റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു: റസ്മിന്‍ തന്നെ എല്ലാം തുറന്ന് പറഞ്ഞു
ബിഗ് ബോസ് ഹോട്ടല്‍ ടാസ്കിനിടയില്‍ റസ്മിന്‍ ജാസ്മിനോട് ചെയ്ത പ്രവർത്തിയാണ് ബിഗ് ബോസിലെ ഇന്നലത്തെ പ്രധാന സംഭവ വികാസം. ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ് ബോസ് ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതിനാല്‍ തന്നെ റസ്മിന്‍ ഏത് തരത്തിലാണ് ജാസ്മിനെ നേരിട്ടതെന്ന് വ്യക്തമല്ല. പക്ഷെ താന്‍ ജാസ്മിന്റെ കഴുത്തിലാണ് പിടിച്ചെന്ന തരത്തിലുള്ള സംസാരം റസ്മിന്റെ ഭാഗത്ത് തന്നെ ഉണ്ടായിട്ടുണ്ട്.
കഴുത്തില്‍ പിടിവീണതോടെ ജാസ്മിന്റെ തലയിലുണ്ടായിരുന്ന റോബോട്ടിന്റെ ഹെല്‍മെന്റ് താഴെ വീഴുകയും കഴുത്തിലെ മുത്ത് മാല പൊട്ടുകയും ചെയ്തത്. സംഭവത്തില്‍ ജാസ്മിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് കഴിഞ്ഞു.

'ജാസ്മിനെ കുറിച്ച് ആരും എന്തും പറയട്ടെ, ഗെയിമിന് അപ്പുറം ആളുകളെ സ്നേഹിക്കാൻ ഒരു മനസുണ്ട് അവൾക്ക്.അത് ആത്മാർഥമായ സ്നേഹവും ആയിരിക്കും. ഗബ്രിയേയും റെസ്മിനെയും അവൾ സ്നേഹിച്ചെങ്കിൽ അതിൽ കള്ളത്തരവും ഇല്ല. ശത്രുവായി പല തവണ പ്രഖ്യാപിച്ച ജിൻ്റോ പോലും കുറച്ച് നേരം കഴിഞ്ഞാൽ മിത്രമാണ്.സ്നേഹം കൊണ്ട് ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍. അതാണ് ഇന്ന് കണ്ടത്' എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക കുറിക്കുന്നത്.
അവൾക്കു നേരെ വരുന്ന ആക്രമണങ്ങളെ തടയാൻ മുഖം നോക്കാതെ തിരിച്ചടിക്കുന്നതാണോ ജാസ്മിൻ്റെ തെറ്റ്.. അങ്ങനെ അവൾ ചെയ്യുന്നുണ്ടെങ്കിൽ ശ്വേതാ മേനോൻ പറഞ്ഞത് പോലെഎ ബ്രില്യൻ്റ് പ്ലയർ ആയതു കൊണ്ട്.. ഈ ഷോയിൽ ഏറ്റവും മുറിവേറ്റത് ജാസ്മിനാണ് മറ്റുള്ളവർ മുറിവേൽപിക്കാൻ ശ്രമിക്കുന്നതും ജാസ്മിനെയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മറുവശത്ത് ജാസ്മിന്‍ അർഹിച്ചതാണ് ഇന്ന് കിട്ടിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ജാസ്മിന്റെ കൂടെ എല്ലായ്പോഴും സ്വന്തം ഗെയിം പോലും മാറ്റി വച്ചു ജാസ്മിന്റെ ചങ്കായി നിന്നിട്ടുള്ള വ്യക്തി ആണ് റെസ്മിൻ. പക്ഷേ അതിന്റെ പരിഗണന ജാസ്മിൻ കൊടുത്തിരുന്നോയെന്നാണ് മറ്റൊരു പ്രേക്ഷകന്‍ ചോദിക്കുന്നത്.
ഗബ്രി പോയ ദിവസം ജാസ്മിൻ കരഞ്ഞുകൊണ്ട് റെസ്മിനോട് പറയുന്നൊരു ഡയലോഗ് ആണ് റെസ്മിനേ.. 'എനിക്കിനി ആരുണ്ടെടീ... ഞാൻ ഒറ്റക്കായെടീ...' അത് കേട്ട് റെസ്മിന്റെ ഒരു ചിരി ഉണ്ട്.. ആ ചിരിയിൽ ഞാൻ അപ്പോ ആരാണ് എന്നൊരു ചോദ്യം ഉണ്ടായിരുന്നു. അത്രേം നാൾ കട്ടക്ക് കൂടെ നിന്ന റെസ്മിനോട് എന്ത് ബോധത്തിൽ ആണ് ആ ഡയലോഗ് അടിച്ചത്.
അതിന് ശേഷം റെസ്മിൻ കുറച്ചു ഫ്രസ്ട്രേറ്റഡ് ആയിരുന്നു. ജാസ്മിനിൽ നിന്ന് ഒരു അകൽച്ച റെസ്മിൻ കാണിച്ചിരുന്നു. പലപ്പോഴും ജാസ്മിൻ സ്വന്തം കാര്യത്തിന് വേണ്ടി മാത്രമാണ് റെസ്മിനായി കൂടിയിരുന്നത്. അവളെ കേൾക്കണം അവൾ പറയുന്നത് റെസ്മിൻ കേട്ടിരിക്കണം. തിരിച്ചൊരു പരിഗണനപോലും ജാസ്മിൻ റെസ്മിന് കൊടുത്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അങ്ങനെ ഒരു പരിഗണന ജാസ്മിൻ ആത്മാർത്ഥമായി കൊടുത്തിരുന്നെങ്കിൽ ഗബ്രി പോയ ദിവസം ആ ഡയലോഗ് റെസ്മിന്റെ മുഖത്ത് നോക്കി ചോദിക്കില്ലായിരുന്നു. അപ്പോ പറഞ്ഞു വരുന്നത് ഇതാണ് ജാസ്മിൻ അർഹിച്ചതെന്തോ അതാണ് റെസ്മിൻ ഇന്ന് അറിയാതെ ആയാലും കൊടുത്തത്. പക്ഷേ ജാസ്മിന്റെ ചങ്കായി നിന്ന റെസ്മിനോട് ജാസ്മിന്റെ പിആർ ടീംസ് കാണിക്കുന്നത് നല്ല നെറികേട് തന്നെ. റെസ്മിനേ... ഒന്നേ പറയാനുള്ളൂ... നീ ഇന്നാണ് റെസ്മിൻ ഭായി ആയി മാറിയതെന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നത്.












Click it and Unblock the Notifications