ഇക്കാര്യങ്ങള്‍ ഒഴിവാക്കിയില്ലേല്‍ ബിഗ് ബോസ് സീസണ്‍ 6 രക്ഷപ്പെടില്ല: സീരിയല്‍ ടീം ആ ഗണത്തില്‍ വേണ്ട
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകർക്ക് മുന്നില്‍ എത്തികഴിഞ്ഞു. ഒരു പ്രഡിക്ഷനും ഇല്ലാതിരുന്ന നിരവധി താരങ്ങളാണ് ഇത്തവണ മത്സരിക്കാനായി എത്തിയിരിക്കുന്നത്. സീസണ്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളും സജീവമായി കഴിഞ്ഞു.
പല ഗ്രൂപ്പുകളിലും ഷോയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും തുടങ്ങി കഴിഞ്ഞു. ബിഗ് ബോസ് സീസണ്‍ 6 നുള്ള ഒരു നിർദേശം എന്ന രീതിയില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. എന്തൊക്കെ കാര്യങ്ങള്‍ പരിഹരിച്ചാല്‍ ബിഗ് ബോസ് ഏറെ മികച്ചതാകുമെന്നാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നത്..
ഈ സീസണിനേക്കുറിച്ച് തുടങ്ങും മുന്നേ കുറച്ചു കാര്യങ്ങൾ -
1) സീസൺ 5 ൽ നടന്ന ആദ്യത്തെ അണ്‍ഫെയർ ആയ കാര്യം ഒരു മാസത്തോളം (3 ആഴ്ചകൾ തുടർച്ചയായി) നീണ്ടു നിന്ന ഒരേ നോമിനേഷൻ ലിസ്റ്റ് ആയിരുന്നു. ഒരുപാട് സേഫ് ഗെയിമേസ് സേഫ് ആയിരുന്ന ആ ലിസ്റ്റിൽ നിന്ന് ഈ സീസണിൽ തന്നെ നല്ല മത്സരാർത്ഥികളായിരുന്ന ആഞ്ചി, ഗോപിക എന്നിങ്ങനെ ബിബി ഗെയിം മൊത്തത്തിൽ മാറ്റാൻ തന്നെ കഴിയുമായിരുന്ന, 50 ഡേയ്‌സ് അകത്ത് നിൽക്കാൻ യോഗ്യതയുള്ള രണ്ടു പേർ തുടക്കത്തിൽ തന്നെ പുറത്തായി. അത് മാത്രമായിരുന്നു ആ ലിസ്റ്റ് കൊണ്ട് ആകെ നടന്ന കാര്യം. ഇങ്ങനെ ഒരു നോമിനേഷൻ ലിസ്റ്റ് ഇത്തവണ വേണ്ട.

2) സീസൺ 3 വരെ ഉണ്ടായിരുന്ന റീ എന്‍ട്രി എന്ന സംഗതി 4,5 എന്നീ രണ്ടു സീസണിൽ ഇല്ലായിരുന്നു. സീസൺ 5 ൽ രണ്ടു വട്ടം ചലഞ്ചേഴ്സ് വന്നതിനേക്കാൾ ഇമ്പാക്ട് ഗെയിം ൽ ഉണ്ടാക്കാൻ ഒരുപക്ഷേ റീ-എന്‍ട്രിക്ക് പറ്റുമായിരുന്നു. ഇത്തവണ എങ്കിലും റീ-എന്‍ട്രി (പുറത്ത് ആയ മത്സരാർത്ഥിയുടെ തിരിച്ചു കയറൽ ) വേണം.
3) സീക്രെട് റൂം ഒക്കെ ആദ്യ 50 ഡേയ്‌സ് നുള്ളിൽ കൊടുക്കാൻ ഈ സീസണിൽ എങ്കിലും ശ്രമിച്ചാൽ നന്നായിരുന്നു.
4) പൊതുവേ ഇമേജ് പ്രശ്നങ്ങള്‍ ഉള്ളവർ ആയിരിക്കും മലയാളം ബിബിയില്‍ വരുന്ന സീരിയൽ ടീം. വൈല്‍ഡ് കാർഡ് സീരിയൽ ടീംസ് നു കൊടുക്കരുത്, എപ്പോഴും അധികം എല്ലാവർക്കും അറിയാത്ത സോഷ്യൽ മീഡിയ സ്റ്റാർസ് ആകും ബെറ്റർ (ഉദാഹരണം- റിയാസ് ).
സീസൺ 5 താരതമ്യന ടോക്സിസിറ്റ് കുറവുള്ള സീസൺ ആയിരുന്നു. ആ സീസൺ നശിപ്പിച്ചത് കോമ്പോകളാണ് എന്ന് പറയാം, അതിന്റെ ഒരു കാരണം മൊത്തത്തിൽ ഗ്രൂപ്പ് ടാസ്ക് ആയിരുന്നു സീസൺ മുഴുവൻ. പരസ്പരം ടാർഗറ്റ് ചെയ്യാൻ പലരും ശ്രമിച്ചില്ല. സീസൺ 6 എങ്കിലും ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കുന്നവരുടെ സീസൺ ഓഫ് ഇന്‍ഡിവിജുവല്‍ ആയി അവതരിപ്പിക്കാൻ പറ്റട്ടെ.












Click it and Unblock the Notifications