ജാസ്മിനെ അഫ്സലിന് ഭയം, അസൂയ, അതാണ് ഈ കാട്ടിക്കൂട്ടലിനെല്ലാം പിന്നില്‍: തുറന്ന് പറച്ചിലിന് പിന്നാലെ..
ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍ പറയുന്ന പല കാര്യങ്ങളും കള്ളങ്ങളാണെന്നായിരുന്നു ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്ന അഫ്സല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.
ജാസ്മിനുമായി പരിചയപ്പെടാനുള്ള സാഹചര്യം ഉള്‍പ്പെടെ അഫ്സല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അഫ്സലിനെതിരെ വലിയ വിമർശനമാണ് ഒരു വിഭാഗം ആളുകള്‍ നടത്തുന്നത്. അതേസമയം, തന്നെ അഫ്സലിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ജാസ്മിനെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള വിമർശനം ശക്തമായ തുടരുകയാണ്.

അഫ്സലിനെ പോലെ നിലവാരം ഇല്ലാത്ത ഒരു വ്യക്തിയെ ജീവിതത്തില്‍ വേറെ കാണാന്‍ സാധിക്കില്ലെന്നാണ് ഒരു വ്യക്തി കുറിച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
അഫ്സൽ, ഇത്രയും നിലവാരം ഇല്ലാത്ത ഒരു പുരുഷനെ ജീവിതത്തിൽ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്. സ്വന്തം കാമുകി, ലൈഫ് പാർട്ണർ ആവാൻ കൊതിച്ചവൾ ഒരു പബ്ലിക് പ്ലറ്റ്ഫോമിൽ കയറി അവളുടെ ബുദ്ധി ഉപയോഗിച്ചും ബോൾഡ്നെസ് ഉപയോഗിച്ചും ഒന്നാമത് ആയി കയറി വരുമ്പോൾ ടോക്സിക് ആയ ഏതൊരു മെയിൽ ഷോവനിസ്റ്റ് കാമുകനും തോന്നുന്ന വികാരം പരസ്യമാക്കിയ അഫ്സൽ എന്ന ആളെ പോലെ വിഷം ഉള്ളവനെ നിങ്ങൾക്ക് കാണാൻ കഴിയില്ല.
തന്നെക്കാൾ മുകളിൽ തന്റെ പാർട്ണർ കയറി പോകുമോ എന്ന ഭയം അല്ലാതെ വേറെ ഒന്നും ഇൻസ്റ്റയിൽ കാന്ധം കാന്ധമായി ഇട്ട ഈ വീഡിയോയിൽ ഇല്ല. ആകെ വീഡിയോയിൽ ജാസ്മിന് എതിരെ ഉള്ള തെളിവ് ഒരു വർഷം എന്നതിന് പകരം അറിയാതെ ഒന്നര വർഷം എന്ന് പറഞ്ഞു പോയതാണ്. ജാസ്മിൻ പോയത് ബിഗ്ഗ് ബോസ്സിലേക്ക് ആണ്. അവിടെ ജയിക്കാൻ ഏതൊരു തന്ത്രവും പയറ്റുക എന്നതാണ് മത്സരാർത്ഥിയുടെ ഗുണം. അതിനു ഗബ്രിയോ ബാക്കി ഉള്ളവരോ ടൂൾ ആയെങ്കിൽ അതിനു ജാസ്മിനെ അഭിനദ്ധിക്കുക ആണ് വേണ്ടത്. കൂടെ നിൽക്കുന്ന ആളുകളെ സ്വാധീനിക്കാൻ സാധിച്ചതിൽ.
അതിനു ജീവിതം മുഴുവൻ കൂടെ കാണും എന്ന് കേവലം ഒരു മോതിരം ഇട്ട് ഉറപ്പ് കൊടുത്തവൻ, ജാസ്മിന്റെ ലൈഫ് മുഴുവനായി അങ്ങ് ഏറ്റെടുക്കാം എന്നും അവളുടെ തീരുമാനം മുഴുവൻ തനിക്ക് ഇഷ്ട്ടം ഉള്ളത് ആവണം എന്നൊക്കെ പറയണം എങ്കിൽ അഫ്സൽ എന്ന വ്യക്തി ആദിമ ഗുഹാ കാലത്ത് നിന്ന് ടൈം ട്രാവൽ ചെയ്തു വന്ന ആൾ ആണെന്ന് പറയാതെ വയ്യ.
കേവലം ഒരു മോതിരത്തിന്റെ പേരിൽ ഒരു വ്യക്തിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന വ്യക്തിയെ അവൾ കാണുകയും സംസാരിക്കുകയും ചെയ്യുന്ന വെറും ഫ്രണ്ട്‌സ് ആയ ആണ് സുഹൃത്തുക്കളുടെ പേര് പറഞ്ഞു ജീവിതം നരകിപ്പിച്ചേനെ. ജാസ്മിൻ ഗബ്രി കോമ്പോ കൊണ്ട് ജാസ്മിനെ ഇഷ്ട്ടം അല്ലാത്ത ആൾ ആയിരുന്നു ഞാൻ. എന്നാൽ ആ കൊമ്പോ കൊണ്ട് ടോക്സിക് ആയ ഒരു പാർട്ണറെ ജാസ്മിന് കാണിച്ചു കൊടുക്കാൻ ഈ ഷോ കൊണ്ട് സാധിച്ചല്ലോ എന്നത് ഈ ഷോയുടെ നേട്ടമാണ്.
കേവലം ഒരു മോതിരത്തിന്റെയും മാലയുടെയും പേരിൽ സ്ത്രീകളുടെ ചോയ്സ്കളെ ചോദ്യം ചെയ്യുന്ന ടോക്സിക് മനുഷ്യരെ എങ്ങനെ തിരിച്ചറിയാം എന്ന് ഈ ബിഗ്ഗ് ബോസ്സ് കാണിച്ചു തരുന്നു. എനിക്ക് സ്വല്പം പുരിഗമനം ഉള്ളത് കൊണ്ട് അഫ്സൽ എന്ന വ്യക്തിയുടെ വീഡിയോ ലിങ്ക് ഇവിടെ ഷെയർ ചെയ്യുന്നില്ല. ഇവനൊന്നും ഈ സമൂഹത്തിൽ ഒരു പ്രാധാന്യവും അർഹിക്കുന്നില്ല.












Click it and Unblock the Notifications