ജാസ്മിന്റെ കള്ളത്തരം ബിഗ് ബോസ് മുക്കി? കള്ളക്കളി നടന്നു, എന്താണ് നടന്നത്? അപ്പോള്‍ ജിന്റോയോ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഇന്നലത്തെ ഏറ്റവും ശ്രദ്ധേയമായ മുഹുർത്തം അന്‍സിബയുടെ പുറത്താകലായിരുന്നു. പല പ്രേക്ഷകരേയും സംബന്ധിച്ച് ഇത് അപ്രതീക്ഷിതമായിരുന്നു. അവസാനം അന്‍സിബയും റിഷിയും വന്നപ്പോഴും എല്ലാവരും ഉറപ്പിച്ചത് അന്‍സിബ സേവ് ആകും എന്ന് തന്നെയായിരുന്നു. എന്നാല്‍ അന്‍സിബയ്ക്ക് മുന്നിലായിരുന്നു പുറത്തേക്കുള്ള വഴി തുറന്നത്.
അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് ടാസ്കും വീടിനുള്ളില്‍ നടന്നിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഡിസൈന്‍ ചെയ്ത ടാസ്കായിരുന്നു ഇത്. ഈ ഗെയിമില്‍ മറ്റെല്ലാ താരങ്ങളേയും മറികടന്നുകൊണ്ട് ജാസ്മിനാണ് വിജയിച്ചത്. ഇതോടെ ഒരു ബോണസ് പോയിന്റും മോഹന്‍ലാലിന്റ വക പ്രത്യേക സമ്മാനവും ജാസ്മിന് ലഭിച്ചു.

വിജയിച്ചത് ജാസ്മിന്‍ ആയതുകൊണ്ട് തന്നെ പുറത്ത് വലിയ വിമർശനവും തുടങ്ങി. ജാസ്മിന്‍ കള്ളക്കളി കളിച്ചാണ് ടാസ്കില്‍ വിജയിച്ചതെന്നാണ് എതിരാളികളുടെ ആരോപണം. ആരോപണത്തിന് വേണ്ട മരുന്ന് ബിഗ് ബോസ് തന്നെ ഇട്ട് കൊടുത്തിട്ടുമുണ്ട്. പ്രമോയിലുള്ള ചില കാര്യങ്ങള്‍ എപ്പിസോഡില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. ഇതാണ് പ്രേക്ഷകർ പ്രധാനമായും ചോദിക്കുന്നത്.
ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് നട്ടുകള്‍ ഒന്നിന്റെ മുകളില്‍ ഒന്നായി കുത്തനെ വെക്കുന്നതായിരുന്നു ആദ്യ ടാസ്ക്. ചോപ്പ്സ്റ്റിക് ഉപയോഗിച്ച് മാത്രമേ നട്ട് എടുക്കാവു എന്ന് ടാസ്ക് ലെറ്ററില്‍ കൃത്യമായി പറയുന്നുണ്ട്. ജാസ്മിനോട്ട് രണ്ട് കൈ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലാലേട്ടന്‍ പറയുന്നത് പ്രമോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍ എപ്പിസോഡില്‍ ഈ ഭാഗം കാണിക്കുന്നില്ല.
ഇതോടെയാണ് ജാസ്മിന് വേണ്ടി വേവറിറ്റിസം കാണിച്ചെന്ന പതിവ് ആരോപണവുമായി പലരും രംഗത്ത് വന്നത്. ഇതില്‍ പലരും ജിന്റോ ആർമിക്കാരുമായിരുന്നു. എന്നാല്‍ ഇതേ ജിന്റോ തന്നെ സമാനമായ രീതിയില്‍ കളിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളുമായി ജാസ്മിന്‍ ആരാധകരും തിരിച്ച് അടിച്ചു. ജാസ്മിനും സിജോയും മാത്രമല്ല സായി, അഭിഷേക് എന്നിവരും രണ്ട് കൈ ഉപയോഗിക്കുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, ടികറ്റ് ടു ഫിനാലെ ബോണസ് പോയിന്റ് ടാസ്കില്‍ വിജയിച്ച ജാസ്മിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. 'ഒരാൾ ജയിക്കാനായി ഓടുമ്പോൾ അയാളെ വീഴ്ത്തുവാനായി നാലുപാട് നിന്നും തെറിയും വെറുപ്പും അധിക്ഷേപവും എല്ലാം ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് ഒരു മത്സരാർഥി നെഞ്ചുറപ്പോടെ നിൽക്കുന്നുണ്ടെങ്കിൽ, സ്ട്രോങ്ങ് ആയി സംസാരിക്കുന്നുണ്ടെങ്കിൽ, ഗെയിം കളിച്ചു മുന്നേറുന്നുണ്ടെങ്കിൽ അവരെ തളർത്താൻ നിങ്ങൾ എത്ര വിയർത്തിട്ടും കാര്യമില്ല.' എന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.
ബിഗ്‌ബോസ് ഷോ അതിന്റെ അന്ത്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുമ്പോൾ, ഏറ്റവും വലിയ ട്രാൻസ്‌ഫോർമേഷൻ, ഏറ്റവും വലിയ സർവൈവൽ, ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെട്ടത് എല്ലാം ജാസ്മിനാണ്. ഒരു ട്രൂ ബിഗ്ഗ് ബോസ്സ് വിന്നർ മറ്റീരിയൽ ആയി ജാസ്മിൻ വളർന്നുകൊണ്ട് ഇരിക്കുന്നു.
മറ്റ് പല മത്സരാർഥികളും ജാസ്മിനെ ചൊറിഞ്ഞ് അവരുടെ ഹേറ്റേഴ്സിന്റെ പിന്തുണ പിടിച്ചു പറ്റാൻ ശ്രമിക്കുമ്പോൾ, തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ്, ആരോടും ഒരു വ്യക്തി വിരോധവും വെക്കാതെ എല്ലാ വെറുപ്പിനെയും അതിജീവിച്ചു അവൾ മുന്നോട്ട് പോവുകയാണ് . ബിഗ്‌ബോസ് ഒരു സർവൈവൽ റിയാലിറ്റി ഷോ ആണെന്ന് മനസിലാക്കി അത് കാണുന്ന ഏതൊരു പ്രേക്ഷകനും ജാസ്മിന്റെ അതിജീവനത്തെയും മാറ്റങ്ങളെയും അംഗീകരിക്കാതിരിക്കാൻ ആവില്ലെന്നും പ്രേക്ഷകന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications