Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രിയുടെ ഉഡായിപ്പ് മനസിലാക്കി റെസ്മിൻ, എതിരെ നീങ്ങാൻ കാരണം,ബാധിച്ചത് ജാസ്മിനെ'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഗബ്രി-ജാസ്മിൻ സൗഹൃദത്തിന് പിന്തുണ നൽകുന്ന ഒരേ ഒരു മത്സരാർത്ഥി റെസ്മിനാണ്. ഇരുവരുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്ന് റെസ്മിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പലപ്പോഴും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിൽ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്താറുള്ളതും റെസ്മിനാണ്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗബ്രിയെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് ഹൗസിൽ റെസ്മിൻ തന്റെ ഗെയിം കളിക്കുന്നത്. പലപ്പോഴും ഗബ്രിയ്ക്കെതിരെ അതിരൂക്ഷമായി ആഞ്ഞടിക്കുന്ന റെസ്മിനേയും കാണാമായിരുന്നു. ഇപ്പോഴിതാ ഇതിന് കാരണമെന്തെന്ന് വിശകലനം ചെയ്യുന്നൊരു കുറിപ്പാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ചർച്ചയാകുന്നത്. വായിക്കാം

resmine1-

'ഒരു എസ്‌കേപ്പ് സ്റ്റോറി, ടാസ്കുകളിൽ കള്ളൻ ഗബ്രി, ജാസ്മിന്റെ മുന്നിലെ റെഡ് ലൈറ്റ് എന്നൊക്കെ പറഞ്ഞു റെസ്‌മിൻ കുറച്ചു ദിവസങ്ങളായി ഗബ്രിയെ ടാർഗറ്റ് ചെയ്യുന്നുണ്ടായിരുന്നു.അവളുടെ കാരണം വളരെ ക്ലിയർ ആയിരിന്നു. ആദ്യം മുതലേ ജാസ്മിനുമായും ഗബ്രിയുമായും കണക്ട് ആയിട്ടുള്ള അവൾക്ക് ഗബ്രിയുടെ ഉഡായിപ്പ് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പ്രത്യേകിച്ച് അവളുടെ മുന്നിൽ വെച്ചാണ് ഗബ്രി ഈ റിലേഷനിൽ തന്റെ സ്റ്റാൻഡ് ക്ലിയർ ആക്കിയത്. അന്ന് ജാസ്മിൻ റെസ്മിനുമായി സംസാരിച്ചതിന് ശേഷം, ഗബ്രിയുമായി ഇനി ജസ്റ്റ് ഫ്രണ്ട്‌സ് എന്ന് പറഞ്ഞുറപ്പിച്ചിട്ടാണ് റൂമിൽ നിന്നും ഇറങ്ങുന്നത്. അന്ന് ഗബ്രി പുറത്തു വാഴയുടെ അടുത്ത് കിടപ്പുണ്ടായിരുന്നു. പക്ഷെ ജാസ്മിൻ മൈൻഡ് ചെയ്തില്ല. അന്ന് മുഴുവനും മൈൻഡ് ചെയ്തില്ല. സാധാരണ ഒറ്റപ്പെടൽ നാടകം അഭിനയിച്ചാൽ ഓടിയെത്തുന്ന ജാസ്മിൻ അന്ന് വരാതിരുന്നപ്പോൾ അവനു ഉറപ്പായി റെസ്‌മിൻ ആണ് ജാസ്മിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചത് എന്ന്.

അന്ന് രണ്ടു കാര്യങ്ങളാണ് റെസ്‌മിൻ ചൂണ്ടി കാണിച്ചത് ഗബ്രി കള്ളൻ ആണ് എന്ന് പറയാൻ. വഴക്കുണ്ടാകുമ്പോൾ മെന്റാലിയും ഇമോഷണലിയും അഫെക്റ്റഡ് ആകുന്നത് ജാസ്മിൻ മാത്രമാണ്. അവന്റെ തൊലിപ്പുറത്ത് പോലും ഒന്നും സംഭവിക്കില്ല. ഒന്ന് അവൾ വയ്യാണ്ട് കിടന്നപ്പോൾ അവൻ പാട്ടും ബഹളവുമായി പുറത്തായിരുന്നു. ഈ സ്ഥാനത്ത് ഗബ്രിയാണ് പനി പിടിച്ചു കിടന്നിരുന്നതെങ്കിൽ ൽ എങ്ങനെ ആയിരിക്കും ജാസ്മിൻ അവനെ ടേക്ക് കെയർ ചെയ്യുമായിരുന്നത്. അതിനു പുറമെ വയ്യാണ്ട് കിടക്കുമ്പോൾ പോലും ട്രിഗർ ചെയ്തു ഉപദ്രവിക്കാൻ ആണ് അവൻ ശ്രമിച്ചത്.

രണ്ട്, ഗബ്രി ലാലേട്ടൻ വഴക്കു പാഞ്ഞു തകർന്ന അവസ്ഥയിൽ പുറത്തു വരാതെ പവർ റൂമിൽ ആയിരുന്നു. പക്ഷെ ഇപ്പോൾ അവളുമായി പിരിഞ്ഞപ്പോൾ അവൻ പുറത്തിരുന്നു ഷോ കാണിക്കുക്കയാണ് .ജയിലിന്റെ മുൻപിൽ ഇരുന്ന ക്യാമറ നോക്കി ആയിരിന്നു അവന്റെ ഒറ്റപ്പെടൽ ഷോ.ഇതൊന്നും ആ ബന്ധത്തിൽ ആത്മാർത്ഥതയുള്ള ഒരുവന്റെ ബിഹേവിയർ അല്ല.
പക്ഷെ പിറ്റേന്ന്, ജാസ്മിൻ പനി പിടിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ, അവൻ വന്നു ഒരു രണ്ടു മണിക്കൂർ മാനിപുലേറ്റ് ചെയ്ത് അവളെ വീണ്ടും വിശ്വാസത്തിൽ എടുത്തു. സൈക്കോളജി ഒക്കെ പഠിച്ചിട്ടുള്ള അവനു അവളെ മാനിപുലേറ്റ് ചെയ്യാൻ അത്രേ ബുദ്ധിമുട്ടേണ്ടി വന്നില്ല.

അവൻറെ സ്ട്രാറ്റജി എപ്പോഴും അവൾ ഫിസിക്കലി വയ്യാതെ ആയിരിക്കുമ്പോൾ മാനിപ്പുലേറ്റ് ചെയ്യുകയെന്നതാണ്, കരുതൽ എന്ന രീതിയിൽ. റെസ്‌മിൻ ഉള്ളത് കൊണ്ടാണ് തലേന്ന് തനിക്കു അങ്ങനെ പറയേണ്ടി വന്നത്. ഗ്ലാസ് ഉടഞ്ഞാൽ പഴയ പോലെ ആകില്ല എന്ന് പറഞ്ഞു ജാസ്മിൻ കുറെ റെസിസ്റ്റ് ചെയ്‌തെങ്കിലും അവസാനം അവൾ വീണ്ടും ലൂപിലേക്കു വീണു. പക്ഷെ അന്നവൻ തുടരെ പറഞ്ഞു കൊണ്ടിരുന്നത് നിന്നെ വഴി തെറ്റിക്കുന്നത് റെസ്‌മിൻ ആണെന്നാണ്. അവന്റെ കള്ളത്തരം റെസ്മിന് മനസ്സിലായി,മറ്റാരെക്കളും അത് അവനറിയാം .

തന്റെ കൂട്ടുകാരിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഗബ്രിക്കെതിരെ പിന്നെ റെസ്‌മിൻ നീങ്ങിത്തുടങ്ങി. ഗബ്രിക്കും ഇത് മനസ്സിലായി..പക്ഷെ ഇത് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഇവരുടെ ഇടയിൽ നിന്ന ജാസ്മിനെ ആണ്. ഗബ്രിയുമായി ഇനി ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ജാസ്മിൻ, എന്തോ ഉറപ്പിന്റെ പേരിൽ ഗബ്രിയുമായി കൂടുതൽ അടുക്കുന്നു. നമ്മൾ തമ്മിൽ പിന്നീട് പറഞ്ഞത് റെസ്‌മിൻ കേട്ടിട്ടില്ല, അവൾക്കു അതറിയില്ല എന്ന് ജാസ്മിൻ പറയുണ്ടായിരുന്നു. പക്ഷെ പഴയത് പോലെ തന്നെ അവൻ അവളെ എലിയെ ഇട്ടു കളിപ്പിക്കുന്ന കാണുന്ന റെസ്‌മിൻ പക്ഷെ പിന്നെ ഇതിൽ ഇടപെടുന്നില്ല .

പിന്നെ കാണുന്നത് അവർ തമ്മിലുള്ള അടിയിൽ പെട്ട ജാസ്മിൻ ഇവരെ കോംമ്പ്രമൈസ് ആക്കാൻ ശ്രമിക്കുന്നതാണ്. അവൾ ഗബ്രിയോട് കെഞ്ചുന്നുണ്ട് റെസ്മിനുമായി 10 മിനിട്ടു സംസാരിച്ചു തെറ്റിദ്ധാരണ തീർക്കാൻ. പക്ഷെ അവൻ വഴങ്ങുന്നില്ല .. അവിടെയാണ് അവന്റെ കള്ളത്തരത്തിന്റെ കോർ. റെസ്‌മിനുമായി സംസാരിക്കുമ്പോൾ അവന് ആ റിലേഷൻന്റെ ക്ലാരിറ്റി കൊടുക്കേണ്ടി വരും. അവളുടെ മുന്നിൽ അവനു വരാൽ പോലെ തെന്നി മാറാൻ പറ്റില്ല എന്ന് അവനു കൃത്യമായി അറിയാം. അവന് വേണ്ടത് ക്ലാരിറ്റി കൊടുക്കാതെ അവളെ അവന്റെ കൈ വെള്ളയിൽ ഇട്ടു തട്ടണം, ഗെയിം തീരുന്നതു വരെ .

റെസ്‌മിന്റെ അടുത്തും ജാസ്മിൻ ചെല്ലുന്നുണ്ട്, ഗബ്രിയമായി സംസാരിക്കണം എന്ന് പറഞ്ഞു. ജാസ്മിന്റെ വിഷമം കണ്ട് അവൾ ട്രൈ ചെയ്യാമെന്ന് പറഞ്ഞു. ഇന്ന് രാവിലത്തെ ടാസ്കിൽ റെസ്‌മിൻ ഗബ്രിയുമായി സെറ്റിൽ ആകാൻ തയ്യാറാകുന്നു. ഗബ്രിക്ക് കിട്ടിയ ലോട്ടറി ആയി ഇത്. റെസ്മിനുമായി അവന്റെ ഫേസ് ടു ഫേസ് സംസാരം ഉണ്ടാകാൻ കാത്തിരുന്നവർക്ക്‌ അത് നിരാശയായി. കാരണം അവിടെ അവൻ എക്സ്പോസ് ആയെനെ. പക്ഷെ ഒരു ചോദ്യം പോലുമില്ലാതെ ആ ചാപ്റ്റർ തൽക്കാലത്തേക്ക് ക്ലോസ് ചെയ്യാൻ അവന് സാധിച്ചു .ഒരിക്കൽ കൂടി അവൻ രക്ഷപെട്ടു.

പക്ഷെ ജാസ്മിന്റെ മുഖത്തെ എക്സ്പ്രഷൻ വാസ് സർറിയൽ. അവർ മൂന്നു പേരും വീണ്ടും ഒന്നിച്ചതിന്റെ പ്യുയർ സന്തോഷം മാത്രം. ശരിക്കും ഉള്ളിൽ സന്തോഷിച്ചത് അവൻ ആണ്. പിടിക്കപെടാതെ രക്ഷപെട്ട കള്ളന്റെ സന്തോഷം '

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+