Get Updates
Get notified of breaking news, exclusive insights, and must-see stories!

പല്ലിളക്കിയ റോക്കിയുടെ ആ അടി, എന്തുകൊണ്ട് സിജോ പ്രതീക്ഷിച്ചില്ല: കാരണങ്ങളുണ്ട്, കേസുണ്ടാകുമോ?

അസി റോക്കിയെന്ന മത്സരാർത്ഥിയുടെ അസാധാരണമായ പ്രവർത്തി കാരണം ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്നും രണ്ടുപേർ പുറത്തേക്ക് പോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. സിജോയെ മർദ്ദിച്ചെന്ന കുറ്റത്തിന് അസി റോക്കിയെ അന്ന് തന്നെ ബിഗ് ബോസ് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ മർദ്ദനമേറ്റ സിജോയും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തേക്ക് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അതോടൊപ്പം തന്നെ ഇത് നിയമപരമായ രീതിയില്‍ മുന്നോട്ട് പോകുമെന്ന ചർച്ചകളും സജീവമാണ്.

രൂക്ഷമായ വാക്കേറ്റത്തിന് ഒടുവിലായിരുന്നു അസി റോക്കി സിജോയെ മർദ്ദിച്ചത്. ഈ സംഭവത്തില്‍ സിജോയെ കുറ്റപ്പെടുത്തിയും ചിലർ രംഗത്ത് വന്നിരുന്നു. സിജോ തല്ല് ചോദിച്ച് വാങ്ങി എന്ന തരത്തിലായിരുന്നു ആ വാദം. എന്നാല്‍ സിജോ കളിച്ചത് വ്യക്തമായ ഗെയിം ആണെന്നാണ് മറുവശത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. അടിക്കില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം തർക്കങ്ങളെന്നും അവർ വ്യക്തമാക്കുന്നു. അത്തരത്തില്‍ സിജോയെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

rocky-sijo

"ഒരു വ്യക്തിയുമായി ചൂടോടെ തർക്കിക്കുമ്പോൾ കവാലക്കുറ്റിക്ക് അടിക്കും എന്നു പറയുന്ന അയാളുടെ അടിയോ ഇടിയോ എന്തുകൊണ്ട് സിജോ പ്രതീക്ഷിച്ചില്ല."ഇന്ന് കണ്ട ഒരു പോസ്റ്റ് ആണ്. ഇത് പോലെ പല പോസ്റ്റുകളും കണ്ടു. സിജോ പ്രൊവോക്ക് ചെയ്തിട്ടാണ് , അതൊഴിവാക്കേണ്ടതാണ് എന്നൊക്കെ. പക്ഷെ അതിലും കടന്ന ഒരു ചോദ്യം ആണ് , അടി ഉറപ്പായിട്ടും കിട്ടും എന്തിനു തർക്കിക്കാൻ പോയി ?

നിങ്ങളൊക്കെ ആദ്യമായി ബിഗ്‌ബോസ് കാണുന്നതാണോ ?
മുൻ സീസണുകളിൽ എല്ലാം ഇതേ പോലെ പലരെയും പലപ്പോഴും പ്രൊവോക്ക് ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് ഒഴിച്ച് എവിടെ ആണേലും പരസ്പരം "കൈ വെക്കാൻ" സാധ്യത ഉള്ള വഴക്കുകൾ. ആദ്യമാദ്യം ഇതൊക്കെ കാണുമ്പോ ഇന്ന് ചോദിച്ച പോലെ ഇവിടെ അടി നടക്കും എന്ന് ഉറപ്പിച്ചിരുന്നതാണ്.

പക്ഷെ സീസണുകൾ കടന്നു പോകുമ്പോൾ മനസ്സിലായി, എവിടെ നിൽക്കണം എന്ന് നല്ല ട്രെയിനിങ് / കോച്ചിങ്‌ കിട്ടിയ ശേഷം ആണ് മത്സരാർത്ഥികളെ അകത്തേക്ക് വിടുന്നത് എന്ന്. ഫിസിക്കൽ അസോൾട്ടിന് പരാതി കൊടുത്താൽ നിയമരപമായി പോലും പോകാം എന്നൊക്കെ മുമ്പും എഴുതി കണ്ടിരുന്നു.

കണ്ട് കണ്ട് നമ്മുടെ തലച്ചോറിലേക്ക് അത് ഫീഡ് ആയി കയറുന്നതാണ്. ഇത്രേം ആവേശം ഉണ്ടെങ്കിലും പരസ്പരം അടിക്കില്ല എന്ന്. അതെ തോന്നൽ മത്സരാര്ഥിക്കും ഉണ്ടാകും. ഇതിനു മുന്നേ ബിഗ്‌ബോസ് ഫിസിക്കൽ അസോൾട് ഒന്നും നേർക്ക് നേർ നിന്ന് സംസാരിച്ചപ്പോൾ അല്ല എന്നോർക്കുക. പക്ഷെ കൈകൾ പിന്നിൽ കെട്ടി നേർക്ക് നേർ നിന്ന് പലരും കൊമ്പു കോർത്തിട്ടുണ്ട്, ദേഹത്തോട് മുട്ടി മുട്ടി നിന്നിട്ടുണ്ട്. പക്ഷെ അപ്പോഴും ആ മത്സരാർത്ഥികൾ അത് ചെയ്യുന്നത് അടിക്കില്ല എന്ന വിശ്വാസത്തിൽ ആണ്.

സ്ഥിരമായി കാണുമ്പോൾ നമുക്കും ഉറപ്പായിരുന്നു അടിക്കില്ല എന്ന്. പക്ഷെ പതിവിനു വിപരീതമായി റോക്കി അടിച്ചു. അത് റോക്കിയുടെ മാത്രം തെറ്റാണ്. തന്റെ സ്വപ്‌നങ്ങൾ തകർന്ന നിമിഷത്തിൽ ബ്രെക്ഡൗൺ ആയി കരഞ്ഞ റോക്കിയെ ഓർത്തു വിഷമം ഉണ്ട്. അതിനെ ട്രോളുന്നവൻമാർക്കൊക്കെ വെറും 15 ദിവസം കൊണ്ട് എന്ത് ശത്രുതയാണ് ഈ പുള്ളിയോട് ഉണ്ടാകേണ്ടത് എന്നോർത്ത് വിഷമം ഉണ്ട്.

അതിനപ്പുറം റോക്കി ഈ വിഷയത്തിൽ റോക്കി ഒരു മാപ്പും അർഹിക്കുന്നില്ല. സിജോ കളിച്ച ഗെയിമിൽ ഒരു തെറ്റും ഇല്ല. ഇത് മുമ്പും കളിച്ചിട്ടുണ്ട്, ഇനിയും കളിക്കും. അതാണ് ബിഗ്‌ബോസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+