ജാസ്മിനോടും ഗബ്രിയോടും ദേഷ്യം തോന്നാന്‍ കാരണം അന്‍സിബയോടുള്ള ആ ചോദ്യമോ? ഇത്രയും വെറുപ്പ് പാടില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഈ ആഴ്ച നടന്ന ബിബി ഹോട്ടല്‍ ടാസ്കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ടാസ്കിന് ഇടയില്‍ വെച്ച് റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുന്ന സാഹചര്യം വരേയുണ്ടായി. എന്നിട്ടും ഈ ആഴ്ചയിലെ പവർ ടീമിന്റെ ഡയറക്ട ജയില്‍ നോമിനേഷനായി ജാസ്മിന്‍ മാറിയെന്നാണ് ശ്രദ്ധേയം.
ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം എന്നതില്‍ അന്‍സിബയ്ക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നുവെന്നാണ് പല പ്രേക്ഷകരും ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും അത്തരത്തിലുള്ള ചർച്ചകള്‍ ശക്തമാണ്.

'നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ, വോട്ടും കൊടുക്കണ്ട. പക്ഷേ ഒന്ന് ചോദിച്ചോട്ടെ? ഹോട്ടൽ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്തിട്ടും ജാസ്മിനെ ജയിലിലേക്ക് അയച്ചത് തെറ്റല്ലേ? അപ്സര ശരണ്യ നന്ദന ശ്രീതു തുടങ്ങിയവർ എന്താണ് പെർഫോം ചെയ്തത്?. പവർ ടീമിലെ അംഗമായ റസ്മിൻ ജാസ്മിനെ തല്ലിയത് പോലും കണക്കിലെടുക്കാതെ വീണ്ടും വ്യക്തി വൈരാഗ്യം തീർക്കാൻ അത്യാവശ്യം നന്നായി പെർഫോം ചെയ്ത രണ്ട് ആഴ്ചയായി കിച്ചൻ ഡ്യൂട്ടി ചെയ്യുന്ന ജാസ്മിനെ അൻസിബ അടക്കമുള്ള പവർ ടീം ജയിലിൽ അയച്ചത് മോശമാണ്' എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
അവളോട് വെറുപ്പ് ഉള്ളത് കൊണ്ട് പലർക്കും അവളോട് ആര് അനീതി കാണിച്ചാലും മോശമായി പെരുമാറിയാലും തല്ലിയാലും കുഴപ്പമില്ലല്ലോ. ജാസ്മിനെ അടിച്ചാൽ പോരാ കൊന്ന് കളയണമായിരുന്നുവെന്ന് ഒരുപാട് കമന്റ്സ് കണ്ടിരുന്നു. വെറുപ്പ് ആവാം പക്ഷെ വൈരാഗ്യം ആവരുതേ. നിങ്ങളുടെ മാനസികാരോഗ്യത്തെ തന്നെയാണ് അത് ബാധിക്കുക. ഇതൊരു ഗെയിം ആണെന്ന് മറക്കാതിരിക്കുക. ജാസ്മിനെ തല്ലിയതും പോരാതെ അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്ത റസ്മിനും അതിന് കൂട്ടുനിന്ന പവർ ടീമും. എന്നിട്ടും ചിരിച്ചുകൊണ്ട് ജയിലിൽ പോകാൻ ജാസ്മിന്‍ തയ്യാറായെന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.
ഇന്നലത്തെ എപ്പിസോഡ് കണ്ട ശേഷം ഇപ്പോ എല്ലാവർക്കും അൻസിബയുടെ റിയൽ കഥാപാത്രം ശെരിക്കും മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു . ഒരാളോട് ഇത്രേം വെറുപ്പും ദേഷ്യവും വരണമെങ്കിൽ അതിനു ഒരു വ്യക്തമായ കാരണം കാണുന്ന പ്രേക്ഷകന് കണക്ട് ആവണം. അത് ഇവിടെ സംഭവിക്കുന്നില്ല. അൻസിബയ്ക്ക് ജാസ്മിനോട് ഫസ്റ്റ് വീക്ക് തൊട്ടുള്ള ദേഷ്യവും വെറുപ്പും എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിക്കുന്നത്.
വ്യക്തിപരമായി അന്‍സിബയോട് ജാസ്മിൻ എന്ത് തെറ്റാണു ചെയ്തത് എന്ന് ആരെങ്കിലും പറഞ്ഞു തരാമോ? പവർ ടീമിൽ ഉള്ളപ്പോ ഗബ്രി അൻസിബയോട് ഒരു ഗ്ലാസ് വെള്ളം കൊണ്ട് വരാൻ പറഞ്ഞപ്പോ. ആൻസിബയുടെ ഈഗോ വേദനിപ്പിച്ചത് ആയതാണോ മൊത്തത്തിൽ ജാസ്മിൻ ആൻഡ് ഗബ്രിയോട് ദേഷ്യം തോന്നാൻ കാരണം?
ഒരാളുടെ ഗെയിമിനെ നമുക്കു എത്ര വേണമെങ്കിലും വിമർശിക്കാം, പക്ഷെ ഒരാളോട് ഇത്ര കാലവും ആയിട്ടു വെറുപ്പ് സൂക്ഷിച്ചു അതിൻ്റെ പേരിൽ ആ ആളെ പിന്നേം പിന്നേം മത്സരാർത്ഥികളുടേയും പ്രേക്ഷകരുടേയും മുമ്പിൽ മോശം ആയിട്ടു ചിത്രീകരിക്കുന്നത് പേഴ്സണൽ പ്രതികാരം തന്നെ ആണ്. പവർ ടീമിലെ നോറയും ആയിട്ടു കൂട്ട് കൂടി ജാസ്മിനെ പിന്നേം അപമാനിക്കുന്നു.
ഇതൊക്കെ കണ്ടു ജാസ്മിൻ ഹേറ്റേഴ്‌സ് മാത്രം ആണ് കൈ അടിച്ചു അന്സിബയെ നല്ല ഗെയിമർ എന്ന് വിളിക്കാൻ നോക്കുകയുള്ളു. അല്ലാതെ കാണുന്ന ബാക്കിയുള്ള പ്രേക്ഷകർക്ക് അന്സിബയുടെ ഉള്ളിലെ ടോക്സിക് പരദൂഷണം വ്യക്തിത്വവും വ്യക്തിവൈരാഗ്യവും മനസ്സിലാകും.












Click it and Unblock the Notifications