നോറയോട് ഒരു വാത്സല്യമുണ്ടായിരുന്നു.. പക്ഷെ ഇന്നത്തോടെ മാറി, ജാസ്മിനോട് ചെയ്തത് വളരെ മോശം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വനിതാ മത്സരാർത്ഥികളാണ് നോറയും ജാസ്മിനും. രണ്ട് വ്യത്യസ്തമായ മത്സരീരിതികള്‍ വെച്ച് പുലർത്തുന്ന ഇരുവരും തമ്മില്‍ തുടക്കത്തില്‍ സുഹൃദ്ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് നിരന്തരം ഏറ്റുമുട്ടുന്നതാണ് കണ്ടത്. എറ്റവും അവസാനമായി ഇന്നലേയും ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി.
പവർ ടീം അംഗമായ നോറ ജാസ്മിനെ ജോലി ചെയ്യാന്‍ വിളിക്കുകയായിരുന്നു. പവർ ടീം അംഗമെന്ന നിലയില്‍ ആ പവർ ഉപയോഗിച്ചുകൊണ്ട് അല്‍പം ഗൌരവത്തോടെയായിരുന്നു നോറ ജാസ്മിനെ വിളിച്ചത്. എന്നാല്‍ ഇത് ജാസ്മിന് അത്ര പിടിച്ചില്ല. കുറച്ച് നേരത്തെ വാക്ക് തർക്കത്തിന് ശേഷം ജാസ്മിന് നോറയെ ഒന്ന് പോടീ എന്ന് പറഞ്ഞുകൊണ്ട് അവഗണിക്കുകയും ചെയ്തു.

ജാസ്മിന്റെ പ്രതികരണം സ്വാഭാവികമായും നോറയ്ക്ക് മാനസിക വിഷമം ഉണ്ടാക്കുകയും റൂമില്‍ വന്ന് കരയുകയും ചെയ്തു. ഈ വിഷയത്തില്‍ നോറയോട് ഒപ്പം നില്‍ക്കുന്നവർ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വരുന്ന കമന്റുകളില്‍ അധികവും നോറയ്ക്ക് എതിരായിട്ടുള്ളതാണ്.
'ജാസ്മിൻ സീസൺ ആദ്യ ദിവസങ്ങളിൽ പറഞ്ഞതാണ് നോറ വെറും കരച്ചിൽ സ്റ്റാർ ആണെന്ന്. അത് ഇന്ന് കൂടി തെളിഞ്ഞു. ക്യാമറ സ്പേസിന് വേണ്ടി കരച്ചിൽ ആയുധമാക്കിയ നോറ കൂറയെ ജാസ്മിൻ പറത്തിയിട്ടുണ്ട്. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത ഗയിം ഒട്ടുമറിയാത്ത നോറയ്ക്ക് ജാസ്മിനോട് നേരിട്ട് സംസാരിക്കാൻ വരെ പേടിയാണ്. കണ്ണീർ സീരിയലിലെ ദുഃഖപുത്രിയെ പോലെ എപ്പോഴും നിലോളിക്കുന്ന നോറ മറ്റുള്ളവരെ കുറിച്ച് അവരുടെ അസാനിധ്യത്തിൽ പരദൂഷണം പറച്ചിലിൽ പി എച്ച് ഡി എടുത്ത ആളാണ്. ജാസ്മിനോട് നേരിട്ട് നോറ സംസാരിക്കുന്ന ഏതേലും സീൻ നിങ്ങൾക്ക് ഓർമ്മയുണ്ടോ?' എന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.
അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും എന്ന പഴംചൊല്ലാണ് നോറ ഇന്ന് ജാസ്മിനോട് ജോലി ചെയ്യാൻ പറഞ്ഞ മട്ടും ഭാവവും അധികാര സ്വരവും കണ്ടപ്പോൾ തോന്നിയത്.വീട്ടു വേലക്കാരികളോട് പോലും ആരും ഇങ്ങനെ ആറ്റിറ്റ്യൂട് കാണിക്കില്ല. അടിമത്തത്തിന്റെ കാലം ഒക്കെ കഴിഞ്ഞു നോറ മാഡം. മേസ്തിരിമാർ ബംഗാളികളോട് പോലും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് ഈ നോറയുടെ വിചാരമെന്ന് മറ്റൊരു പ്രേക്ഷകനും ചോദിക്കുന്നു.
വ്യക്തി വൈരാഗ്യം തീർക്കാൻ ആണ് ഇവൾ പവർ എന്നും പറഞ്ഞു നടക്കുന്നത്. ഒപ്പ് അൻസിബയും. എല്ലാ നാറിത്തരവും ചെയ്തും വിളിച്ചു പറഞ്ഞും കുത്തിത്തിരുപ്പു ഉണ്ടാക്കിയും വ്യക്തി വൈരാഗ്യം തീർത്തും അവസാനം പശു കരയുന്ന പോലെ ഇരുന്നു മോങ്ങും. വളരെ മോശം ആറ്റിട്യൂഡാണ് നോറയുടേതെന്ന് പറയാതെ വയ്യാ. പവർ, എന്തുട്ട് പവർ. ഇവൾടെ തലയിൽ പവർ ചാക്കിലാക്കി കേറ്റി വെച്ചു കൊടുത്തോ ആരെങ്കിലും. നല്ല അസ്സൽ ബോറാവുന്നു നോറയെന്നും അദ്ദേഹം കുറിക്കുന്നു.
ഇന്നത്തെ നോറയുടെ ആറ്റിറ്റ്യൂഡ് ആദ്യമായി അവളോട് വെറുപ്പ് തോന്നിച്ചു. എപ്പോഴും അവളെ ജിന്റോയും മറ്റും ഒറ്റപ്പെടുത്തുമ്പോഴും ചൊറിയാൻ വന്ന് ബുദ്ധിമുട്ടിപ്പിക്കുമ്പോഴും വിഷമിച്ച് കരയുമ്പോഴും എല്ലാം എന്റെ അനുജത്തി കുട്ടിയോട് എന്നപോലെ ഒരു വാത്സല്യം തോന്നിയിരുന്നു. കുറച്ച് ജനുവിൻ ആയി തോന്നിയിരുന്നു ഋഷിയുടെ കനിവിൽ അൻസിബയുടെ റെക്കമെന്റ്റേഷനിൽ ഒരു ഔദാര്യത്തില്‍ പവർ റൂമിൽ കയറാൻ കിട്ടിയപ്പോഴല്ലേ യഥാർത്ഥ രൂപങ്ങൾ ഓരോരുത്തരുടെയും പുറത്തേക്ക് വരുന്നത്. വല്ലപ്പോഴും ഒക്കെ വോട്ട് കൊടുത്തുകൊണ്ടിരുന്നതാണ് ഇനി അതങ്ങ് നിർത്തുകയാണെന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു.












Click it and Unblock the Notifications