'ഈ മൂന്ന് കാര്യങ്ങളും ഉറപ്പായും നടക്കില്ല, എന്നിട്ടും ഗബ്രിയെ ജാസ്മിൻ എന്തിന് തള്ളി പറഞ്ഞു'; സംഭവിച്ചതെന്ത്?
കൊച്ചി: ഒറ്റ ദിവസം കൊണ്ട് ജാസ്മിൻ ജാഫർ തന്റെ ഗെയിം സ്ട്രാറ്റജി മാറ്റിയതിന്റെ അമ്പരപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ജാസ്മിന്റെ പിതാവിന് സുഖമില്ലെന്ന് അറിയിച്ച് വീട്ടുകാർ ബന്ധപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചിരുന്നു. വീട്ടുകാരുമായി ജാസ്മിൻ സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ്മിനിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്.
അതുവരെ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ജാസ്മിൻ അവകാശപ്പെട്ട ഗബ്രിയുമായി ജാസ്മിൻ അകലം പാലിച്ച് തുടങ്ങി. എന്നാൽ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടുകാർ വിളിച്ചതിന് എന്തിനാണ് ഗബ്രിയുമായുള്ള സൗഹൃദവും അടുപ്പവും ജാസ്മിൻ വേണ്ടെന്ന് വെച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'ചായാൻ ഒരു തോൾ മാത്രമേ ജാസ്മിൻ ആഗ്രഹിച്ചുള്ളൂ. ബിഗ്ഗ് ബോസ്സ് പോലൊരു ഷോയിൽ നല്ലൊരു കൂട്ട് കിട്ടുക എന്നത് നിസ്സാരമായ കാര്യമല്ല. ജാസ്മിൻ ഗബ്രിയെ എത്തരത്തിൽ കാണുന്നു എന്നത് നമ്മുടെ വിഷയവും അല്ല. ഏത് തരം ബന്ധമാണ് ഞാനും ഗബ്രിയും തമ്മിൽ ഉള്ളത് എങ്കിലും ആ ബന്ധത്തിൽ നിന്ന് മറ്റുള്ള ആളുകളുടെ വാക്ക് കേട്ട് പിന്മാറില്ല എന്ന് ജാസ്മിൻ മുൻപ് പറഞ്ഞിട്ടുള്ളതും ആണ്. കൂടാതെ തന്നെ തന്റെ ഫാമിലിയ്ക്ക് തന്നെ മനസ്സിലാവും എന്നും ജാസ്മിന് ഉറപ്പുണ്ടായിരുന്നു.
എനിക്ക് മനസ്സിലാവാത്തത്, സ്വന്തം അച്ഛന് സുഖം ഇല്ലാതിരിക്കുന്നു എന്ന അവസ്ഥയിൽ അല്ലെ ഒരാൾ മറ്റൊരാളുടെ തോളിൽ ചായാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക?
അങ്ങനെയെങ്കിൽ ഈ വിഷമ സന്ധിയിൽ അല്ലെ ജാസ്മിന് ഗബ്രിയുടെ കൂട്ട് ഏറ്റവും ആവശ്യമായി വരിക? എന്ത് കൊണ്ടാവും ജാസ്മിൻ തനിക്ക് ഏറ്റവും സപ്പോർട്ട് വേണ്ട സമയത് ഗബ്രിയേ തള്ളി പറഞ്ഞത്? സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഗബ്രി, തന്റെ അച്ഛന് സുഖമില്ല എന്നറിഞ്ഞാൽ സപ്പോർട്ട് തരാൻ ചാൻസ് ഇല്ല എന്ന് മനസ്സിലാക്കി ആയിരിക്കുമോ?
അതോ വെറും ഗെയിം ആയി കണ്ട ഗബ്രിയുമായുള്ള കൂട്ട് അച്ഛന്റെ അസുഖം അറിഞ്ഞു ഗെയിം കളിയ്ക്കാൻ ഉള്ള താല്പര്യം കുറഞ്ഞു ഉപേക്ഷിച്ചത് ആവുമോ?
എന്തായാലും സ്വന്തം അച്ഛന് സുഖം ഇല്ല എന്ന് ബിഗ്ഗ് ബോസ്സ് വീട്ടിൽ ഉള്ളവരോട് ജാസ്മിൻ കള്ളം പറയില്ല. ബിഗ്ഗ് ബോസ്സും ഒരാളുടെ അച്ഛന്റെ അസുഖം വെച്ച് ഗെയിം കളിക്കില്ല. ബിഗ്ഗ് ബോസും പുറത്ത് നടക്കുന്ന കാര്യങ്ങൾ ഒരു മത്സരാർത്ഥിയെ അറിയിച്ചു ഗെയിമിൽ പങ്കെടുക്കുന്ന ബാക്കി മത്സരാർത്ഥികളോട് അന്യായം പ്രവൃത്തിക്കില്ല. ഇത് മൂന്നും ഉറപ്പല്ലേ.












Click it and Unblock the Notifications