Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനും ഗബ്രിയും പ്രണയമാണ്', നിങ്ങള്‍ക്ക് എന്താണ് പ്രശ്നം: ഗെയിം ആയാലും ഇങ്ങനെ കുരു പൊട്ടണോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാന താരങ്ങളാണ് ജാസ്മിനും ഗബ്രിയും. സീസണിന്റെ തുടക്കത്തില്‍ തന്നെ ഒരു കോംബോ സൃഷ്ടിച്ചെടുക്കാനും ഇരുവർക്കും സാധിച്ചു. എന്നാല്‍ അത് ലവ് ട്രാക്കോണോ, സുഹൃദ് ബന്ധമാണോ എന്നൊക്കെ ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ഇരുവർക്കും സാധിച്ചിരുന്നില്ല.

ബിഗ് ബോസ് പ്രേക്ഷകർക്കും ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഇന്നലത്തെ വിഷു എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയും ഗബ്രിയുടേയും ജാസ്മിന്റേയും ഉള്‍പ്പെടേ അഭിപ്രായം തേടുകയും ചെയ്തു. ഇരുവരും നേരത്തെ പറഞ്ഞ ചില രംഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃദ് ബന്ധമാണെന്നും അത് പ്രണയത്തിലേക്ക് എത്താതെ ഞാന്‍ നോക്കുന്നുണ്ടെന്നുമായിരുന്നു ജാസ്മിന്റെ മറുപടി. ഗബ്രി മറുപടിയൊന്നും നല്‍കിയതുമില്ല.

jasmine-afsal

തുടർന്ന് ബാത്ത് റൂം ഏരിയയില്‍ വെച്ച് ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് പറയുന്നുണ്ട്. ഈ സമയത്ത് 'എടാ.. ഗബ്രീ ഞാന്‍ പറയുന്നത് കേള്‍ക്കടാ.. അങ്ങനത്തെ തീരുമാനം ഒന്നും എടുക്കരുതെന്ന്' പറഞ്ഞ് ജാസ്മിന്‍ ഗബ്രിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്തായാലും ഈ വിഷയം പ്രേക്ഷകർക്കിടയില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.

ബിഗ് ബോസ് ജാസ്മിനും ഗബ്രിക്കും ഇതിലൂടെ കൃത്യമായ സൂചന നല്‍കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. അതോടൊപ്പം തന്നെ ജാസ്മിനും ഗബ്രിയും പ്രണയത്തിലാണെങ്കില്‍ തന്നെ എന്താണ് തെറ്റെന്നാണ് വേറൊരു വിഭാഗം ചോദിക്കുന്നത്. അതും അല്ല അവരുടെ ഗെയിം പ്ലാനാണെങ്കില്‍ തന്നേയും കുറ്റം പറയാന്‍ സാധിക്കില്ലെന്നാണ് ഒരു പ്രേക്ഷകന്‍. പറയുന്നത് അത്തരം ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജബ്രി മത്സരാർത്ഥികൾക്കെതിരെ ഞാനുള്‍പ്പടെ കൂടുതൽ പേരും ശക്തമായി വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാലും ഒരു കാര്യം പറയാതെ വയ്യ. സത്യത്തിൽ ജാസ്മിൻ ഒരു കിടിലം മത്സരാർത്ഥിയാണ്. ഷോ ഇത്ര ദിവസം ആകുമ്പോളും ജബ്രി മത്സരാർത്ഥികളെ കുറിച്ചാണല്ലോ ആദ്യം മുതൽ ഇപ്പോളും കൂടുതൽ ചർച്ചകൾ നടക്കുന്നത്. ചർച്ച നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ചർച്ച നടക്കുന്നു എന്നത് അവരുടെ ഗെയിമിൻ്റെ വിജയം അല്ലേ.

നമ്മൾ അവർക്കെതിരെ വിമർശനം ഉന്നയിക്കുമ്പോളും ഒന്ന് ചോദിക്കട്ടെ. അവർ അവിടെ കാട്ടിക്കുട്ടുന്നത് അവരുടെ ഗെയിംസ് സ്ട്രാറ്റജി ആകുന്നതിൽ എന്താണ് തെറ്റ്. അതാണ് അവരുടെ ഗെയിം. അതിൽ അവർ വിജയിക്കുന്നു. പുറത്തെ ചർച്ചയിൽ അവർ എപ്പോളും ഉണ്ട്.അത് അവരുടെ വിജയം. അവരുടെ ഈ ഗെയിമിൽ ഈ വൈൽഡ് കാർഡിൽ കയറിവർ മറ്റ് മത്സരാർത്ഥികൾ എന്തിന് ഇങ്ങനെ കുരു പൊട്ടിക്കണം.

മറ്റ് മത്സരാർത്ഥികളോടാണ്/ ഒന്നും അവിടെ ചെയ്യാനില്ലാത്ത കുറച്ച് നിർഗുണങ്ങളോടാണ്. നിങ്ങൾ കരഞ്ഞ് കുരു പൊട്ടിക്കരുത്. നിങ്ങളും ഗെയിം കളിക്കു. പ്രേക്ഷകരോട് ഒന്ന് കൂടി ജബ്രിയിലെ ജാസ്മിൻ കിടിലം മത്സരാർത്ഥി ആണ്. ശരിയോ തെറ്റോ ആയിക്കോട്ടെ നല്ല ബ്രില്യൻ്റ് ഗെയിം കളിക്കുന്നു. ഇത് ഒരു ഗെയിം ഷോ അല്ലേ. വാഴകളെ സപ്പോർട്ട് ചെയ്യാതെ നല്ല ഗെയിമിനെ സപ്പോർട്ട് ചെയ്യാം.

അനാവശ്യമായി എന്തിനും ഏതിനും അവരെ വ്യക്തിപരമായി ടാർജറ്റ് ചെയ്യുന്നത് ഒഴിവാക്കാം. മത്സരത്തെ ആരെയും വിമർശിക്കാം. ജാസ്മിൻ ഞാൻ നിങ്ങളെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഇനിയും വിമർശിക്കുമായിരിക്കാം. എന്നാലും പറയട്ടെ Day 1 മുതൽ ഉള്ള കാര്യങ്ങൾ വിലയിരുത്തിയാൽ നിങ്ങൾ ഒരു കിടിലം ബ്രില്യൻ ൻ്റ് മത്സരാർത്ഥിയാണ്. ഫൈനൽ 5 ൽ ഉണ്ടാവാൻ അർഹത ഉള്ള ആൾ. നിങ്ങൾ ഒറ്റക്കോ കൂട്ടായോ ബിബികളിക്കൂ. നിങ്ങളുടെ ഗെയിമുമായി നിങ്ങൾ മുന്നോട്ട് പോകു. നമുക്ക് വിശാലമായ മനസോടെ ഈ ഗെയിമിനെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+