പുറത്താക്കുക,100 ദിവസം സർവൈവ് ചെയ്യുക എന്നതൊക്കെയാണ്.
എന്റർടൈൻമെന്റ് നൽകുക, സമൂഹത്തിന് മാതൃകയാകുന്ന കാര്യങ്ങൾ പറയാൻ ശ്രമിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക ഇവയൊക്കെ ബിഗ് ബോസ് എന്ന ഷോയുടെ ഭാഗമാണ്. ഗെയിമിന്റെ ഭാഗമല്ല. ബിഗ് ബോസ് ഹൗസിലെ എല്ലാവരും മത്സരാർഥികളാണ്. എന്നാൽ എല്ലാ മത്സരാർഥികളും ഗെയിമർമാരല്ല.ഈ സീസണി ലെ ഒരേ ഒരു ഗെയിമർ ജിന്റോയാണ്. സത്യത്തിൽ ബിഗ് ബോസിന്റെ റൂൾ ബുക്കിൽ ഒന്നും തന്നെ എത്തിക്സ് എന്നൊരു കാര്യം പറയുന്ന പോലുമില്ല. നേരത്തെ പറഞ്ഞ പോലെ റൂൾസ് തെറ്റിക്കാതെ ഗെയിം കളിക്കുക എന്നത് മാത്രമേയുള്ളൂ.ജിന്റോ ചെയ്യുന്ന നിരവധി കാര്യങ്ങളിലും കള്ളത്തരവും കുതന്ത്രവും ഉണ്ട്. പക്ഷേ അതെല്ലാം ഇവിടെ അനുവദനീയമാണ്.അയാൾ ചെയ്യുന്ന മിക്ക കാര്യങ്ങളും പാളുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ എന്ന് കരുതി അതിൽ നിന്നെല്ലാം പിന്മാറി ബാക്കിയുള്ളവരെ പോലെ വെറുതെയിരിക്കാൻ ജിന്റോ തയ്യാറല്ല.എന്നാൽ ബാക്കി ഉള്ളവരുടെ അവസ്ഥയോ? ബിഗ് ബോസിലെ സുഖ ജീവിതത്തിൽ എന്തെങ്കിലും അസൗകര്യം ഉണ്ടാകുമ്പോൾ പ്രശ്നം ഉണ്ടാക്കുന്നു. അല്ലാത്ത സമയം സംസാരിച്ചു എന്ജോയ് ചെയ്തു ചിൽ ആയി ഇരിക്കുന്നു.
തനിക്ക് ഗെയിം കളിക്കാൻ ഇവിടെ ആരുമില്ല, താൻ വൈൽഡ് കാർഡിനെ വെയിറ്റ് ചെയ്യുകയാണെന്ന് ജിന്റോ പറഞ്ഞത് ചുറ്റും നടക്കുന്ന കാര്യങ്ങൾ കുറച്ചെങ്കിലും മനസ്സിലാക്കിയാണ്.ജിന്റോ ഒരു നല്ല വ്യക്തിയാകും, എത്തിക്സ് വച്ചു കളിക്കും എന്നൊക്കെ നോക്കിയിരിക്കുന്നതിൽ ഒരു അർത്ഥവുമില്ല, വെറുതെ ഇരിക്കുന്ന ബാക്കിയുള്ളവരുടെ ഇടയിൽ നിരന്തരമായ പ്രാക്ടീസ് കൊണ്ട് ഈ സീസണിലെ ഒരേയൊരു ഗെയിമർ ആയ ജിന്റോയുടെ ഗെയിം മെച്ചപ്പെടുമോ, പുറത്തുനിന്ന് വൈൽഡ് കാർഡ് എത്തുമ്പോൾ നേരിടാൻ കഴിയുമോ എന്നൊക്കെയാണ് ഇനി അറിയേണ്ടത്', കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications