'ഞങ്ങൾ രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ടായിരുന്നു'; വിവാഹം വേർപിരിയാൻ ഉണ്ടായ കാരണത്തെ കുറിച്ച് ജിന്റോ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ജിന്റോ. തുടക്കത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ ജിന്റോയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ കളങ്കമില്ലാത്ത പെരുമാറ്റങ്ങളും മറയില്ലാത്ത രീതികളുമൊക്കെയാണ് ഇപ്പോൾ ജിന്റോയുടെ ജനപ്രീതി ഉയരാൻ കാരണമായത്. വരും ദിവസങ്ങളിൽ ജിന്റോ കൂടുതൽ മികച്ച മത്സരാർത്ഥിയായി ഉയരുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഒരേ സ്വരത്തിൽ പറയുന്നത്.
മികച്ചൊരു എന്റെർടെയിനാറാണ് ജിന്റോ എങ്കിലും ജീവിതത്തിൽ ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ വരുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിലെ ജിന്റോയുടെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഈ കാണുന്ന നിലയിലേക്ക് വളരാൻ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ജിന്റോ പറയുന്നു. ജിന്റോയുടെ വാക്കുകളിലേക്ക്

'ദാരിദ്ര്യം അനുഭവിച്ചാണ് ഞാൻ വളർന്ന് വന്നത്. എനിക്ക് നാല് വയസ് ഉള്ളപ്പോഴാണ് എന്റെ വീട്ടിൽ കറന്റ് കിട്ടിയത്. ആറാം വയസ് മുതൽ ഞാൻ പണിക്ക് പോയി തുടങ്ങിയിട്ടുണ്ട്.9 ൽ പഠിക്കുമ്പോൾ രണ്ട് മാസത്തെ വെക്കേഷൻ സമയത്ത് ക്ലീനിങ് ബോയ് ആയി ബാറിൽ പോയിരുന്നു. അവിടുത്തെ ചർദ്ദിയൊക്കെ കോരിയിരുന്നു. 10 രൂപയായിരുന്നു എനിക്ക് കിട്ടിയത്. ഇതൊക്കെ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഒരുപാട് കരഞ്ഞിരുന്നു. ആ സമയത്ത് അച്ഛൻ മില്ലിലായിരുന്നു പണിയെടുത്തത്. അമ്മ ബീഡി തുറുപ്പിനൊക്കെ പോയിരുന്നു.
അനിയത്തി പ്രീഡിഗ്രി കഴിഞ്ഞ് നഴ്സിങ് പഠിക്കണമെന്നായിരുന്നു. പക്ഷേ അന്ന് പൈസയുണ്ടായിരുന്നില്ല. അങ്ങനെ അവൾ ബികോം ചെയ്തു. അവൾ പഠിച്ച് കഴിയണ സമയത്ത് ഞാൻ സാമ്പത്തികമായി കുറച്ച് മെച്ചപ്പെട്ടിരുന്നു. ഒരു പത്ത് സെന്റ് വാങ്ങാൻ ഞാൻ പണം സ്വരുക്കൂട്ടിയിരുന്നു. അവൾക്ക് നഴ്സിങ് പഠിക്കണമോയെന്ന് ഞാൻ ചോദിച്ചു. അവൾ വേണമെന്ന് പറഞ്ഞു. ആ പണം ഞാൻ കൊടുത്തു. ഇന്നവൾ കാനഡയിൽ നഴ്സാണ്. അവളും ഭർത്താവും മക്കളും അവിടെ കാനഡയിൽ സെറ്റിലാണ്.
അനിയൻ ചെറുപ്പത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മെല്ലെ മെല്ലെയാണ് അവനും വളർന്ന് വന്നത്. അവൻ നെടുമ്പാശേരി എയർപോർട്ടിൽ ജോലിക്ക് കയറി. ഇപ്പോൾ അവൻ ഖത്തറിലാണ്. ലൈഫിൽ പരാജയപ്പെട്ടത് ഞാനാണ്. ഞാൻ ഡിവോഴ്സ് ആണ്. ഞങ്ങൾക്കിടയിൽ തെറ്റിധാരണയായിരുന്നു. നല്ല നിലയിൽ പോയിക്കോണ്ടിരുന്നതായിരുന്നു. ഞങ്ങൾ രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ഇപ്പോൾ വിവാഹ ആലോചനകൾ വരുന്നുണ്ട്. എന്നാൽ മോഡലിങ് ചെയ്യാൻ പാടില്ല,അഭിനയിക്കാൻ പോകാൻ പാടില്ലെന്നൊക്കെയാണ് പലരും കണ്ടീഷൻ വെച്ചത്. അതുകൊണ്ട് ഇപ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല',ജിന്റോ പറഞ്ഞു.
ബിഗ് ബോസിൽ അവസരം കിട്ടിയാൽ ഞാൻ കപ്പടിച്ചിട്ടേ വരൂ. മറ്റ് സ്ഥാനങ്ങൾക്ക് പ്രസക്തിയില്ല. ബിഗ് ബോസിലേക്ക് ഒരു ചാൻസേ കിട്ടുള്ളൂ. എല്ലാവർക്കും വിജയിക്കണമെന്നേ ആഗ്രഹമുണ്ടാകു. എനിക്ക് ഒന്നാമത്തെ ബിഗ് ബോസ് ആയിരുന്നു ഇഷ്ടം', ജിന്റോ പറഞ്ഞു.












Click it and Unblock the Notifications