Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ജിന്റോയുടെ കരണത്തടിച്ചാല്‍ പിആറുകള്‍ വെളുപ്പിച്ചെടുക്കുക ഇങ്ങനെ: ചിരിയുണർത്തി കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 മായി ബന്ധപ്പെട്ട് ആരാധക ഗ്രൂപ്പുകളില്‍ പ്രധാനമായും നടക്കുന്ന ചർച്ച ജാസ്മിന്‍ ഇന്നലെ ജിന്റോയുടെ കയ്യില്‍ അടിച്ചതാണ്. ജയിലില്‍ കഴിയുന്നതിന് ഇടയില്‍ പ്രകോപനത്തില്‍ പിടിവിട്ട ജാസ്മിന്‍ വിളിക്കുന്ന രീതിയില്‍ ജിന്റോയുടെ കയ്യില്‍ അടിക്കുകയായിരുന്നു. ഇതാണ് ജിന്റോ ആരാധകർ വലിയ ചർച്ചാ വിഷയമാക്കി കൊണ്ടുവരുന്നത്.

'ജിന്റോയ്ക്ക് അടി കിട്ടിയതുകൊണ്ടുമാത്രം ആരും അത് വലിയ കാര്യമാക്കി എടുക്കിന്നില്ല, മറിച്ചായിരുന്നെങ്കില്‍ എന്തൊക്കെ ആയിരിക്കും' എന്നൊക്കെയാണ് ജിന്റോ ആരാധകർ ചോദിക്കുന്നത്. അതേസമയം തന്നെ ഈ വിഷയത്തില്‍ ജിന്റോയുടെ സ്ഥാനത്ത് ജാസ്മിന്‍ ആയിരുന്നെങ്കില്‍ അത് എങ്ങനെ ജാസ്മിന്റെ പിആർ ടീമുകള്‍ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ വിശദീകരിച്ചേനെയെന്ന തരത്തിലുള്ള ഒരു കുറിപ്പും ഇപ്പോള്‍ വൈറലായി മാറുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ജാസ്മിന്‍ അനുകൂല ഐഡികളെ പരിഹസിച്ചുകൊണ്ടുള്ള ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ....

jasmine-jinto-

ജാസ്മിൻ ജിന്റോയുടെ കരണത്തടിച്ചു എന്ന് കരുതുക. ഗ്രൂപ്പിൽ സ്ഥിരമായി കാണാറുള്ള ജാസ്മിൻ പി ആറുകൾ അത് എങ്ങനെ വെളുപ്പിച്ചെടുക്കും എന്ന് നോക്കാം ... ഒരു സാങ്കല്പിക ഗ്രൂപ് .. സാങ്കല്പിക ഐഡികൾ

പീതാംബരൻ നീൽ കമൽ -: " ചന്ദന മണി സന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗ വേദി മംഗളാരവം " എന്നാണല്ലോ മഹാകവി കുഞ്ചൻ നമ്പ്യാർ പറഞ്ഞിരിക്കുന്നത് . അങ്ങനെ നോക്കുമ്പോൾ നമുക്ക് ജാസ്മിനെ എങ്ങനെ തെറ്റുകാരിയായി മുദ്രകുത്താൻ സാധിക്കും ? ജാസ്മിൻ കൈ വീശി എന്നിരിക്കട്ടെ അവിടെ ജിന്റോ എന്തിനു തന്റെ മുഖം കൊണ്ട് വന്നു വെക്കണം ? ജിന്റോ യുടെ മുഖം അവിടെ ആ സമയത്തു ഇല്ലായിരുന്നെങ്കിൽ ജാസ്മിൻ ഒരുപക്ഷെ വീശിയത് അല്പം കാറ്റ് കിട്ടാൻ ആയിരുന്നിരിക്കാം. ജാസ്മിന്റെ കയ്യും ജിന്റോയുടെ മുഖവുമായുള്ള ആശയപരമായ ഒരു സംഘർഷമായി എങ്കിലും ഇതിനെ കാണാത്തത് വളരെ അധികം നിരാശാജനകം ആണ്. ജാസ്മിനോടൊപ്പം ഇരയോടൊപ്പം ..

പുരോഗമൻ ഗുൽമോഹർ -: കാലങ്ങളായി ഇവിടെ നിലനിന്നു വന്നിരുന്ന പാട്രിയാർക്കിയുടെ മേൽ കിട്ടിയ ഒരു അടിയായി മാത്രമേ ഞാൻ അതിനെ കണക്കാക്കുന്നുള്ളു . അല്ലെങ്കിൽ തന്നെ ശക്തനായ ജിന്റോയെ കേവലം ഒരു കരണത്തടി കൊണ്ട് വേദനിക്കിപ്പിക്കാൻ ജാസ്മിനെ പോലെ ഒരാൾക്ക് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരെ ?.. മാറ്റം അനിവാര്യം ആണ് ചരിത്രാതീത കാലം മുതൽക്കേ ഒരു സമൂഹം നേരിടേണ്ടി വന്ന അടികൾക്ക് ഒരു തിരിച്ചടി എന്ന രീതിയിൽ നോക്കി കണ്ടാൽ ഇത് ചരിത്രത്തിന്റെ കാവ്യ നീതി ആണ് .

നിശ്ചല മോൾ പുരുഷ വിരോധി -: കണക്കായിപ്പോയി .. അവളാണ് പുലിക്കുട്ടി. മെയിൽ ഷോവനിസ്റ്റുകൾക്ക് ഒരു വിചാരം ഉണ്ട് അവർക്ക് മാത്രമേ ടോക്സിക് ആവാൻ കഴിയൂ എന്ന്. എന്നാൽ ഇന്ന് ടോക്സിക് അല്ലാത്ത ഒരു അടിയിലൂടെ മെയിൽ ഷോവനിസത്തെ ഭൂയിൽ നിന്ന് തന്നെ തുടച്ചു നീക്കാൻ ഉള്ള യജ്ഞത്തിൽ ജാസ്മിൻ പങ്കാളിയായിരിക്കുകയാണ്.

അർണോൾഡ് ആന്റി ടെസ്റ്റോസ്റ്റിറോൺ - അടുത്ത രായാവിനെ ഉണ്ടാക്കാൻ നോക്കിയിട്ട് എന്തായി ടോക്സിക് ആർമികളെ ? പെണ്ണൊരുത്തിയുടെ കയ്യിൽ നിന്ന് അടി വാങ്ങി ചുരുണ്ടു കൂടിയില്ലേ നിങ്ങളുടെ രായാവ് ? ജാസ്മിൻ ഷോ കൊണ്ടുപോയി ...ജാസ്മിൻ ഇല്ലാതെ ബിഗ് ബോസ് ഇല്ല ... ലേഡി ബിഗ് ബോസ് .. ജാസു റോക്ക്സ്

അൽപേഷ് ഇച്ച് ഗാർഡ് - മണ്ടൻ കോഴി ഞരമ്പൻ ... മണ്ടൻ കോഴി ഞരമ്പൻ. മണ്ടൻ കോഴി ഞരമ്പൻ

സഹതാപ് ശശി ജാസു ആർമി - : ഇത്രക്കൊക്കെ വെറുപ്പ് ആ കുട്ടി അർഹിക്കുന്നുണ്ടോ ? ജീവിത സാഹചര്യങ്ങൾ ആയിരിക്കനം ആ കുട്ടിയെ കുളിക്കാൻ സമ്മതിക്കാത്തത് , ടിഷ്യൂ പേപ്പർ ചിലപ്പോൾ ആ കുട്ടി കണ്ടിട്ട് കൂടി ഇല്ലായിരിക്കാം.. അവൾക്കറിയില്ല ഉപയോഗിച്ച ശേഷം അത് വേസ്റ്റ് ബാസ്ക്കെറ്റിൽ ഇടണം എന്ന് , വൃത്തിയുടെ കാര്യം പറയുന്ന നിങ്ങൾ എന്നും കുളിക്കുന്നവർ ആണോ ? പല്ലുതേക്കുന്നവർ ആണോ ? ... കേവലം 23 വയസ്സുള്ള ആ പിഞ്ചു കുഞ്ഞിനെ ഒരാളുടെ കരണത്തടിച്ചു എന്ന് പറഞ്ഞു ഇങ്ങനെ വെറുക്കണോ ? ചിന്തിക്കൂ അവളുടെ സാഹചര്യങ്ങൾ അല്ലെ അവളെ കൊണ്ട് തെറി പറയിപ്പിക്കുന്നത് ? തല്ലിക്കുന്നത് ? .. ഞാനും നിങ്ങളും അതിൽ തെറ്റുകാരല്ലേ ?

ക്രിഞ്ച് കുമാർ വിനീത് ശ്രീനിവാസൻ ഫാൻ - വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം നിങ്ങൾക്ക് ഇപ്പോൾ ജാസ്മിനോട് പ്രണയം അല്ലേ? കേരളത്തിലെ ചെറുപ്പക്കാർ ഒരിക്കൽ എങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ജാസ്മിനെ പോലെ സ്മാർട്ടും കെയറിങ്ങും ആയ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടാൻ ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+