Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ അനുഭവിച്ചതെല്ലാം ആ ഒറ്റക്കാരണത്താല്‍: ജിന്റോ അങ്ങനെയാണോ? അവന്‍ കപ്പ് അടിക്കണം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോട് അടുക്കുമ്പോള്‍ ആരായിരിക്കും വിജയി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. നിലവില്‍ പത്തോളം മത്സരാർത്ഥികള്‍ ഷോയില്‍ അവശേഷിക്കുന്നുണ്ടെങ്കിലും ജിന്റോ, അഭിഷേക്, ജാസ്മിന്‍ എന്നിവർക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

വൈല്‍ഡ് കാർഡായി എത്തിയ അഭിഷേക് ടിക്കറ്റ് ഫിനാലെ ടാസ്ക് വിജയിച്ച് ഇതിനോടകം തന്നെ ഫൈനലില്‍ എത്തിക്കഴിഞ്ഞു. മറ്റ് രണ്ടുപേരും ഫൈനല്‍ ബർത്ത് ഉറപ്പിക്കുമെന്നും പ്രേക്ഷകർ വിലയിരിത്തുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 നെ ഒരു തരത്തില്‍ മുന്നോട്ട് കൊണ്ടുപോയ മത്സരാർത്ഥിയെന്ന് പറയുന്നത് ജാസ്മിനാണ്. നെഗറ്റിവായാലും പോസിറ്റിവായാലും ഷോയ്ക്ക് അകത്തും പുറത്തും കണ്ടന്റ് കൊടുക്കാന്‍ താരത്തിന് സാധിച്ചു.

jinto-jasmin

വലിയ രീതിയുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിന്‍. എന്നാല്‍ ഇതെല്ലാം താരം സ്വയം വരുത്തിവെച്ചത് തന്നെയാണെന്നാണ് ഒരു ജിന്റോ ആരാധിക അഭിപ്രായപ്പെടുന്നത്. ജാസ്മിനേക്കാളും എന്തുകൊണ്ടും വിജയിക്കാന്‍ അർഹന്‍ ജിന്റോയാണും ഇവർ അവകാശപ്പെടുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഇതിനുള്ള കാരണങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ ബിഗ് ബോസില്‍ എന്തേലും അനുഭവിച്ചിട്ടുണ്ടേൽ അത് അവൾ ആയി ഉണ്ടാക്കിയ പ്രേമ കുരുക്ക് കൊണ്ട് ആണ്. അല്ലാതെ ഒരാൾ പോലും അവളെ ടാർഗറ്റ് ചെയ്തിട്ടോ ഒരു സ്ട്രോങ്ങ്‌ എതിരാളിയായോ കണ്ടിട്ടോ അല്ല. ഞാൻ ഇവിടെ ഗെയിം കളിക്കുന്നില്ലേ എന്ന് ചോദിച്ചു അലഞ്ഞു നടന്ന ജാസ്മിനെ ആരും മറന്നിട്ടില്ല. ഗെയിം കളിച്ചത് പക്ഷെ പലരെയും ജീവിതത്തില്‍ കേറി ആണെന്ന് മാത്രം, അത് ബിഗ് ബോസ് കഴിഞ്ഞാലും തീരാൻ പോകുന്നില്ല.

എന്ത് കൊണ്ട് ഈ സീസൺ വിന്നർ ജിന്റോ ആകണം?

ആൺ പെണ്ണ് വ്യത്യാസം ഇല്ലാതെ ആദ്യ ദിനം തൊട്ട് മറ്റ് മത്സരാർത്ഥികള്‍ ടാർഗറ്റ് ചെയ്തത് ജിന്റോയെ ആണ്."ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം" എന്ന് പറയുന്നത് പോലെ ജിന്റ യെ അകാരണമായി എല്ലാരും ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി. ഫിസിക്കല്‍ ടാസ്ക്കുകളിൽ അയാളെ കൂട്ടം ചേർന്ന് ആക്രമിച്ചു.

തിരിച്ചു പ്രതിരോധിച്ചാൽ അത് അയാളുടെ തെറ്റാക്കി. വൈല്‍ഡ് കാർഡ്സ് വന്നപ്പോഴും ഫാമിലി ടാസ്ക്സ് കഴിഞ്ഞപ്പോഴും ജിന്റോ എന്ത് മാത്രം സപ്പോർട്ട് പുറത്ത് ഉണ്ടാക്കി കഴിഞ്ഞു എന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞു. ജാസ്മിന്റെ പിആറുകള്‍ അടക്കം വ്യാജ ആരോപണങ്ങള്‍ ജിന്റോ യ്‌ക്കെതിരെ കെട്ടിച്ചമച്ച് ചർച്ചകൾ വഴി തിരിച്ചു വിടാൻ നോക്കി. ഈ അടുത്ത സീസണിലൊന്നും ഇത് പോലെ ബലിയാടായ മനുഷ്യൻ ഇല്ല.

പവർ ടീം ടാസ്കുകളിൽ, ക്യാപ്റ്റൻസി ടാസ്കിൽ, എന്റർടൈൻമെന്റ്സിൽ, ഫണ്‍ ടാസ്കില്‍ എവിടെ ആണ് ജിന്റോ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാതെ ഉള്ളത്. മനുഷ്യന്റെതായ തിരുത്താൻ പറ്റുന്ന എല്ലാ തെറ്റ് കുറ്റങ്ങളും പുഞ്ചിരിയും കണ്ണീരും എല്ലാം അടങ്ങിയ യഥാർത്ഥ പച്ച മനുഷ്യൻ. അതാണ് ജിന്റോ... ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+