'രഞ്ജിനി ഹരിദാസിന് എന്തൊരു അഹന്തയാണ്, ഞാനെന്ന ഭാവം മാറ്റിവെയ്ക്കൂ ആദ്യം'; വീഡിയോയുമായി ഫിറോസ് ഖാൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ഹിറ്റായി മാറിയ ട്രോളുകളിൽ ഒന്നായിരുന്നു മത്സരാർത്ഥിയായ ജാൻമോണി ദാസ് പറഞ്ഞ തന്‌റെ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം. തർക്കത്തിനിടയിൽ വളരെ ദേഷ്യപ്പട്ട് കൊണ്ട് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ, എന്റെ ക്ലാസ് അതാണ് എന്ന് ജാൻമണി പറഞ്ഞ വാക്കുകളായിരുന്നു ട്രോളുകൾക്ക് വഴിവെച്ചത്. ജാൻമോണിയുടെ ഈ പ്രതികരണം ഹൗസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു. അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട് ഇതിനെ കുറിച്ച് ചോദിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ജാൻമണിയുടെ ഈ പരാമർശത്തെ കുറിച്ച് അവതാരക രഞ്ജിനി ഹരിദാസിനോട് ചില യുട്യൂബ് ചാനലുകൾ പ്രതികരണം തേടിയിരുന്നു. രഞ്ജിനിയുടെ അടുത്ത സുഹൃത്തും പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റുമാണ് ജാൻമോണി. ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ ജാൻമണി ര്ഞ്ജിനിക്കൊപ്പം എത്തിയപ്പോഴായിരുന്നു ചോദ്യം. ഇതിന് താൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറില്ലെന്നും ജാൻമോണിക്ക് ആരെങ്കിലും ടിക്കറ്റ് കൊടുത്താൽ കൊടുക്കുന്നവരെ ഞാൻ തല്ലും', എന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. ഇപ്പോഴിതാ രഞ്ജിനിയുടെ ഈ പരാമർശത്തിനെതിരെ വിമർശനം ഉയർത്തുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ. താൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറില്ലന്ന് പറയാൻ ഈ താൻ ആരാണെന്നാണ് റിയോസിന്റെ ചോദിക്കുന്നത്. റിയാസിന്റെ വാക്കുകൾ ഇങ്ങനെ

' ഞാൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിട്ടില്ലെന്ന് പറയാൻ ഞാനാരാണാവോ. എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. ഞാൻ പോലും ഞാനെന്നുള്ള ഭാവം ആദ്യം അങ്ങ് മാറ്റിവെയ്ക്ക്. താങ്കൾ ഒന്നും അല്ല, ആദ്യം മനസിലാക്കൂ. ഞാൻ പോലും അത്രേ... താങ്കളെക്കാളും താഴെയാണ് ജാൻമണി അല്ലെങ്കിൽ മറ്റുള്ളവർ എന്ന തോന്നലുണ്ടെങ്കിൽ വെറുതെയാണ്', എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. അതേസമയം വീഡിയോ വൈറലയാതോടെ നിരവധി പേരാണ് രഞ്ജിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നത്.
ഇതൊക്കെ സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചതാണെന്നും അതൊക്കെ കയറിപ്പിടിച്ച് അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നുമാണ് ഒരാൾ കുറിച്ചത്. രഞ്ജിനിയുടെ അഭിമുഖത്തിന്റെ പൂർണരൂപം കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇത്തരത്തിൽ പറയില്ലെന്നും ചിലർ കുറിച്ചു.
' ജാൻമണി രഞ്ജിനി യുടെ കൂടെ ഉള്ളപ്പോ ഉള്ള ഒരു അഭിമുഖത്തിന്റെ ആണിത്. ഒരു വീഡിയോ മുഴുവനായി കണ്ടാലേ പറഞ്ഞതിന്റെ കൃത്യമായ അർത്ഥം എന്താണെന്ന് മനസ്സിലാവുള്ളു. രഞ്ജിനി ഇതൊരു തമാശ സെൻസിൽ ആണ് പറഞ്ഞത്. അവർ നല്ല സുഹൃത്തുക്കളാണ്.പറഞ്ഞ കാര്യം വ്യക്തമായി മനസിലാക്കാതെ കണ്ടതും കേട്ടതും എടുത്തിട്ട് മറ്റുള്ളവരെ കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നത് അത്ര നല്ലതല്ല', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications