Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ‌ കുറിച്ച് ഉമ്മ പറഞ്ഞപ്പോൾ അൻസിബയുടെ മറുപടി.. 50 ലക്ഷം ഡ്രാമ കളിച്ചവരുടെ കൈയ്യിൽ കിട്ടരുത്'

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഫൈനൽ 5 മത്സരാർത്ഥികളെ കുറിച്ചും വിജയിയെ കുറിച്ചുമെല്ലാമുള്ള പ്രവചനങ്ങൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ സജീവമായി നടക്കുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ ഇത്തവണ വിജയിക്കാൻ സാധ്യത ഉള്ളത് ജിന്റോയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

'ബിഗ്‌ബോസ് അതിന്റ അവസാന ഘട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇനി തൊട്ട് അങ്ങോട്ട്‌ എല്ലാത്തിലും കൃത്യമായ വ്യക്തത വരേണ്ടിയിരിക്കുന്നു. ഓരോരുത്തർക്കും ആയുള്ള വോട്ടുകൾ, അത് വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യണം എന്നതൊക്കെ. നിലവിൽ പോസിറ്റീവ് കണ്ടന്റ്സ് മാത്രം കൊടുക്കുന്ന ജിന്റോ, അൻസിബ, അഭിഷേക് ടോപ് 5 ൽ കാണുമെന്നാണ് പ്രതീക്ഷ.

jinto-1

ഒരു ന്യൂനപക്ഷത്തിന്റെ വിചാരം ജാസ്മിൻ ഹേറ്റേഴ്‌സ് ആണ് ജിന്റോ സപ്പോട്ടേഴ്സ് എന്നാണ്. ജാസ്മിൻ പോസിറ്റീവ് ആയാൽ ആ ഹേറ്റേഴ്‌സ് തിരിച്ചു വരും എന്നും. ജാസ്മിനെ പിന്തുണയ്ക്കുന്നവരെക്കാൾ വലിയ വിഭാഗം ജാസ്മിൻ ഹേറ്റേഴ്‌സ് ആണെന്നിരിക്കെ അതൊക്കെ ജിന്റോക്ക് തന്നെ സപ്പോർട്ട് ആയി പോകണമെങ്കിൽ അത് ജിന്റോയുടെ പെർഫോമൻസ് കൊണ്ട് ആണ്.

ഒന്നാം ദിവസം തൊട്ട് ഇംപ്രൂവ്മെന്റ് അല്ലാതെ ഒന്നും ജിന്റോ കാഴ്ച്ച വെച്ചിട്ടില്ല. തെറ്റുകൾ മനുഷ്യ സഹജമാണ് പക്ഷേ അത് തിരുത്താൻ ഉള്ള മനസ് കൂടി വേണം. അല്ലാതെ ജാസ്മിനെ പോലെ മറ്റുള്ളവരുടെ തലയിൽ ഇട്ടു രക്ഷപെടാൻ നോക്കി ഇര വാദം നടത്തരുത്.
ജിന്റോ ഒരു സ്ട്രോങ്ങ്‌ മനുഷ്യൻ ആണ്. മാനസികമായും ശാരീരികമായും അദ്ദേഹം സ്ട്രോങ് ആണ്. നാളിതുവരെ ആയിട്ടും അയാളെ യൂസ് ചെയ്തു കണ്ടന്റ് ഉണ്ടാക്കാൻ അല്ലാതെ അയാളിലെ നന്മ തിരിച്ചറിഞ്ഞ് കൂടെ നിക്കാൻ അൻസിബ അല്ലാതെ ബിബി ഹൗസിൽ ആരും പ്രത്യക്ഷത്തിൽ നിന്നിട്ടില്ല.

അൻസിബയുടെ ഉമ്മ ജാസ്മിനെ കുറിച്ച് സംസാരിച്ചപ്പോൾ ജിന്റപ്പൻ എന്ന നല്ല മനുഷ്യനെ കുറിച്ച് പറഞ്ഞാണ് അൻസിബ മറുപടി കൊടുത്തത്. പറഞ്ഞു വരുന്നത് ഇത്ര മാത്രം ആണ്, ഒരാളുടെയും ഹേറ്റേഴ്‌സ് മറ്റൊരാളെ സ്ഥിരമായി സപ്പോർട്ട് ചെയ്യില്ല. ഇനി ചെയ്താൽ അത് ആ വ്യക്തിയുടെ പെർഫോമൻസ് കണ്ട് ആരാധന ആയി മാറിയത് കൊണ്ട് മാത്രം ആണ്.
ഗബ്രി പോയപ്പോൾ കെട്ടിയ വിധവ വേഷം ഒന്നൂടെ കോമഡി ആയി എന്നല്ലാതെ ഹേറ്റേഴ്‌സിനെ സപ്പോർട്ടേഴ്സ് ആക്കി മാറ്റാൻ വിധം ഒന്നും ഇല്ല. എന്റെ അഭിപ്രായതിൽ ബഹുഭൂരിപക്ഷ വോട്ട് കൂടി ജയിക്കാൻ സാധ്യത ജിന്റോ ആണ്. അത് ഫിക്സഡ് വോട്സ് ആണ്. ഇനി ഉള്ള മത്സരം രണ്ടാം സ്ഥാനത്തിന് ഉള്ളത് ആണ്. 50 ലക്ഷം ഡ്രാമ കളിച്ചവരുടെ കൈകളിൽ അല്ല ബിഗ്‌ബോസ് ഗെയിം കളിച്ചവരുടെ കൈകളിൽ എത്തട്ടെ', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+