റെസ്മിൻ ബിഗ് ബോസ് വീടിനകത്ത് ഇല്ല, ലൈവിൽ കാണാനേയില്ല, എവിടെ പോയി! സംഭവിച്ചത്
ബിഗ് ബോസ് മലയാളം സീസൺ 6 ലെ കളികൾ മാറിത്തുടങ്ങി. വൈൽഡ് കാർഡ് എൻട്രികൾ വന്നതോടെ മൊത്തത്തിൽ ഹൗസിനകത്ത് ആവേശം വന്നിട്ടുണ്ട്. മുൻപ് ഹൗസിൽ കത്തിനിന്നവരൊക്കെ പുതിയ ആൾക്കാർ വന്നപ്പോൾ ഒതുങ്ങിപ്പോയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പവർ റൂമിൽ നിന്ന് പുറത്തായതോടെ ജിന്റോയ്ക്ക് എവിടെയും സ്ഥാനം ലഭിക്കാത്ത അവസ്ഥയാണ്.
കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വർക്ക് ആവുന്നുമില്ല, ജിന്റോ പുറത്തുവന്നെങ്കിലും റെസ്മിൻ പവർ റൂമിനകത്ത് തന്നെ ഉണ്ട്. എന്നാൽ ഇന്നത്തെ ലൈവിൽ റെസ്മിനെ എവിടെയും കാണാനില്ലായിരുന്നു. എല്ലാവരും രാവിലെ ഭക്ഷണം കഴിക്കുമ്പോഴും റെസ്മിനെ എവിടെയും കണ്ടില്ല. റെസ്മിനെ ജാൻമണി ചോദിക്കുന്നുമുണ്ട്.

അപ്പോഴാണ് റെസ്മിൻ ആശുപത്രിയിൽ ആണെന്ന് മത്സരാർത്ഥികളിൽ ആരോ ഒരാൾ പറഞ്ഞത്. കഴിഞ്ഞ ദിവസം റെസ്മിൻ വളരെ വീക്കായിരുന്നുവെന്നും പനിയുണ്ടെന്നും പറയുന്നുണ്ട്. ഇതുവരെ റെസ്മിൻ തിരിച്ച് എത്തിയിട്ടില്ല. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് റെസ്മിൻ കോമണർ ആയി വന്ന രണ്ട് പേരിൽ ഒരാളാണ് റെസ്മിൻ.
ഒരാൾ നേരത്തെ തന്നെ പുറത്തായിരുന്നു. എന്നാൽ റെസ്മിൻ മികച്ച രീതിയിലാണ് രീതിയിലാണ് കളിക്കുന്നത്. തുടർച്ചയായി പവർ ടീമിൽ ഇടം നേടാനും റെസ്മിന് സാധിച്ചു. എന്നാൽ പുറത്ത് റെസ്മിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം റെസിമിൻ ശ്രീതുവിനോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഇതേക്കുറിച്ച് ചർച്ച നടന്നിരുന്നു.
റെസ്മിൻ പെട്ടെന്ന് ക്രഷ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ശ്രീതുവിന് അത് അൺകംഫർട്ടബളായി എന്നാണ് ആരാധകർ പറയുന്നത്. ഇത്ര കാലം ഫ്രണ്ടിനെ പോലെ കണ്ടിട്ട് പെട്ടെന്ന് എന്താണ് റെസ്മിൻ ഇങ്ങനെ പറയുന്നത് എന്നും ചിലർ ചോദിക്കുന്നു. എന്നാൽ ഇതിന് ശേഷം ഇരുവരും തമ്മിൽ ഇതേക്കുറിച്ച് സംസാരിക്കുന്നൊന്നുമില്ല. എന്തായാലും കാര്യമായ കണ്ടന്റുകൾ പുറത്തുവരാതിരുന്ന ബി ബി ഹൗസിൽ നിന്ന് ഇപ്പോൾ ധാരാളം കണ്ടന്റ് വരുന്നുണ്ട്.
വൈൽഡ് കാർഡായി എത്തിയവർ മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നതെന്ന് എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ വൈൽഡ് കാർഡ് ആയി എത്തിയ അഭിഷേക് ശ്രീകുമാർ ഒരു കമ്യൂണിറ്റിക്കെതിരായി നടത്തിയ പരാമർശം പുറത്ത് വൻ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. നിരവധി ആളുകളാണ് അഭിഷേകിനെതിരെ വിമർശനവുമായി എത്തിയത്. ഇയാളെ പുറത്താക്കണം എന്നാണ് പറയുന്നത്.












Click it and Unblock the Notifications