Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ചെയ്തത് തെറ്റ്, അവളുടെ ഉപ്പ ചെയ്തത് ഞാനും ആഗ്രഹിച്ചിരുന്നു'; തുറന്ന് പറഞ്ഞ് റെസ്മിൻ

ബിഗ് ബോസ് ഹൗസിലേക്ക് ജാസ്മിന്റെ പിതാവ് വന്ന് ചെയ്തതെല്ലാം എല്ലാവരും ആഗ്രഹിച്ച കാര്യമാണെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ഹൗസിൽ ജാസ്മിന്റെ അടുത്ത സുഹൃത്തുമായ റെസ്മിൻ. ജാസ്മിൻ തനിച്ച് കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും റെസ്മിൻ പറഞ്ഞു. റെസ്മിന്റെ വാക്കുകളിലേക്ക്

'ജാസ്മിൻ ഗബ്രി എന്ന് പറ‍ഞ്ഞ് നിൽക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കട്ടെയെന്ന് തോന്നിയിരുന്നു. അവൾ ഗബ്രിയുടെ മാലപിടിക്കുന്നു ഗബ്രിയോട് സംസാരിക്കുന്നു എന്നതൊക്കെ ഗെയിമിന്റെ ഇടയിൽ അല്ല. അവളുടെ പേഴ്സണൽ സ്പേസിലാണ്. പക്ഷെ ചില സമയങ്ങളിൽ അവൾ അവളായി നിന്നൂടെയെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഫോട്ടോയൊന്നും എടുത്ത് മാറ്റാൻ എനിക്ക് തോന്നിയില്ല. അവളുടെ ഫാമിലി വന്ന് ഫോട്ടോ എടുത്ത് മാറ്റിയപ്പോൾ ഞാൻ ഒകെയായിരുന്നു. കാണുന്നവർക്ക് പ്രശ്നം ഉണ്ടാകില്ല. അനുഭവിക്കുന്നവർക്കെ പ്രശ്നം ഉണ്ടാകുകയുള്ളൂ. ഞാനുമായും അതിനിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതും ശരിയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവൾക്ക് ആശ്വാസം ഗബ്രിയുടെ ഫോട്ടോ നോക്കി നിക്കുന്നതൊക്കെ തന്നെയായിരിക്കും . പക്ഷെ അതൊരു ഗെയിം ചെയ്ഞ്ചിങ് ആയിട്ടൊന്നും തോന്നിയിട്ടില്ല.

jas2-

ഹൈജീൻ പ്രശ്നമൊന്നും അവിടെയില്ല. ജാസ്മിൻ തുമ്മിയ സംഭവം ശരിയല്ല. അവൾ ആ ചായ മാറ്റ് വെയ്ക്കണമായിരുന്നു. അതിനപ്പുറത്തേക്ക് അവിടെയൊരു വൃത്തിപ്രശ്നങ്ങളൊന്നും ഇല്ല. ജാസ്മിന് ശ്രദ്ധക്കുറവും മടിയുമുള്ള കൂട്ടത്തിലാണ്. അതുകൊണ്ടാണ് അവൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നത്. ടാസ്കിലൊക്കെ ജാസ്മിൻ നല്ല ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്ത സമയങ്ങളിൽ അവൾക്ക് ശ്രദ്ധക്കുറവുണ്ട്. സ്വന്തം കാര്യങ്ങൾ ആരും മനപ്പൂർവ്വം നെഗറ്റീവ് ആക്കിലല്ലോ.

ബിഗ് ബോസിൽ ഏറ്റവും നന്നായി ഗെയിം മനസിലാക്കി കളിച്ചിരുന്ന വ്യക്തി ഗബ്രിയായിരുന്നു. ഗബ്രി പുറത്താകാൻ കാരണം ഒരിക്കലും മോശം ഗെയിമർ ആയത് കൊണ്ടല്ല. ജാസ്മിൻ-ഗബ്രി കൂട്ടുകെട്ട് അടക്കമുള്ള വിഷയങ്ങളെ തുടർന്നാകാം. ഗബ്രിയും ജാസ്മിനും തനിച്ചാണ് മത്സരിച്ചിരുന്നതെങ്കിൽ ഗംഭീര അടി നടന്നേനെ. അത്ര നല്ല ഗെയിമേഴ്സ് ആണ് അവർ. ഗബ്രിയുടെ പുറത്താകൽ സർപ്രൈസിംഗ് ആയിരുന്നു. ജാസ്മിൻ പുറത്ത് പോകുമെന്നായിരുന്നു ഞാൻ വിചാരിച്ചത്. കാരണം ആ ആഴ്ചയിൽ ജാസ്മിൻ ഭയങ്കര ഡൗൺ ആയിരുന്നു. അതേസമയം ഗബ്രി വളരെ നല്ല പ്രകടനം കാഴ്ചവെച്ചൊരു ആഴ്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+