ജിന്റോയെക്കുറിച്ച് ജാസ്മിന്റെ ഉമ്മ പറഞ്ഞത് കേട്ടോ? നിന്നോട് ജിന്റോ വഴക്കിടുമ്പോള്‍ തോന്നുന്നത് അതാണ്
നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയ താരം ജാസ്മിനാണ്. ഇന്നിതാ ജാസ്മിന്‍ മാത്രമല്ല, ജാസ്മിന്റെ കുടുംബം വീട്ടിലേക്ക് വന്നപ്പോഴും കണ്ടന്റുകളുടെ പൂരമാണ്. സാധാരണ രീതിയില്‍ ഒന്നും രണ്ടും വീഡിയോ ഓക്കെ ചെയ്യുന്ന യൂട്യൂബ് വ്ളോഗർമാർ ഇന്ന് ഇതുവരെ അഞ്ചില്‍ അധികം വീഡിയോയൊക്കെ പങ്കുവെച്ച് കഴിഞ്ഞു.
ജാസ്മിന്റെ കുടുംബം കൊണ്ടുവന്ന ടെഡി ബിയർ, മാല എന്നിവ മുതല്‍ ചൂടേറിയ കണ്ടന്റുകളാണ്. തുടർന്ന് ജാസ്മിന്റെ പിതാവ് ജാഫർ ഗബ്രി നല്‍കിയ മാല ഊരി വാങ്ങുന്നു, ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റുന്നു. ഇതിന് ഇടയില്‍ പുറത്തെ കാര്യം പറഞ്ഞതിന് ജാസ്മിന്റെ ഉപ്പാക്ക് ബിഗ് ബോസിന്റെ അടുത്ത് നിന്ന് താക്കീതും ലഭിക്കുന്നു.

റൂമിനുള്ളില്‍ വെച്ച് ഗബ്രിയെക്കുറിച്ചൊക്കെ വിശദമായി തന്നെ ജാസ്മിന്‍ ഉമ്മായോട് സംസാരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ജിന്റോയെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസ് വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഉണ്ടാക്കിയ രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ ജിന്റോയെക്കുറിച്ച് ജാസ്മിന്‍ എന്തായിരിക്കും മാതാപിതാക്കളോട് പറയുക എന്ന് അറിയാന്‍ പ്രേക്ഷകർക്കും ആകാംക്ഷയുണ്ടായിരുന്നു.
ജിന്റോ ഗെയിമിന് വേണ്ടി എന്തും ചെയ്യും എന്നാണ് ജാസ്മിന്‍ ഉമ്മായോട് പറയുന്നത്. ജിന്റോയെ വളരെ മോശം രീതിയില്‍ കുറ്റപ്പെടുത്തിക്കൊണ്ടൊന്നും അല്ല ജാസ്മിന്‍ സംസാരിക്കുന്നത്. ഗെയിമിന് വേണ്ടിയിട്ടാണ് ജിന്റോ അങ്ങനെ ചെയ്യുന്നത്. അതോടൊപ്പം തന്നെ കള്ളം പറയുമെന്നും ജാസ്മിന്‍ പറയുന്നു. എല്ലാവരും ഗെയിം കളിക്കാനല്ലേ വരുന്നത്, അപ്പോള്‍ അങ്ങനെയൊക്കെ ചെയ്തെന്ന് വരും എന്നായിരുന്നു ഉമ്മ ഇതിന് നല്‍കിയ മറുപടി.
ഗബ്രി പോയ ദിവസത്തെ ഒരു കാര്യമാണ് പിന്നീട് ജാസ്മിന്‍ ഉമ്മയോട് പറയുന്നത്. അന്ന് ഞാന്‍ ആകെ വിഷമിച്ച് തളർന്ന് കിടക്കുമ്പോള്‍ ജിന്റോ വന്ന് 'മോളെ.. എണീക്ക് മോളെ' എന്ന് പറഞ്ഞ് ചായ ഇട്ടുകൊണ്ടുവന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ച് കുടിപ്പിച്ചു. എന്റെ അടുത്ത് വലിയ സ്നേഹമൊക്കെയാണ്.
എന്നാല്‍ പിറ്റേ ദിവസം ആ മനുഷ്യന്‍ അവിടെ ഇരുന്ന് വഴക്ക് ഉണ്ടാക്കിയപ്പോള്‍ പറയുന്നത് ഞാന്‍ കാരണമാണ് ഗബ്രി പോയത്. അത് കേട്ടപ്പോള്‍ എനിക്ക് ചൊറിഞ്ഞ് വന്നു. ഇത്തരത്തില്‍ അടിയൊക്കെ ഉണ്ടാക്കുമെങ്കിലും ഞങ്ങള്‍ തമ്മില്‍ വലിയ പ്രശ്നമൊന്നുമില്ല. ആ സമയത്ത് തന്നെ അത് തീരുമെന്നും ജാസ്മിന്‍ പറയുന്നു.
നിങ്ങള്‍ തമ്മിലുള്ള അടി കാണുമ്പോള്‍ നീയും നിന്റെ ഒരു മൂത്ത ചേട്ടനും തമ്മിലുള്ള ഒരു വഴക്ക് പോലെയെ അതിനെ തോന്നിയിട്ടുള്ളു. ശരിക്കും നിന്റെ സഹോദരനെപ്പോലെയാണ് ജിന്റോയെ തോന്നുന്നതെന്നും ജാസ്മിന്റെ ഉമ്മ പറയുന്നത്. ജാസ്മിന്റെ ഉമ്മ ഈ പറഞ്ഞ കാര്യങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും ഇപ്പോള്‍ വലിയ സംസാര വിഷയമായിട്ടുണ്ട്.












Click it and Unblock the Notifications