Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻസിബയുടേത് 'മോശം ക്യാരക്ടർ', ഇതാ 16 കാരണങ്ങൾ; ജാസ്മിൻ ആരാധകരെ ഒട്ടിച്ച് വിമർശനം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിലേക്ക് അടുക്കുകയാണ്. ഇനി മത്സരാർത്ഥികൾ തമ്മിലുള്ള ശക്തമായ മത്സരത്തിനായിരിക്കും ഹൗസ് വേദിയാകുക. ഹൗസിനകത്ത് എന്നത് പോലെ തന്നെ ഹൗസിന് പുറത്ത് ആരാധകർക്കിടയിലും തങ്ങളുടെ ഇഷ്ട മത്സരാർത്ഥികളെ ചൊല്ലിയുള്ള പോര് മുറുകുന്നുണ്ട്. ഇപ്പോഴിതാ അൻസിബയ്ക്കെതിരായ വിമർശനങ്ങളിൽ ജാസ്മിൻ ആരാധകരെ വിമർശിക്കുന്ന ഒരു കുറിപ്പിനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആക്ഷേപഹാസ്യ രൂപത്തിലുള്ളതാണ് പോസ്റ്റ്. വായിക്കാം

ansibanew-

ഇങ്ങനെ പേടിക്കാതെ ഡെയ്. ജാസ്മിൻ ആർമി ജിന്റോയെ വിട്ടു കാരണം അവിടെ ജാസ്മിന് ഒരു സ്കോപ്പും ഇല്ല... ഇനി രണ്ടാമത്തെ പൊസിഷന് വേണ്ടി ആണ് കളിക്കുന്നത് തോന്നുന്നു. എങ്ക പാത്താലും അൻസിബ ങ്ങി ങ്ങി ..എന്തായാലും അൻസിബ മോശം ക്യാരക്ടർ ഉള്ളവൾ തന്നെ ആണ്.. കാരണം
1) പ്രേമിച്ച പയ്യനോട്‌ ലോയൽ ആകണം എന്ന സദാചാര ചിന്താഗതി ഉള്ളവൾ
2) ആൺ -പെൺ സൗഹൃദത്തിൽ ഒരു ലിമിറ്റ് ഉണ്ടെന്നു ചിന്തിക്കുന്നവൾ
3) വൃത്തി മനുഷ്യന് അത്യാവശ്യം ആണെന്ന് കരുതുന്നവൾ
4) തെറി വിളിക്കുന്നത് തെറ്റാണു എന്ന് കരുതുന്നവൾ
5) പബ്ലിക്കിൽ നിൽകുമ്പോൾ മാനേഴ്സ് കീപ്പ് ചെയ്യേണം എന്ന് കരുതുന്നവൾ
6) സ്വന്തം വീട്ടുകാർക്കും തനിക്ക് ഭാവിയിൽ മോശം അവസ്ഥ ഉണ്ടാക്കരുത് എന്ന് കരുതി മാന്യത വിട്ട് ഗെയിം കളിക്കാൻ പാടില്ല എന്ന് കരുതുന്നവൾ
7) ഏല്പിച്ച ഡ്യൂട്ടി കൃത്യമായി ചെയ്യണം എന്ന് കരുതുന്നവൾ
8) റെയ്സിസം അറിയാത്തവൾ
9) രൂപത്തിന്റെ പേരിൽ കളിയാക്കാൻ അറിയാത്തവൾ

10) മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ബഹുമാനത്തോടെ സംസാരിക്കുന്നവൾ
11) തുമ്മിയ ചായ മറ്റുള്ളവർക്ക് കൊടുക്കാൻ അറിയാത്തവൾ
12) സ്വന്തം സുഹൃത്തിനെ കൊണ്ട് അടി ചോദിച്ചു വാങ്ങിക്കാൻ കഴിവില്ലാത്തവൾ
13) ഗസ്റ്റ് ആയി വന്ന രതീഷിനെ പോലും വെറുപ്പിക്കാൻ അറിയാത്തവൾ
14) സഹമത്സരാർത്തിയെ ഫിസിക്കൽ അറ്റാക്ക് ചെയ്യാൻ അറിയാത്തവൾ
15) ഒരേ കുറ്റം ചെയ്ത കുറ്റത്തിന് ഒരാൾക്ക് പ്രമോഷനും മറ്റൊരാൾക്ക് ശിക്ഷയും കൊടുക്കാൻ അറിയാത്തവൾ
16) ചുമ്മാ കിടന്ന് സംസാരിച്ചു ചന്ത സ്വഭാവം കാണിക്കാൻ അറിയാത്തവൾ
ഇത്രക്ക് മോശപ്പെട്ടവളെ എങ്ങനെ ആളുകൾ സപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മോശം സ്വാഭാവം ഇല്ലാത്ത സ്ട്രോങ്ങ്‌ ലേഡിയെ നിങ്ങൾ സപ്പോർട്ട് ചെയ്യണം... അതാരാണ് നിങ്ങൾക്ക് അറിയാമെന്നു പ്രതീക്ഷിക്കുന്നു', പോസ്റ്റിൽ പറയുന്നു.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിലവിൽ ഫൈനൽ 5 വരെ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായിട്ടാണ് അൻസിബയെ പ്രേക്ഷകർ വിലയിരുത്തുന്നത്. മറ്റ് മത്സരാർത്ഥികളെ പോലെ ബഹളങ്ങൾ ഇല്ലെങ്കിലും തന്റെ നിലപാടുകൾ പറയാനും ഗെയിം കൃത്യമായി കളിക്കാനും അൻസിബയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ആരൊക്കെ ഇത്തവണ ഫൈനലിൽ എത്തുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. കാരണം മുൻ സീസണുകളെ അപേക്ഷിച്ച് തീർത്തും പ്രവചനാതീതമായ രീതിയിലാണ് മത്സരാർത്ഥികളുടെ പ്രകടനം എന്നാണ് പ്രേക്ഷകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+