Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ കെട്ടാനിരുന്നവന്‍ രക്ഷപ്പെട്ടു; ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

എങ്ങനെ ഒരു ബിഗ് ബോസ് മത്സരാർത്ഥി ആയിരിക്കരുത് എന്നതിനുള്ള ഉദാഹരണമാണ് സീസണ്‍ സിക്സിലെ മത്സരാർത്ഥികളെന്ന് മനീഷ. എല്ലാ മത്സരാർത്ഥികളും കണക്കാണ്, ആരേയും മാറ്റി നിർത്തി പറയാനില്ലെന്നും സീസണ്‍ 5 ലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാള്‍ കൂടിയായ മനീഷ വ്യക്തമാക്കുന്നു. കൌമുദി മൂവിസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ജാസ്മിന്‍ കുളിക്കാത്തത് ആണോ കേരളം നേരിടുന്ന പ്രധാന വിഷയം. എത്രയോ വേറെ വിഷയം. ജാസ്മിന്‍ എന്ന വ്യക്തി കുളിച്ചാലും കുളിച്ചില്ലെങ്കിലും നമുക്കെന്താണ്. ഞാന്‍ കാണുന്ന വ്യത്തി എന്ന് പറയുന്നത്, ഒരു എപ്പിസോഡില്‍ ജാസ്മിന്‍ കാലിലെ നഖം കടിക്കുന്നത് കണ്ടായിരുന്നു. അതൊക്കെയായിരുന്നു വൃത്തിയുടെ കാര്യത്തില്‍ നോക്കേണ്ടത്. അതുപോലെ ചായ എടുത്ത ആ സംഭവം.

maneesha-jasmine

ഒരു ദിവസം കുളിച്ചില്ല എന്നുകരുതി വൃത്തിയില്ലെന്ന് പറയാനാകില്ല. എനിക്ക് സുഖമില്ലാത്ത ദിവസങ്ങളില്‍ ഒന്നോ രണ്ടോ ദിവസം ഞാന്‍ കുളിക്കാതെ ഇരിക്കും. അതിനിപ്പം എന്താണ് പ്രശ്നം. വെള്ളത്തിന്റെ ഒരു അലർജിയുണ്ടെന്ന് ആ കുട്ടി കൃത്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള പലരേയും എനിക്ക് അറിയാം. ജാസ്മിന്‍ കുളിക്കാറില്ലെന്നേ പറഞ്ഞിട്ടുള്ളു, മേല് കഴുകുന്നുണ്ടാകാമെന്നും മനീഷ പറയുന്നു.

വൃത്തിയുടെ കാര്യത്തില്‍ ആ കുട്ടി പഠിക്കേണ്ടതായിട്ടുണ്ട്. ചെരിപ്പിടാതെ ബാത്ത്റൂമില്‍ പോകുന്നു, ആ കാല് എടുത്തുവെച്ച് കടിക്കുന്നു. ഇതൊക്കെ ശ്രദ്ധിക്കണം. ഇനിയുള്ള കാര്യം പറയുമ്പോള്‍ ഞാന്‍ ജാസ്മിനെ പിന്തുണയ്ക്കുന്നുവെന്ന് കരുതും. എന്നാല്‍ ഒരിക്കലും അല്ല. എനിക്ക് ഇഷ്മുള്ള മത്സരാർത്ഥിയല്ല ജാസ്മിന്‍. ഒരു പെണ്‍കുട്ടി എങ്ങനെ അല്ലാതായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് ജാസ്മിന്‍. ഒരാളോട് പെരുമാറുന്ന രീതിയിലും സംസാരിക്കുന്ന രീതിയിലുമൊക്കെ അവള്‍ക്ക് പ്രശ്നമുണ്ട്.

ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. കല്യാണം കഴിഞ്ഞിട്ട് അത് തോന്നാതിരുന്നത് ഭാഗ്യം. അതുകൊണ്ട് തന്നെ ആ ചെക്കന്‍ രക്ഷപ്പെട്ടെന്ന് വേണമെങ്കില്‍ പറയാം. എല്ലാ പ്രണയിതാക്കളോടും പറയാനുള്ളത് ഒരാളെ മാത്രം പ്രണയിക്കാന്‍ പഠിക്കുക എന്നുള്ളതാണ്. പലവഞ്ചിയില്‍ കാലിട്ട് പോകുന്നവരോട് ഒരുതരത്തിലും യോജിക്കാന്‍ എനിക്ക് സാധിക്കില്ല. എന്റെ ജീവിതത്തില്‍ അത്തരത്തുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നതെന്നും മനീഷ വ്യക്തമാക്കുന്നു.

ഒരാളോട് സ്നേഹമുണ്ടെങ്കില്‍ അതില്‍ മാത്രം ശ്രദ്ധിക്കുക. ജാസ്മിനും ഗബ്രിക്കും ഒരു ക്ലാരിറ്റിയില്ല. എന്തിലും നമുക്ക് ഒരു ക്ലാരിറ്റി വേണം. പ്രണയമാണെങ്കില്‍ തന്നെ തുറന്ന് പറയുന്നതില്‍ എന്താണ് പ്രശ്നം. ഈ സീസണില്‍ അങ്ങനെ ഇഷ്ടമുള്ള മത്സരാർത്ഥികള്‍ എന്നൊന്നും പറയാന്‍ ആരുമില്ല. പിന്നെ സായിയെ നേരത്തെ തന്നെ അറിയാം.

ബിഗ് ബോസ് എന്ന് പറയുന്ന ഒരു ഷോ എന്ന് പറയുന്നത് തീർത്തും വ്യത്യസ്തമാണ്. ഈ കുറ്റം പറയുന്ന ആളുകളെ ഒരു ദിവസമെങ്കിലും അതിന് അകത്ത് കൊണ്ടുവിട്ടാല്‍ കാര്യം മനസ്സിലാകും. ഇപ്പോള്‍ സായിയുടെ തന്നെ കാര്യം എടുത്ത് നോക്കൂ. എന്തോരം റിവ്യൂസ് ഇറക്കിയ ആളാണ്. ഞങ്ങളെയൊക്കെ മരവാഴ എന്ന് വിളിച്ച സായി അതിനേക്കാള്‍ വലിയ മരവാഴയായിട്ടാണ് അവിടെ ഇരിക്കുന്നത്. ഇക്കാര്യം കേട്ടാലും സായി ആ ഒരു സെന്‍സിലൂടെയേ എടുക്കൂ എന്നുള്ളതുകൊണ്ടാണ് ഇത്ര ധൈര്യത്തില്‍ പറയുന്നതെന്നും മനീഷ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+