അപ്സര പറഞ്ഞത് അത്ര വലിയ തെറിയാണോ? ബിഗ് ബോസ് പോലും മ്യൂട്ട് ചെയ്യാതെയാണ് അത് പുറത്തുവിട്ടത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് സീരിയല്‍ താരം കൂടിയായ അപ്സര. സീസണിലെ ഇതുവരേയുള്ളതിലെ മികച്ച ക്യാപ്റ്റന്‍ കൂടിയായ താരത്തെ പ്രേക്ഷകർക്കും വലിയ കാര്യമാണ്. എന്നാല്‍ വഴക്കിനിടയില്‍ സഹതാരത്തിനിതിരെ പ്രയോഗിച്ച ഒരു വാക്കിന്റെ പേരില്‍ വീടിനുള്ളില്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന വ്യക്തി കൂടിയാണ് അപ്സര.
മറ്റ് താരങ്ങള്‍ പലപ്പോഴും അപ്സര പറഞ്ഞതിനേക്കാള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും ജയില്‍ നോമിനേഷനില്‍ അടക്കം അപ്സരയ്ക്ക് എതിരായി മറ്റുള്ളവർ പ്രയോഗിച്ച ആയുധമായിരുന്നു ആ പരാമർശം. പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ റോക്കിയെ റാസ്കല്‍ എന്ന് വിളിച്ചതാണ് അപ്സരയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റ്. സംഭവത്തില്‍ അപ്സര മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ അപ്സരയെ പിന്തുണച്ചുകൊണ്ട് അവരുടെ ആരാധകരം രംഗത്ത് വരുന്നുണ്ട്. ഇല്ലാത്ത കാര്യത്തിൻ്റെ പേരിൽ എത്ര ചവിട്ടിത്താഴ്ത്തിയാലും യഥാർത്ഥ പെർഫോമറായ അപ്സര ഉയർത്തെണീറ്റ് വരും എന്നാണ് ആരാധകന്‍ അഭിപ്രായപ്പെടുന്നത്.
'സ്വന്തം കുടുംബക്കാരെ ചീത്ത വിളിച്ച റോക്കിയെ റാസ്ക്കൽ എന്ന് അപ്സര വിളിച്ചിരുന്നു. അതിനു മാപ്പും പറഞ്ഞാരുന്നു. അപ്സര അതു പറഞ്ഞ് കഴിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് സിജോനോടു ചോദിച്ചാൽ മനസ്സിലാവും. ഒരു മണിക്കൂറിനുള്ളിൽ റോക്കി വീട്ടിലെത്തി. അപ്സര പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു.' ആരാധകന്‍ കുറിക്കുന്നു.
അന്ന് അപ്സര പറഞ്ഞ ആ വാക്ക് ഒരു നൂറ് തവണ റോക്കിയും,പിന്നീട് മറ്റ് മൽസരാർത്ഥികളും അവിടെ പറയുകയും, ആ വാക്ക് പറഞ്ഞതിൻ്റെ പേരിൽ നേരിട്ട് നോമിനേഷിലേക്ക് അപ്സരയെ പറഞ്ഞയക്കുകയും ചെയ്തു. പ്രേക്ഷകർ ഒന്ന് മനസ്സിലാക്കണം. റാസ്ക്കൽ എന്ന വാക്കിന് തെമ്മാടി എന്നാണ് മലയാളത്തിലെ അർത്ഥം.
അതിനു ശേഷവും അതിനു മുമ്പും അവിടെ പലരും പുറത്ത് പറയാൻ പറ്റാത്ത പച്ചത്തെറികൾ പറഞ്ഞിട്ടുണ്ട്. അതെല്ലാം ബീപ് ശബ്ദം ഇട്ടാണ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തത്.റാസ്ക്കൽ എന്ന വാക്ക് ടെലികാസ്റ്റ് ചെയ്യാൻ കഴിയുന്നതായിരുന്നു. അതുകൊണ്ടാണ് ടെലികാസ്റ്റ് ചെയ്തത്. പക്ഷേ, ജിൻ്റോ , ഗബ്രി, ഗബ്രിയെ ഒട്ടി നടക്കുന്ന ജാസ്മിൻ ഇവരെല്ലാം തന്നെ നിരവധി തവണ (10-ൽ അധികം) പറഞ്ഞ വാക്കുകൾ ഇന്ത്യൻ ടെലിവിഷനിൽ പബ്ലിക്കായി സംപ്രേക്ഷണം ചെയ്യാൻ പറ്റാത്ത വാക്കുകളാണ്.
അതുകൊണ്ടാണ് അത് ഏഷ്യാനെറ്റ് എന്ന മാധ്യമഭീമൻ ബീപ് ശബ്ദമിട്ട് ടെലികാസ്റ്റ് ചെയ്തത് എന്ന് പ്രേക്ഷകർ ഇനിയെങ്കിലും മനസ്സിലാക്കുക. നിലവിൽ അവിടെയുള്ള ശക്തയായ മത്സരാർത്ഥി അപ്സരയാണ്. സത്യം എന്നായാലും മറനീക്കി പുറത്ത് വരുമെന്ന് പറയാറില്ലേ. ഇന്ന് ലാലേട്ടൻ പറഞ്ഞതും അതാണ്. ഇല്ലാത്ത കാര്യത്തിൻ്റെ പേരിൽ എത്ര ചവിട്ടിത്താഴ്ത്തിയാലും യഥാർത്ഥ പെർഫോമറായ അപ്സര ഉയർത്തെണീറ്റ് വരുമെന്നും പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications